Skip to content

കാംബ്രിയന്‍ വിസ്ഫോടനവും പരിണാമവാദികളും–Part 1

May 13, 2011
ബുലോകത്തെ ‘പരിണാമവിദഗ്ധര്‍’ക്ക് രണ്ടു സവിശേഷതകളുണ്ട്. പരിണാമ സിദ്ധാന്തത്തില്‍ ആഴത്തില്‍ വിവരമില്ല എന്നതാണൊന്ന് . (ബൂലോകത്തെ നിരീശ്വര – പരിണാമ വിദഗ്ധരായ സുശീല്‍ കുമാര്‍, അപ്പൂട്ടന്‍, ജാക്ക് റാബിറ്റ്, കെ.പി ,കാളിദാസന്‍ എന്നിവരുടെ കെല്‍പ്പില്ലായ്മ ഡോക്യൂമെന്റ് ചെയ്തത് വായിക്കുക).മറ്റൊന്ന് പരിണാമ വിമര്‍ശനങ്ങളെക്കുറിച്ചു കേട്ടറിവു പോലുമില്ല എന്നതാണ്.  മലയാളത്തില്‍ ദശകങ്ങള്‍ക്കു മുന്‍പിറങ്ങിയ പരിണാമ വിമര്‍ശനങ്ങള്‍ പോലും അവര്‍ കണ്ടിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ സംഗതി.അത്തരം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെങ്കിലും അവ നിറച്ചും വിഡ്ഢിത്തങ്ങളാ ണെന്നു പ്രഖ്യാപിക്കാന്‍ തരിമ്പും  മടിയുമില്ല ഇക്കൂട്ടര്‍ക്ക്. ഈ ബൂലോക പാരമ്പര്യത്തില്‍ നിന്നു വ്യത്യസ്തമായി പരിണാമം ആഴത്തില്‍ ഗ്രഹിക്കാന്‍ ശ്രമിക്കുകയും പരിണാമ വിമര്‍ശനം വായിക്കുകയും ചെയ്ത രാജു വാടാനപ്പിള്ളിയുടെ ലേഖനം ശ്രദ്ധയര്‍ഹിക്കുന്നു.
പരിണാമ സങ്കല്‍പ്പത്തെക്കുറിച്ച് പുതുതായി ഇറങ്ങിയ ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന കൃതിയാണ് ജീവന്‍ ജോബ് തോമസിന്റെ ‘പരിണാമസിദ്ധാന്തം : പുതിയ വഴികള്‍ കണ്ടെത്തലുകള്‍’ . ഇതിന് ഞാന്‍ തയാറാക്കിയ പ്രത്യാഖ്യാനമാണ് ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ .ഈ കൃതിയിലെ ചില പരാമര്‍ശങ്ങളെ മേല്‍ സൂചിപ്പിച്ച ലേഖനം വിമര്‍ശന വിധേയമാക്കുന്നുണ്ട്. അതിനുള്ള വിശദീകരണമാണ് ഈ കുറിപ്പ്.
ഒന്നാമതായി, ജീവന്‍ ജോബ് തോമസിന്റെ കൃതിയെ ഏറെക്കുറെ സമഗ്രമായി ഖണ്ഡിക്കുന്ന കൃതിയാണ് എന്റേത്. അതിലെ  ചില പരാമര്‍ശങ്ങളെ മാത്രം സാന്ദര്‍ഭികമായി വിമര്‍ശിക്കുകയാണു മേല്‍ ലേഖനത്തില്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്റെ വിമര്‍ശനങ്ങളിലെ മുഖ്യ വാദങ്ങള്‍ പ്രസക്തമായും വിമര്‍ശന വിധേയമാകാതെയും ശേഷിക്കുന്നു.
പരിണാമവാദിയായ ജീവന്‍ ജോബ് പരിണാമ സങ്കല്‍പ്പത്തിന്റെ സൈദ്ധാന്തിക ദൌര്‍ബ്ബല്യത്തിന്റെ സമ്മര്‍ദത്താല്‍ കുമ്പസാരപരമായി ‘സൃഷ്ടി’ എന്ന പദപ്രയോഗം നടത്തിയതു ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരൊറ്റ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയാണ് ദീര്‍ഘമായ ലേഖനം!
ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയുന്നതിനെയാണ് പരിണാമം (Evolution) എന്നു വിളിക്കുന്നത്. എന്നാല്‍ ‘വിസ്ഫോടനാത്മക’ (Explosion)മായി ജീവികള്‍ ഉത്ഭവിക്കുന്നതിനെ പരിണാമം എന്നു വിളിക്കുന്നതിനേക്കാള്‍ ഉചിതം ‘സൃഷ്ടി’ എന്നു വിശേഷിപ്പിക്കുന്നതാണ്.  കാംബ്രിയന്‍ കാലഘട്ടത്തില്‍ ജീവജാതികള്‍ ‘വിസ്ഫോടനാത്മക’മായി ഉരുത്തിരിഞ്ഞു എന്നു വാദിക്കുന്നതു പരിണാമവാദികളാണെങ്കിലും അതു സിദ്ധാന്തവിരുദ്ധമാണെന്ന് അംഗീകരിക്കാനുള്ള സാമാന്യ മര്യാദ അവര്‍ക്കില്ല. പല പരിണാമ വിദഗ്ധരും ഇതൊരു ‘പ്രശ്ന’മായി അംഗീകരിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതു സൃഷ്ടിവാദികളെ സന്തോഷിപ്പിക്കുന്നു. എന്നാല്‍ ഇന്ന് ‘പ്രശ്നം’ പരിഹരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് രാജു വാടാനപ്പള്ളി സമര്‍ത്ഥിക്കുന്നത്. അതെങ്ങനെയെന്നു നോക്കാം.
(1) ഒന്നാമതായി ഇങ്ങനെയൊരു പ്രശ്നം ആദ്യ ഘട്ടത്തിലുണ്ടായതായി അദ്ദേഹം സമ്മതിക്കുന്നതു നോക്കൂ:
ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയാ യിരുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു. ജൈവ വൈവിധ്യത്തിന്റെ  ഈ  പ്രതിഭാസത്തെയാണ്‌ കാംബ്രിയന്‍ വിസ്ഫോടനം എന്നു വിളിക്കുന്നത്.  ജീവികളുടെ ഈ ‘പെട്ടെന്നുള്ള ഉല്‍ഭവം‘ വഴി സൃഷ്ടിവാദികളെ ഏറ്റവുമധികം ആഹ്ലാദഭരിതരാ ക്കിയ ‘കാംബ്രിയന്‍’ ഇപ്പോഴുമവര്‍ ഉല്‍സവമാക്കി കൊണ്ടുനടക്കു ന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഈ പ്രതിഭാസത്തെ വിശദീ കരിക്കാന്‍ പരിണാമശാസ്ത്രത്തിന്‌ ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടു എന്നതാണ്‌.
തൊട്ടടുത്ത വാക്യം ഇങ്ങനെയും:
പരിണാമശാസ്ത്രത്തിന്റെ വികാസത്തിലെ ആദ്യഘട്ടങ്ങളില്‍, ഫോസിലുകള്‍ കുറേശ്ശെയായി ലഭിച്ചുകൊണ്ടിരുന്നുവെങ്കിലും കാംബ്രിയനു മുമ്പത്തെ അവസ്ഥയെക്കുറിച്ച് കാര്യമായ അറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കാംബ്രിയനില്‍ ധാരാളം ജീവികളെ കാണുകയും ചെയ്യുന്നു. ഇതൊരു പ്രഹേളിക യായിരുന്നു. പരിണാമശാസ്ത്രത്തിന്‌ ഇത് വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. സത്യസന്ധരായ ശാസ്ത്രജ്ഞന്മാര്‍ കാര്യം തുറന്നുപറയുകയും ചെയ്തു“.
മറ്റൊരിടത്ത് ഇങ്ങനെയും:
തുടക്കത്തില്‍ ഫോസില്‍ തെളിവുകളുടെ അപര്യാപ്തത മൂലം കാംബ്രിയന്‍ പ്രതിഭാസം വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്ക പ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാന്‍ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു“.
എന്നാല്‍ ഇന്ന് കാംബ്രിയന്‍ പ്രതിഭാസം പരിണാമ ശാസ്ത്രത്തിനുമുന്നില്‍ അനാവൃതമായിരിക്കുന്നു. പടിഞ്ഞാറന്‍ സൃഷ്ടിവാദികളായിരുന്നു, തങ്ങളുടെ ദൈവത്തിന്റെ സൃഷ്ടിക്ക് കാംബ്രിയനില്‍ ഇടം കണ്ടെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ട്“.
ഈ വസ്തുതയെ വ്യക്തമായി വിശദീകരിക്കാന്‍ തുടക്കത്തില്‍ തുടക്കത്തില്‍ പരിണാമശാസ്ത്രത്തിനു വിഷമം നേരിട്ടപ്പോള്‍ അവിടെ ദൈവത്തെ കുടിയിരുത്തി സൃഷ്ടിനടത്തിക്കാന്‍ സൃഷ്ടിവാദികള്‍ നടത്തിയ ശ്രമത്തിന്റെ ദയനീയമായ പരാജയമാണ് കാംബ്രിയന്‍ പഠനത്തിലൂടെ ചുരുള്‍ നിവര്‍ത്തുന്നത്“.
“പരിണാമശാസ്ത്രത്തിന് മുന്നില്‍ അനാവൃത”മായത് എങ്ങനെയെന്നു പരിശോധിക്കും മുന്‍പ് സാന്ദര്‍ഭികമായി ഒരു കാര്യം വ്യക്തമാക്കട്ടെ. പടിഞ്ഞാറന്‍ സൃഷ്ടിവാദികള്‍ പറഞ്ഞത് “ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍ കേരളത്തിലെ സൃഷ്ടിവാദികളും മുന്നിലുണ്ടെ”ന്ന് അദ്ദേഹം എഴുതുന്നു. പടിഞ്ഞാറന്‍ പരിണാമവാദികള്‍ പറഞ്ഞത് “ഏറ്റുപിടിച്ച് പൊലിപ്പിക്കാന്‍” കേരളത്തിലെ ഇതെഴുതിയ രാജുവടക്കമുള്ള പരിണാമവാദികള്‍ മുന്നിലുള്ളപ്പോള്‍ കേരളത്തിലെ സൃഷ്ടിവാദികളെ അതിന്റെ പേരില്‍ പരിഹസിക്കുന്നതു ശരിയാണോ? പരിണാമ സിദ്ധാന്തം ഇന്ത്യയിലെ ചരകനോ ശുശ്രുതനോ ഒന്നും കണ്ടെത്തിയതല്ലല്ലോ, പാശ്ചാത്യര്‍ കണ്ടെത്തിയതു തന്നെയല്ലേ?
(2) ലേഖകന്‍ കുറിക്കുന്നു :
ചിലര്‍ “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെല്ലാം പ്രസ്താവിക്കുകയും ചെയ്തു.  ഈ പ്രസ്താവനകളെ സൃഷ്ടിവാദികള്‍ അവര്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു. അതിന്മേല്‍ നിന്നുകൊണ്ട് അവര്‍ അവരുടെ ആശയങ്ങള്‍ക്ക് പുതു ഭാഷ്യങ്ങള്‍ നല്‍കി“.
ഈ ‘ചിലര്‍’ മറ്റാരുമല്ല, പരിണാമപ്രചാരകരില്‍ ഏറെ പ്രശസ്തനായ റിച്ചാഡ് ഡോക്കിന്‍സാണ്. കടുത്ത നിരീശ്വരവാദിയും പരിണാമ വാദിയുമായ ഡോക്കിന്‍സ് “കാംബ്രിയനില്‍ ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നൊക്കെ പ്രസ്താവിച്ചാല്‍ സൃഷ്ടിവാദികള്‍ ഉല്‍സവം പോലെ ആഘോഷിക്കാതിരിക്കുമോ? ആഘോഷിച്ചില്ലെങ്കി ലല്ലേ അവര്‍ക്ക് എന്തോ സെന്‍സിബിലിറ്റി പ്രശ്നമുള്ളതായി കണക്കാക്കേണ്ടത്?
ഈ പ്രസ്താവനയെ സൃഷ്ടിവാദികള്‍ക്കനുകൂലമായി ‘വ്യാഖ്യാനിക്കേണ്ട’ യാതൊരാവശ്യമില്ല. ഈ പ്രസ്താവന യാതൊരു വ്യാഖ്യാനവുമില്ലാതെ തന്നെ നിരീശ്വരവാദ-പരിണാമവാദ ഖണ്ഡനമാണ്. ഒന്നാമതായി പരിണമിച്ചതായി കാണപ്പെടേണ്ട ജീവികളെ അങ്ങനെ കാണാതെ “കൊണ്ടുവെച്ചപോലെ” കാണപ്പെടുന്നതുതന്നെ പരിണാമിച്ചുണ്ടായതല്ല എന്നു തെളിയിക്കുന്നു. റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ള ഒരു കടുത്ത നിരീശ്വരവാദി “ഈ ജീവികളെ ആരോ കൊണ്ടുവെച്ചപോലെ” എന്നെഴുതിയാല്‍ സൃഷ്ടിവാദത്തിന്റെ പരോക്ഷ സമര്‍ത്ഥനമായി! ഇവിടെ ഇനിയെന്തു വ്യാഖ്യാനം! (മേലാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തില്ലെന്ന് ഡോക്കിന്‍സ് പിന്നീടു ശപഥം ചെയ്തിട്ടുണ്ട്. ഇനിമേല്‍ സത്യം പറയില്ലെന്നര്‍ത്ഥം! മുന്‍പും’സത്യം പറഞ്ഞത്’ എന്നതിലുപരി ‘പറഞ്ഞുപോയതാണ്’)
(3) പ്രശ്നം പരിഹരിച്ചതായി കരുതുന്ന ലേഖകന്റെ ഈ വാക്യം നോക്കൂ:
ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം(52 കോടി)വര്‍ഷങ്ങള്‍ക്ക് മുമ്പ്  ഉല്‍ഭവിക്കുകയായി രുന്നു എന്ന് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നു“.
പരിണാമത്തിലൂടെയാണ് ഭൂമിയിലെ ജീവജാതികള്‍ ഉണ്ടായതെങ്കില്‍ “ഭുമിയിലെ ബഹുഭുരിപക്ഷം ജീവജാതികളും ഏതാണ് 520 ദശലക്ഷം (52 കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ഭവി”ക്കുമോ? ഒരിക്കലുമില്ല. പരിണാമ പ്രകാരം ജീവജാതികളുടെ ഉല്‍ഭവം ക്രമാനുഗതമായ പ്രക്രിയയാണ്. കേംബ്രിയന്‍ കാലഘട്ടത്തിനു ശേഷം ഓര്‍ഡോവിഷ്യന്‍ (490-44.3 കോടി), സൈലൂരിയന്‍ (44.3-41.7 കോടി), ഡിവോണിയന്‍ (41.7-35.4 കോടി), കാര്‍ബോണിഫെറസ് (35.4-29.0 കോടി), പെര്‍മിയന്‍ (29.0-24-8 കോടി)…. തുടങ്ങി ഹോളോസീന്‍ വരെയുള്ള കാലഘട്ടങ്ങളുണ്ട്. പരിണാമ സിദ്ധാന്ത പ്രകാരം ഇവയിലെല്ലാമായി ക്രമാനുഗതമായി ജീവജാതികള്‍ ഉരുത്തിരിയേണ്ടതിനു പകരം “ഭൂമിയിലെ ബഹുഭൂരിപക്ഷം ജീവജാതികളും ഏതാണ്ട് 520 ദശലക്ഷം (52 കോടി) വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉല്‍ഭവി”ക്കുന്നതെങ്ങനെ? ലേഖകന്റെ ഒന്നാമത്തെ വാക്യം തന്നെ ജീവജാതികളുടെ ഉല്‍ഭവത്തെപ്പറ്റി ലഭ്യമായ ഫോസില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്തത്തെ ദുര്‍ബ്ബലമാക്കുന്നു എന്നതിന്റെ സൂചനയാണ്. (അവ സൃഷ്ടിവാദത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് അവസാനഭാഗത്തു നോക്കാം)
ലേഖകന്‍ വിവരിക്കുന്നു :
കാംബ്രിയന്‍ യുഗം, കഴിഞ്ഞ 54.5 കോടി വര്‍ഷം തൊട്ട് 49 കോടി വര്‍ഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വര്‍ഷം) മുതല്‍ ജീവികളുടെ ഫോസിലുകള്‍ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ ജീവികള്‍) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌”.
മറ്റൊരിടത്ത് :
ഈ ഭൂമിയിലെ ഒരു ജീവിപോലും അതിന്റെ തനതായ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതല്ല. അവയെല്ലാം അവയുടെ പൂര്‍വ്വരൂപങ്ങളില്‍നിന്ന് ഇന്നത്തെ രൂപത്തിലേക്ക് ആയിത്തീര്‍ന്നവയാണ്‌. കാംബ്രിയനിലും ഇതില്‍ കൂടുതലൊന്നും സംഭവിച്ചിട്ടില്ല“.
പൂര്‍വ്വരൂപങ്ങള്‍ എന്താണെന്ന് നോക്കാം. ലേഖകന്‍ വിവരിക്കുന്നു :
കാംബ്രിയന്‍ യുഗത്തില്‍, ട്രൈലോബൈറ്റുകളടക്കം കട്ടിയുള്ള പുറംതോടും കവചങ്ങളുമുള്ള ഒട്ടനേകം നട്ടെല്ലില്ലാത്ത ജീവികള്‍ പൊടുന്നനെ ഫോസിലില്‍ പ്രത്യക്ഷപ്പെടുകയല്ല. 52 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരം സവിശേഷതകളുള്ള ജീവികള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. ട്രൈലോബൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഫോസില്‍ അടരിന്റെ തൊട്ടുതാഴത്തെ അടരില്‍ അവ ഉണ്ട്. അവയാണ്‌ Small Shelly Fossils[17]. കാംബ്രിയന്‍ യുഗത്തിന്റെ ആദ്യഘട്ടമായ Nemakit Daldynian -Tommotion (കഴിഞ്ഞ 54.5 കോടി വര്‍ഷം മുതല്‍ 52 കോടി വര്‍ഷം വരെ) പീരിയഡിലാണ്‌ ഇവ പ്രത്യക്ഷപ്പെടുന്നത്. റഷ്യന്‍ പാലിയന്തോളജിസ്റ്റുകളാണ്‌ ഇവയെ സൈബീരിയയില്‍ നിന്നും ആദ്യം കണ്ടെത്തിയത്. ഏതാനും മില്ലീമീറ്റര്‍ മാത്രം വലിപ്പമുള്ള വളരെ ചെറിയ ജീവികളാണിവ. വളരെ വിചിത്രമായ ആകൃതിയാണിവയ്ക്ക്. ഉരുണ്ടും, നീളത്തിലും, ഇഡ്ഡലിപോലെയും ചിലവ. വേറെ ചിലത് തൊപ്പി പോലെ. വേറൊന്ന് കോളി ഫ്ലവര്‍ പോലെ. Tommotion ഘട്ടത്തില്‍- 53 കോടി വര്‍ഷം തൊട്ട് 51 കോടി വര്‍ഷം വരെ- ഇവയിലെ വൈവിധ്യം വര്‍ധിക്കുന്നു. ഒപ്പം ഒട്ടേറെ തരത്തിലുള്ള നട്ടെല്ലില്ലാത്തെ ജീവികളുടെ വ്യാപനം സംഭവിക്കുന്നു. ഈ സമയത്ത് അല്പം കൂടി വലിപ്പമുള്ള നട്ടെല്ലില്ലാത്തെ ജീവികള്‍ പ്രത്യക്ഷപ്പെടുന്നു[18]. മിഡില്‍ കാംബ്രിയനില്‍ ട്രൈലോബൈറ്റുകളടക്കം കൂടുതല്‍ വികസിതമായ ജീവികള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള ജീവന്റെ അവസ്ഥകളെയാണ്‌ നാമിവിടെ കണ്ടത്. ….

ജീവന്റെ സ്വാഭാവികമായ വികാസത്തിലെ ഒരു ഘട്ടത്തിലാണ്‌ നമ്മള്‍ Small Shelly Fossils നെ കണ്ടത്. ഈ ജീവികളിലെ സ്വാഭാവിക വികാസമാണ്‌ ഇനി നമ്മള്‍ മിഡില്‍ കാംബ്രിയനില്‍ കാണുന്നത്……


ബഹുകോശജീവികള്‍ 60 കോടി വര്‍ഷം മുമ്പേ ഫോസിലില്‍ പ്രത്യക്ഷപ്പെടുന്നു എന്ന് നമുക്കറിയാം(Ediacaran Fossils). പിന്നീട് Small Shelly Fossils കണ്ടു. (54.5 കോടി മുതല്‍ 52 കോടി വരെ) അങ്ങനെ 8 കോടി വര്‍ഷത്തെ നിരന്തരമായ പരിണാമത്തിന്റെ 52 കോടി വര്‍ഷം തൊട്ട് കാണുന്ന സ്വാഭാവിക ജൈവവികാസം മാത്രമാണ്‌ കാംബ്രിയന്‍ ജീവികള്‍”.
52 കോടി വര്‍ഷങ്ങള്‍ പ്രായമുള്ള ശിലാപാളികളില്‍ പ്രത്യക്ഷപ്പെടുന്ന കാംബ്രിയന്‍ ജീവികളുടെ പൂര്‍വ്വരൂപങ്ങള്‍ അതിന് തൊട്ടുമുമ്പുള്ള ശിലാപാളികളില്‍ കാണപ്പെടാനാണു സാധ്യത. ലേഖകന്റെ വാദപ്രകാരം ഷെല്ലി ഫോസിലുകളില്‍ (small shelly fossils എന്നാണിവയെ പറയാറെങ്കിലും ഇവയെല്ലാം small   or  Shelly അല്ലെന്ന് ചില ഫോസില്‍ ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടിയതു തല്‍ക്കാലം നില്‍ക്കട്ടെ) കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികള്‍ ഉണ്ടാകണം. എന്നാല്‍ “ഇവയാണ് പൂര്‍വ്വരൂപങ്ങള്‍” എന്ന് പരിണാമവിശ്വാസത്താല്‍ തട്ടിവിട്ടു എന്നല്ലാതെ ഇവയില്‍ ഏതൊക്കെ ,ഏതൊക്കെ കാംബ്രിയന്‍ ജീവികളുടെ മുന്‍ഗാമികളാണ് എന്നു ശാസ്ത്രീയമായോ യുക്തിപരമായോ ലേഖകന്‍ സമര്‍ത്ഥിച്ചിട്ടില്ല. ഒരുദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. ലേഖകന്റെ ഈ വരികള്‍ നോക്കൂ:
കാനഡയിലെ Burgess Shale ഫോസില്‍ ഗ്രൂപ്പാണ്‌ കാംബ്രിയന്‍ വിസ്ഫോടനത്തെക്കുറിച്ച് പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫോസില്‍ ശേഖരം. 1909-ല്‍ Charles Walcott ആണ്‌ അദ്യം ഇതിനെ സംബന്ധിച്ച് വെളിപ്പെടുത്തിയത്. അവ Small Shelly Fossils ല്‍നിന്നും കുറെകൂടി വികസിച്ച ശാരിയായ ജീവികളായിരുന്നു. അവയ്ക്ക് കൊമ്പുകള്‍, കൈകാലുകള്‍, വാലുകള്‍, പിന്നെ പ്രധാനമായി കണ്ണുകള്‍ ഇവയെല്ലാം ഉണ്ടായിരുന്നു. കൂടാതെ, അവ ഇന്നത്തെ ആധുനിക ജൈവവിഭാഗങ്ങളായ Arthropods, Annelids, Chordates, Molluscs  എന്നിവയില്‍ പെട്ട പ്രാചീന ജീവികള്‍ ആയിരുന്നു. ഒന്നരകോടി മുതല്‍ രണ്ട് കോടി വര്‍ഷം വരെ നീണ്ട കാലയളവിലായിരുന്നു ഈ ജീവികളുടെ പ്രത്യക്ഷപ്പെടല്‍ സംഭവിക്കുന്നത്. അതായത് 52 കോടി മുതല്‍ 50 കോടി വര്‍ഷം വരെയുള്ള കാലം. Small Shelly ജീവികളില്‍നിന്ന് കുറെകൂടി വികാസം പ്രാപിച്ച കാംബ്രിയന്‍ ജീവികള്‍ പ്രത്യക്ഷപ്പെടുന്നതിന്‌ ഈ കാലയളവ് ധാരാളമാണ്‌”.
 ലേഖകന്റെ ഈ വരികള്‍ നോക്കൂ :
“കാംബ്രിയന്‍ യുഗം, കഴിഞ്ഞ 54.5 കോടി വര്‍ഷം തൊട്ട് 49 കോടി വര്‍ഷം വരെ നിലനിന്ന കാലഘട്ടം. ഈ യുഗത്തിന്റെ മധ്യഘട്ടം (52 കോടി വര്‍ഷം) മുതല്‍ ജീവികളുടെ ഫോസിലുകള്‍ (കണ്ണും മൂക്കും ഇടവും വലവും, അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ ജീവികള്‍) കിട്ടിത്തുടങ്ങുന്നു. ഒട്ടനേകം ജീവികളുണ്ട്. ഇവ ഫോസിലീകരിക്കപ്പെടാനുള്ള പ്രധാന കാരണം ഇവയ്ക്ക് കട്ടിയുള്ള പുറംതോടുകളോ കവചങ്ങളോ ഉണ്ടായിരുന്നു എന്നതാണ്‌”.
കാംബ്രിയന്‍ യുഗത്തിന്റെ മധ്യഘട്ടം മുതല്‍ “കണ്ണും മൂക്കും ഇടവും വലവും അകവും പുറവും ഒക്കെ വ്യക്തമായി വേര്‍തിരിഞ്ഞ “ജിവികളെ കാണുന്നു. സ്വാഭാവികമായും ഈ വേര്‍തിരിവ് ക്രമാനുഗതമായി ഉണ്ടാകുന്ന ഘട്ടത്തിലുള്ള ജീവികള്‍ അതിന് മുന്‍പു കാണപ്പെടേണ്ടതല്ലേ? അങ്ങനെ കാണപ്പെടുന്നില്ല എന്ന കാര്യം പരോക്ഷമായി ലേഖകനും സമ്മതിക്കുന്നതു നോക്കൂ : “ഇത്തരം ജീവികളെ കാംബ്രിയന് മുമ്പുള്ള കാലത്ത് കാണാനാവില്ല”. പരിവര്‍ത്തന ഘട്ടത്തിലുള്ള ഇത്തരം ജീവികളെ കാംബ്രിയനു മുന്‍പുള്ള ഘട്ടത്തില്‍ കാണാനാവില്ല എന്നതില്‍ നിന്നു് ഇവ പരിണമിച്ചുണ്ടായതല്ല എന്നു വ്യക്തമാണ്. എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ പരിണാമവാദികള്‍ക്കാവുമോ? അതുകൊണ്ടാകാം ലേഖകന്‍ തൊട്ടടുത്ത വാക്യമായി ഇങ്ങനെ എഴുതിയത്: “എന്നാല്‍ ഈ ജീവികള്‍ കാംബ്രിയന്‍ യുഗത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നതല്ല. തീര്‍ച്ചയായും അവയ്ക്ക് പൂര്‍വ്വരൂപങ്ങളുണ്ട്
കാംബ്രിയന്‍ കാലത്തെ Burgess shale ജീവികള്‍ക്ക് “കൊമ്പുകള്‍, കൈകാലുകള്‍, വാലുകള്‍, പിന്നെ പ്രധാനമായി കണ്ണുകള്‍ ഇവയെല്ലാം ഉണ്ടായിരുന്നു”വെന്നു ലേഖകന്‍ എഴുതുന്നു. എന്നാല്‍ ഈ അവയവങ്ങള്‍ ക്രമാനുഗതമായി പരിണമിച്ചുണ്ടായതാണെന്നു വ്യക്തമാക്കുന്ന ഫോസിലുകള്‍ Small shelly fossil കളില്‍ ഉണ്ടോ? ഇല്ലെന്നാണ് ഫോസില്‍ ശാസ്ത്രകൃതികളില്‍ നിന്നു മനസ്സിലാകുന്നത്. അത്തരം ഏതെങ്കിലും ജീവികളെ ലേഖകന്‍ വിവരിച്ചതായും കാണുന്നില്ല. ഇപ്രകാരം ജീവപരിണാമം സമര്‍ത്ഥിക്കാതെ കേംബ്രിയനു മുന്‍പും ജീവികള്‍ ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയതുകൊണ്ടുമാത്രം പരിണാമം തെളിയിക്കപ്പെടില്ല.
(4) സാന്ദര്‍ഭികമായി മറ്റൊരു കാര്യം കൂടി ലേഖകന്‍ കുറിക്കുന്നു :
പുതിയ ഫൊസില്‍ ഗവേഷണങ്ങള്‍ നമ്മെ അസ്വാഭാവിക രീതി-അതായത് സൃഷ്ടിവാദം-യിലേക്ക് നയിക്കുമെത്രെ! ആര്‌ നടത്തിയ ഗവേഷണങ്ങളുടെ കാര്യമാണാവോ എഴുതിവിടുന്നത്? എന്തൊരു വിഡ്ഢിത്തരം! പുതിയ ഫോസില്‍ ഗവേഷണങ്ങള്‍ പരിണാമവാദികളെ സൃഷ്ടിവാദികളാക്കുകയല്ല, മറിച്ച് പരിണാമശാസ്ത്രത്തിന്റെ ആധികാരികത വെളിവാക്കുകയാണ്‌ ചെയ്യുന്നത്. പുതിയ ഫോസില്‍ ഗവേഷണങ്ങളുടെ ഫലമായി പുറത്തുവന്ന രണ്ട് ഉല്‍കൃഷ്ട ഗ്രന്ഥങ്ങളാണ്‌ William Schopf ന്റെ.Cradle of Life ഉം Richard Fortey യുടെ Life an unauthorised Biography ഉം. ഇവ പുറത്തുകൊണ്ടുവന്ന അറിവുകള്‍ പരിണാമശാസ്ത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു“.
മറ്റൊരിടത്ത് :
തുടക്കത്തില്‍ ഫോസില്‍ തെളിവുകളുടെ അപര്യാപ്തതമൂലം കാംബ്രിയന്‍ പ്രതിഭാസം വിശദീകരിക്കുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും, ഇന്ന് ഈ പ്രഹേളിക വെളിവാക്ക പ്പെട്ടിരിക്കുന്നു. കാംബ്രിയനു മുമ്പും പിമ്പും കാംബ്രിയനിലും എന്താണ്‌ സംഭവിച്ചതെന്ന് ഭംഗിയായി വിശദീകരിക്കുവാന്‍ ഇന്ന് പരിണാമശാസ്ത്രത്തിനായിരിക്കുന്നു. എന്നാല്‍ പഴയകാല പുസ്തകങ്ങളിലെ അറിവുകളെ മാത്രം ആശ്രയിച്ച് അവര്‍ ഇന്നും വിസ്ഫോടനം, സൃഷ്ടി എന്നെല്ലാം അലമുറയിട്ടുകൊണ്ടിരിക്കുന്നു”.

പരിണാമസിദ്ധാന്ത പ്രകാരം അസ്വാഭാവികമായ കാംബ്രിയന്‍ വിസ്ഫോടനത്തെപ്പറ്റി ഞാനെഴുതിയത് പുതിയ വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണെന്നു സൂചിപ്പിച്ച് രണ്ടു കൃതികള്‍ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. Schopfന്റെ കൃതി 2001ലും Forteyയുടെ കൃതി 1998ലും ഇറങ്ങിയതാണ്. എന്നാല്‍ അതിനേക്കാള്‍ പുതിയ ഒരു ഗവേഷണ പ്രബന്ധത്തിലെ ഒരു ഭാഗം ഹാജറാക്കാം. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ കോഹന്‍ 2005ല്‍ തയാറാക്കിയത് (Biological Journal of the Linnean Society പ്രസിദ്ധീകരിച്ചത്) ഇതിലെ ആദ്യ വരികള്‍ ഇങ്ങനെ:
“The rapid growth of massively mineralized, benthicdwelling,metazoan diversity that appears in the Early Cambrian fossil record presents a problem that continues to excite interest and controversy (reviewed in Budd & Jensen, 2000). This problem resembles a jigsaw puzzle with pieces missing, shapes uncertain, interlocks ill-defined, and no authentic picture on the box. Accordingly, no definitive solution can exist”.
കാംബ്രിയന്‍ ഫോസിലുകള്‍ പ്രശ്നമാണെന്നും ഇതു വിവാദങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നും അതിനു നിശ്ചിതമായൊരു പരിഹാരം ഉണ്ടായിട്ടേയില്ലെന്നും കോഹന്‍ വ്യക്തമാക്കുന്നു. കാംബ്രിയന്‍ വിസ്ഫോടനം പ്രശ്നമുണ്ടാക്കിയത് ആദ്യകാലത്താണെന്നും അവയെന്നേ പരിഹരിക്കപ്പെട്ടുവെന്നും എത്ര നീട്ടിപ്പരത്തിയാണ് ലേഖകന്‍ എഴുതിവിട്ടത്! ഇവയത്രയും അസംബന്ധമാണെന്നു ഗ്രാഹ്യമാകാന്‍ കോഹന്റെ 2005 ലെ വിശകലനം മതിയാവും.
കാംബ്രിയന്‍ വിസ്ഫോടനം എന്ന പ്രഹേളിക എന്നേ പരിഹരിക്കപ്പെട്ടു എന്ന ലേഖകന്റെ വാദം, ഏതായാലും ഗ്ലസ്ഗോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനായ കോഹനില്ലെന്നു വ്യക്തമായില്ലേ? (അതോ ലേഖകന്‍ വായിച്ച രണ്ടു കൃതികള്‍ വായിക്കാന്‍ വിട്ടുപോയതുകൊണ്ടു സംഭവിച്ചതാകുമോ ഇത്തരം പ്രസ്താവങ്ങള്‍?!!) ഇനി കോഹന്റെ ഉപസംഹാര വാക്യങ്ങളിലൊന്ന്: “By its nature, the puzzle of the cambrian explosion can never be completely solved”.  ‘Biological Journal of the Linnean Society’ എന്ന ലോകോത്തര ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇങ്ങനെ എഴുതിയതെങ്കിലും”…. അത്തരം അറിവുകള്‍ അറിയപ്പെടുന്ന ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും വന്നിട്ടില്ല” എന്നാണു ലേഖകന്റെ വിധിയെഴുത്ത്.
കാംബ്രിയന്‍ വിസ്ഫോടനം ക്രമാനുഗത പരിണാമസങ്കല്‍പ്പത്തെ ദുര്‍ബ്ബലമാക്കുന്നു എന്ന എന്റെ കൃതിയിലെ ഒരു ഭാഗം ഉദ്ധരിച്ച ശേഷം ലേഖകന്‍ എഴുതിയതു നോക്കൂ :
“എന്നാല്‍ ശ്രീ ഹുസ്സൈന്‍ പറയുന്നു, പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഫോസില്‍ വിവരങ്ങള്‍ വന്‍ തോതില്‍ ലഭ്യമാകാന്‍ തുടങ്ങിയത് കാംബ്രിയന്‍ വിസ്ഫോടനം(Cambrian Explosion) എന്ന്‌ പാലിയന്തോളജിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടതോടെയാണ്‌[20].  ഫോസില്‍ തെളിവുകള്‍ പരിണാമ സിദ്ധാന്തത്തെ ദുര്‍ബലമാക്കുകയല്ല മറിച്ച് അത് ജൈവവിസ്ഫോടനത്തിന്റെ കാരണം കണ്ടെത്തി വിശദീകരിച്ച് സ്വയം ശക്തമാകുകയാണുണ്ടായത്. അപ്പോള്‍ ശ്രീ. ഹുസ്സൈന്‍ കളവു പറയുകയാണോ? ഒന്നുകില്‍ ആകാം. അല്ലെങ്കില്‍ പുതിയ ഗവേഷണ ഗ്രന്ഥങ്ങള്‍ ഒന്നും വായിക്കാതെ പഴയകാല ഗ്രന്ഥങ്ങളില്‍ പിടിച്ച് കറങ്ങിക്കളിക്കുകയാകാം. രണ്ടായാലും വഞ്ചി തിരുനക്കരതന്നെ”.
ആരാണു കളവു പറയുന്നതെന്നും ആരാണു പുതിയ ഗവേഷണഫലങ്ങള്‍ ഗ്രഹിക്കാത്തതെന്നും വായനക്കാര്‍ തീരുമാനിക്കുക.
(5) ലേഖകന്റെ ഈ വരികള്‍ നോക്കൂ:
“പരിണാമശാസ്ത്ര സംബന്ധിയായ രചനകള്‍ മലയാളത്തില്‍ ഏറേയൊന്നുമില്ല. വളരെകുറച്ച് എഴുത്തുകാര്‍ മാത്രമാണ്‌ ഈ രംഗത്തുള്ളത്. എന്നിരുന്നാലും ഉള്ളവയില്‍ കാംബ്രിയന്‍ വിസ്ഫോടനത്തെ വിശദീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഈ രംഗത്ത് സജീവമായിട്ടുള്ളവരില്‍ ഒരാള്‍ ശ്രീ. ജീവന്‍ ജോബ് തോമസാണ്‌. അദ്ദേഹം പരിണാമശാസ്ത്രത്തെ വിശദീകരിക്കുന്ന കുറെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി. അത് പിന്നീട് ഡി സി ബുക്സ് “പരിണാമസിദ്ധാന്തം: പുതിയ വഴികള്‍, കണ്ടെത്തലുകള്‍” എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. അതോടെ ഇരിക്കപ്പൊറുതിമുട്ടിയ സൃഷ്ടിവാദികള്‍ വാളും വട്ടകയുമായി രംഗത്തെത്തി. ഉടനെ ശ്രീ. എന്‍ എം ഹുസ്സൈന്‍, ജീവന്‍ ജോബിന്റെ പുസ്തകത്തിന്‌ “പരിണാമസിദ്ധാന്തം:പുതിയ പ്രതിസന്ധികള്‍” എന്ന പേരില്‍ ഒരു മറുഗ്രന്ഥമിറക്കി. പരിണാമശാസ്ത്രം ഇന്ന് എത്രയോ ബൃഹത്തായ ഒരു ശാസ്ത്ര ശാഖയാണ്‌. എത്രയോ യൂണിവേഴ്സിറ്റികള്‍, എത്രയോ ഗവേഷകന്മാര്‍. അവര്‍ നിരന്തരം ഗവേഷണത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്‌. അതിനായി എത്രയേറെ പണവും സമയവും അധ്വാനവും ചെലവഴിക്കപ്പെടുന്നു. അങ്ങിനെയാണ്‌ പരിണാമശാസ്ത്രജ്ഞര്‍ പുതിയ തെളിവുകള്‍ കണ്ടെത്തുന്നത്. ഈ തെളിവുകളാണ്‌ ജീവന്‍ ജോബിന്റെ രചനയ്ക്ക് ആധാരം. എന്നാല്‍ ഇത്തരം യാതൊരു ഗവേഷണങ്ങളുടെയും പിന്‍ബലമില്ലാതെയാണ്‌ സൃഷ്ടിവാദികളുടെ ‘ഖണ്ഡനം’.
ഫിസിക്സില്‍ ഗവേഷണം നടത്തുന്ന ജീവന്‍ തോമസ് ഏതായാലും കാംബ്രിയന്‍ ഫോസില്‍ കുഴിച്ചെടുത്തു ഗവേഷണമൊന്നും നടത്തിയിട്ടില്ലെന്നു വ്യക്തമാണ്. ശാസ്ത്രജ്ഞന്മാര്‍ ഇംഗ്ലീഷില്‍ എഴുതിയത് അവലംബിച്ച് മലയാളത്തില്‍ അദ്ദേഹം ഒരു കൃതി തയാറാക്കി. ശാസ്ത്രജ്ഞന്മാര്‍ ഇംഗ്ലീഷില്‍ എഴുതിയത് അവലംബിച്ചാണ് ഞാന്‍ ജീവന്‍ തോമിസിന്റെ കൃതിക്കു ഖണ്ഡനമെഴുതിയതും. ഇതാണു യാഥാത്ഥ്യമെന്നിരിക്കെ “ഇരിക്കപ്പൊറുതിമുട്ടിയ” മട്ടില്‍ ലേഖകന്‍ മേല്‍ വരികള്‍ കുറിച്ചതില്‍ എന്തര്‍ത്ഥമാണുള്ളത്? സൃഷ്ടിവാദ ശാസ്ത്രജ്ഞന്മാര്‍ സ്വന്തമായി ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നണ്ടെന്നതിരിക്കട്ടെ (പരിമിതമായ തോതിലാണെങ്കിലും). പരിണാമവാദികളുടെ ഗവേഷണങ്ങള്‍ തന്നെ പരിണാമവാദത്തിനെതിരെ മതിയായ തെളിവുകള്‍ നല്‍കുന്നുണ്ടെന്നിരിക്കെ (മറിച്ചാണ് അവകാശവാദമെങ്കിലും!) അതൊക്കെ പ്രയോജനപ്പെടുത്തിയിട്ടു ബാക്കിയന്വേഷിക്കുന്നതല്ലേ കൂടുതല്‍ ഉചിതം?
(തുടരും)
Advertisements

ഡച്ച്മാന്‍സ് പൈപ്പ്

April 6, 2011

പരിണാമസിദ്ധാന്തവും ഉത്തരാധുനിക ശാസ്ത്രവും- 3

മേല്‍ സൂചിപ്പിച്ച പുസ്തകത്തില്‍നിന്നു് ഒരുദാഹരണം കൂടി ഗ്രന്ഥകാരന്‍ വിവരിക്കുന്നു: “ഡച്ച്മാന്‍സ് പൈപ്പ് (Dutchman’s Pipe-Aristolochiatrilobata) എന്നറിയപ്പെടുന്ന ഒരു സവിശേഷ സസ്യമുണ്ട്. അതിന്റെ എല്ലാ ഭാഗത്തും പൂമ്പൊടിയുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. പൂമ്പൊടി (Pollen) ഒരു സസ്യത്തില്‍ നിന്ന് മറ്റൊരു സസ്യത്തിലേക്ക് കൈമാറ്റം ചെയ്യാനായി ചെറുഷഡ്പദങ്ങളെയും സൂക്ഷ്മജീവികളെയും കെണിയൊരുക്കി പിടിച്ച് പരാഗണം നിര്‍വഹിക്കാനുള്ള മിടുക്ക് ഈ സസ്യത്തിനുണ്ട്. ഇതൊക്കെ കേവലം യാദൃശ്ചികമായി സംഭവിക്കുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? (“Did all of this happen by chance? or did it happen by intelligent design? ’’) പുസ്തകത്തിലെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമിതാണ്.”(1)
ചോദ്യം എത്രവട്ടം ആവര്‍ത്തിച്ചിട്ടെന്താ കാര്യമെന്ന ഗ്രന്ഥകാരന്റെ ധ്വനി അര്‍ഥവത്താണ്. കാരണം ഉത്തരം ഒരിക്കല്‍പ്പോലും ലഭിക്കുന്നില്ലല്ലോ! മുന്‍പു സൂചിപ്പിച്ച സിലിക്ക ഡിസ്ക്കിന് യാതൊരു വിശദീകരണവും നല്‍കാതിരുന്നപോലെ, ഡച്ച്മാന്‍സ് പൈപ്പ് ചെടിയുടെ തന്ത്രം എങ്ങനെ പരിണമിച്ചുണ്ടായി എന്നതിനും ഗ്രന്ഥകാരന്‍ യാതൊരു വിശദീകരണവും മുന്നോട്ടു വെച്ചിട്ടില്ല. എന്നിട്ടും ഉത്തരം നല്‍കാത്തതല്ല, ചോദ്യം ആവര്‍ത്തിക്കുന്നതാണ് ഗ്രന്ഥകാരനെ അസ്വസ്ഥനാക്കുന്നത്. മേല്‍ സൂചിപ്പിച്ച ചോദ്യത്തിനുള്ള ആകെക്കൂടിയുള്ള മറുപടിയിതാണ്: “പുറമേ കാണുമ്പോള്‍ വിശദീകരണവിധേയമല്ലെന്ന് തോന്നുന്ന പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളും ദൈവത്തിനു മാത്രമേ അറിയാനാവൂ എന്ന പഴഞ്ചന്‍ മതവിധികൊണ്ട് ഇന്നുവരെ മനുഷ്യരാശിക്ക് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. എല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് ശാസ്ത്രം പറയുന്നില്ല; അങ്ങനെ പറയേണ്ട കാര്യവുമില്ല. പ്രകൃതി നിര്‍ധാരണം മാത്രമാണ് ഈ സങ്കീര്‍ണതകള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍ സിദ്ധാന്തം.’‘(2)
ശാസ്ത്രീയസമീപനം ഗ്രന്ഥകാരനുണ്ടായിരുന്നെങ്കില്‍ ഡച്ച്മാന്‍സ് പൈപ്പ് ചെടി ചെറുഷഡ്പദങ്ങളെ കെണിയിലാക്കുന്ന വിദ്യ പ്രകൃതിനിര്‍ധാരണത്തിലൂടെ എങ്ങനെ പരിണമിച്ചു എന്നു വിശദീകരിക്കുകയാണു വേണ്ടിയിരുന്നത്. തൃപ്തികരമായി വിശദീകരിക്കാനായില്ലെങ്കിലും പേരിനൊരു വിശദീകരണമെങ്കിലും നടത്തേണ്ടിയിരുന്നു. അതുപോലും ചെയ്യാതെ “തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്ന ബദല്‍ സിദ്ധാന്തം” പ്രകൃതിനിര്‍ധാരണം മാത്രമാണെന്ന് ഒറ്റവരിയില്‍ പ്രഖ്യാപിച്ച് രംഗം വിടുന്നതാണോ ശാസ്ത്രീയ സമീപനം?
ഗ്രന്ഥകാരന്‍ ബൈബിള്‍ സൊസൈറ്റിയുടെ പുസ്തകത്തില്‍ നിന്നു് മറ്റൊരുദാഹരണം ഹാജറാക്കുന്നു: “റെഡ് വുഡ് മരം (Redwood-Sequoiadendron giganteum) ലോകത്തെ ഏറ്റവും ഉയരം കൂടിയ വൃക്ഷമാണെന്ന് നാം സ്കൂളില്‍ പഠിക്കുന്നുണ്ട്. തനിക്കു പ്രിയപ്പെട്ട ഈ മരത്തില്‍ ഒരെണ്ണം തന്റെ വീട്ടുവളപ്പില്‍ ഉണ്ടെന്നതില്‍ ഡോക്കിന്‍സ് സന്തോഷിക്കുന്നു. അദ്ദേഹത്തെക്കാള്‍ പ്രായമുണ്ടതിന് (ഏതാണ്ട് നൂറുവര്‍ഷം). വാച്ച്ടവര്‍ ബൈബിളിന്റെ ഒരു പേജില്‍ പറയുന്നു: കൃശഗാത്രനായ മനുഷ്യന്‍ ഒരു റെഡ് വുഡ് മരത്തിന്റെ കീഴില്‍ ചെന്നുനിന്നു മുകളിലേക്കു നോക്കിയാല്‍ ആ രാക്ഷസവൃക്ഷത്തിന്റെ ഉയരവും ഗാംഭീര്യവും കണ്ട് അന്തംവിടും. ഒന്നാലോചിച്ചു നോക്കൂ, ഈ ഭീമന്‍ വൃക്ഷത്തെ സൃഷ്ടിച്ചതും അതിനെ മുഴുവന്‍ ഒരു ചെറിയ വിത്തിനുള്ളില്‍ ഒതുക്കിയതും ബുദ്ധിപരമായ ആസൂത്രണമല്ലാതെ മറ്റെന്താണ്?”. ഈ പുസ്തകത്തിലെ മിക്ക ഉദാഹരണങ്ങളും ഇതേ തരത്തിലുള്ളവയായതിനാല്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കാം”(3)
ഉദാഹരണങ്ങള്‍ സദൃശമായതിനാല്‍ കൂടുതല്‍ എടുത്തു ചേര്‍ക്കാതെ ഒഴിവാക്കിയത് ഉചിതമായി. എന്നാല്‍ ഈ മൂന്ന് ഉദാഹരണങ്ങളില്‍ ഒന്നിനുപോലും പ്രകൃതിനിര്‍ധാരണത്തെ ആസ്പദമാക്കി ബദല്‍വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയത് ഒട്ടും ഉചിതമായില്ല എന്ന് ഏതു വായനക്കാരനും മനസിലാകും. വൃക്ഷങ്ങള്‍ വിത്തുല്‍പ്പാദിപ്പിക്കുകയും വിത്തുകള്‍ വൃക്ഷങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഈ സങ്കീര്‍ണമായ ജൈവ മെക്കാനിസം എങ്ങനെ പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞുവെന്ന് മതിയായ ശാസ്ത്രീയ വിവരങ്ങളോടെ വിശദീകരിക്കാന്‍ ബാധ്യസ്ഥനായ ഗ്രന്ഥകാരന്‍ അതിനു മെനക്കെടാതെ സ്ഥലം വിടുകയാണ്. പകരം പ്രസക്തമല്ലാത്ത മറ്റ് അഭിപ്രായങ്ങള്‍ നിരത്തുന്നുമുണ്ട്. ഇവ ശ്രദ്ധിക്കൂ: “ചെറു സസ്യങ്ങള്‍ മുതല്‍ ഭീമന്‍ വൃക്ഷങ്ങള്‍വരെ വളര്‍ന്നു വലുതാകാനുള്ള ഊര്‍ജം ശേഖരിക്കുന്നത് പ്രകാശസംശ്ളേഷണം (photosynthesis) എന്ന ജൈവ രാസ പ്രവര്‍ത്തനത്തിലൂടെയാണെന്ന് നമുക്കറിയാം.”(4) ശരിയാണ്, പക്ഷേ, അതു വൃക്ഷങ്ങള്‍ക്കറിയുമോ? വൃക്ഷങ്ങള്‍ക്കറിയാത്ത ഈ അതി സങ്കീര്‍ണ വിദ്യ വൃക്ഷങ്ങള്‍ സ്വയം കണ്ടെത്തിയതാണോ? അന്ധവും ബധിരവുമായ പ്രകൃതിക്ക് പ്രകാശ സംശ്ളേഷണം എന്ന സാങ്കേതിക വിദ്യ (Bionics എന്നാണ് ശരിയായ പ്രയോഗം. പ്രകൃതിയെ അനുകരിച്ച് മനുഷ്യന്‍ കണ്ടെത്തുന്നതാണ് Technology) അറിയുമോ? പ്രകൃതിക്കോ വൃക്ഷങ്ങള്‍ക്കോ അറിയാത്ത ഒരു സാങ്കേതികവിദ്യ എങ്ങനെ അവയാര്‍ജിച്ചു?
ഏറ്റവും ചുരുങ്ങിയത് പ്രകാശ സംശ്ളേഷണ മെക്കാനിസം എങ്ങനെയാണ് പ്രകൃതിനിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞതെന്ന് ഗ്രന്ഥകാരനു വ്യക്തമാക്കാമായിരുന്നു. അതിനു ശ്രമിക്കാതെ ബൈബിള്‍ സൊസൈറ്റിയുടെ പുസ്തകത്തില്‍ നിന്നു വീണ്ടും ഉദ്ധരിക്കുന്നു (തീര്‍ച്ചയായും ഇതു പ്രസക്തമാണ്): “ഏതാണ്ട് 70-ല്‍പരം വിഭിന്ന രാസപ്രവര്‍ത്തനങ്ങളാണ് പ്രകാശസംശ്ളേഷണത്തിലുള്ളത്. ഒരു സസ്യശാസ്ത്രജ്ഞന്‍ പറഞ്ഞു: “തീര്‍ത്തും അല്‍ഭുതകരമാണത് !! സസ്യങ്ങളെ പ്രകൃതിയുടെ ‘ഫാക്ടറി’കളെന്നാണ് വിളിക്കുന്നത്. മനോഹരവും ശാന്തവും മലിനീകരണ രഹിതവുമായ ഫാക്ടറികള്‍! അത് ഓക്സിജന്‍ നിര്‍മ്മിക്കുകയും ജലം ‘റീസൈക്കിള്‍’ ചെയ്ത് ജീവജാലങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു. ഇതൊക്കെ വെറുതെ യാദൃച്ഛികമായി ഉണ്ടായതാണോ?’‘(5)
സൃഷ്ടിവാദികളുടെ ഈ വിവരണങ്ങള്‍ ഉദ്ധരിച്ചശേഷം ഗ്രന്ഥകാരന്‍ എഴുതുന്നു: “വീണ്ടും അതേ പഴയ ചോദ്യം! പ്രകൃതിയിലെ അല്‍ഭുതങ്ങള്‍ വെറുതെ ഉണ്ടായതല്ല; ആരോ ഉണ്ടാക്കിയതാണ്- ചോദ്യങ്ങളിലെ ധ്വനി അതാണ്.”(6) ഇത്തരം അഭിപ്രായപ്രകടനങ്ങളല്ലാതെ പ്രകൃതി നിര്‍ധാരണത്തിലുടെ ഇവയെങ്ങനെ രൂപപ്പെടുമെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നേയില്ല.
പ്രകാശ സംശ്ളേഷണം ഒരുദാഹരണം മാത്രം. പ്രകൃതിയിലെ ഓരോ ജൈവ മെക്കാനിസവും കൂടുതല്‍ സങ്കീര്‍ണമാണെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുന്നു. “ചെറു സസ്യങ്ങള്‍ മുതല്‍ ഭീമന്‍ വൃക്ഷങ്ങള്‍വരെ വളര്‍ന്നുവലുതാകാനുള്ള ഊര്‍ജ്ജം ശേഖരിക്കുന്നത് പ്രകാശസംശ്ളേഷണം (photosynthesis) എന്ന ജൈവരാസപ്രവര്‍ത്തനത്തിലൂടെയാണെന്ന് ”ഒഴുക്കന്‍ മട്ടില്‍ വിവരിക്കുന്നതില്‍ അപാകതയൊന്നുമില്ലെങ്കിലും അതുപോലും പ്രകാശ സംശ്ളേഷത്തെപ്പറ്റി നാം അറിഞ്ഞ സങ്കീര്‍ണതയെ ഉള്‍ക്കൊള്ളുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ചെടികളുടെ കോശത്തിനകത്തെ ക്ളോറോഫില്‍ കണികകളില്‍ സൂര്യപ്രകാശം പതിക്കുമ്പോഴാണ് പ്രകാശ സംശ്ളേഷണ പ്രക്രിയ നടക്കുന്നത്. എന്നാല്‍ പ്രകാശം ലഭിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ഒരു പ്രത്യേക തരംഗ ദൈര്‍ഘ്യമുള്ള (wavelength) സൂര്യപ്രകാശം തന്നെ ലഭിക്കണം. മറ്റേതു തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശം കിട്ടിയാലും ഈ പ്രക്രിയ നടക്കില്ല. ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രേക്ഷണ തരംഗം  സ്വീകരിക്കാന്‍ പറ്റുംവിധം ടെലിവിഷന്‍ സെറ്റുകളിലെ റിസീവറുകള്‍ ട്യൂണ്‍ ചെയ്യുന്നതിനു സമാനമാണിത്. ലക്ഷോപലക്ഷം വര്‍ഷങ്ങളായി ചെടികള്‍ അനായാസം ചെയ്തു കൊണ്ടിരിക്കുന്ന ഈ ‘ഹൈടെക്’ വിദ്യ അപ്പടി അനുകരിക്കാന്‍ ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കുപോലും സാധ്യമായിട്ടില്ല എന്നതു കൂടി ഓര്‍ക്കുക.
സൃഷ്ടിവാദികളുടെ ഒരുദാഹരണം പോലും പ്രകൃതി നിര്‍ധാരണത്തിലൂടെയാണ് ഉരുത്തിരിഞ്ഞതെന്നു സമര്‍ഥിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുപോലുമില്ല (ശരിയോ തെറ്റോ എന്നത് ശേഷമുള്ള കാര്യമല്ലേ?). പ്രകൃതിയിലെ ജൈവ യാഥാര്‍ഥ്യങ്ങള്‍ പരിണാമത്തിലൂടെയാണ് ആവിര്‍ഭവിച്ചതെന്നു തെളിയിക്കാന്‍ കഴിയില്ലെന്നാണ് ഇതില്‍ നിന്നു തെളിയുന്നത്.
ഗ്രന്ഥകാരന്‍ എഴുതുന്നു: “യാദൃഛികതയും (Chance) ആസൂത്രണവാദവും (Design) നിഷ്പ്രഭമാകുന്നിടത്ത് പ്രകൃതി നിര്‍ധാരണം (Natural Selection) വിജയിക്കുന്നതെങ്ങനെ? ഉത്തരം ലളിതമാണ്. പ്രകൃതി നിര്‍ധാരണം ഒറ്റയടിക്കുള്ള ഒരു പ്രക്രിയയല്ല. പടിപടിയായി ക്രമീകരിക്കപ്പെട്ട പരിണാമശൃംഖലയാണത്.”(7)
പ്രകൃതി നിര്‍ധാരണം വിജയിക്കുന്നുവെന്നു് ഗീര്‍വാണം മുഴക്കിയതുകൊണ്ട് സത്യാന്വേഷകരെ കബളിപ്പിക്കാനാവുമോ? താന്‍ ഖണ്ഡിക്കാന്‍ ഉദ്ധരിച്ച മൂന്നു സൃഷ്ടിവാദ ഉദാഹരണങ്ങള്‍ക്കും പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയ ഗ്രന്ഥകാരന്‍ പരിണാമം എല്ലാം വിശദീകരിക്കുന്നു എന്ന് ആവര്‍ത്തിച്ചതുകൊണ്ട് ഫലം നാസ്തിയാണ് (‘നാസ്തികന്‍’ – എത്ര അര്‍ഥവര്‍ത്തായ പ്രയോഗം!)

പ്രകൃതിനിര്‍ധാരണം വിശദീകരണ യോഗ്യമല്ല

ഒറ്റയടിക്കുള്ള പ്രക്രിയയല്ല പ്രകൃതിനിര്‍ധാരണം എന്നതുകൊണ്ടു തന്നെയാണ് ജീവ സങ്കീര്‍ണതയെ അതിനു വിശദീകരിക്കാനാവില്ല എന്നു പറയുന്നത്.
ഒരു വാച്ച് ഏകകോശ ജീവിയായ അമീബയേക്കാള്‍ എത്രയോ ലളിതമാണ്. ജീവകോശത്തിനകത്ത് മാത്രം സജീവമായ, സ്വയം ജീവിനില്ലാത്ത ഒരു ഡി.എന്‍.എ. തന്തുപോലും ഏറ്റവും അത്യാധുനികമായ വാച്ചിനേക്കാളും സങ്കീര്‍ണമാണ്. വാച്ച് എന്ന ലക്ഷ്യം മുന്‍ നിറുത്തി ഓരോ പാര്‍ട്ടുകളും നിര്‍മിച്ച് അതാതിടങ്ങളില്‍ ക്രമബദ്ധരായി സജ്ജീകരിക്കാതെ ഒരു ലളിതമായ വാച്ച് പോലും ഉണ്ടാകില്ലെന്ന് ആരും സമ്മതിക്കും (നിരീശ്വരവാദികളും). അനേകം പാര്‍ട്ടുകളുള്ള വാച്ച് വാച്ചാകണമെങ്കില്‍ ഒരൊറ്റ ആസൂത്രണവും നിര്‍മാണവുമാണു വേണ്ടത് .ആദ്യം യാദൃഛികമായി സ്ട്രാപ്പുണ്ടാവുകയും പിന്നെയും നൂറ്റാണ്ടുകള്‍ക്കു ശേഷം യാദൃഛികമായി ഡയലുണ്ടാവുകയും പിന്നെയും സഹസ്രാബ്ദങ്ങള്‍ക്കു ശേഷം പല്‍ച്ചക്രങ്ങളിലൊന്നുണ്ടാവുകയും… ഇങ്ങനെ ഒരു വാച്ചുണ്ടാവുമെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ വിചാരിക്കുമോ? ഇങ്ങനെ വാച്ചുണ്ടാകാന്‍ സാധ്യതയില്ലെന്നു കരുതുന്നവര്‍ വാച്ചിനേക്കാള്‍ അനന്ത മടങ്ങ് സങ്കീര്‍ണമായ ജീവനും ജീവിവര്‍ഗങ്ങളും സ്വയം ഉണ്ടായി എന്ന് ഉറച്ചു വിശ്വസിക്കുന്നതിലെ വൈചിത്യം ശ്രദ്ധിക്കുക.(8)
വാച്ചുണ്ടാകാത്തത് പ്രകൃതിനിര്‍ധാരണ തത്ത്വം ഇല്ലാത്തതുകൊണ്ടാണെന്നേ ഏറിയാല്‍ വാദിക്കാനാവൂ. എന്നാല്‍ ഡി.എന്‍.എ.യും ആര്‍.എന്‍.എ.യും ഉരുത്തിരിഞ്ഞ സന്ദര്‍ഭത്തിലും പ്രകൃതിനിര്‍ധാരണം നടക്കുമായിരുന്നില്ല (പ്രത്യുല്‍പ്പാദനം നിലവില്‍ വന്നാലേ പ്രകൃതിനിര്‍ധാരണം നടക്കൂ.) എന്നിട്ടും, ഡി.എന്‍.എ.യും ആര്‍.എന്‍.എ.യും പോലുള്ള ജീവന്റെ ആധാരശിലകള്‍ ആസൂത്രകനില്ലാതെ ഉണ്ടായതാണെന്ന് പരിണാമവാദികളും നിരീശ്വരവാദികളും വിശ്വസിക്കുന്നു. ഇത് ശാസ്ത്രമല്ല, ശാസ്ത്രാന്ധവിശ്വാസ (scientism) മാണ്.
ഇനി, പ്രത്യുല്‍പ്പാദനം നിലവില്‍ വന്നശേഷം പ്രകൃതിനിര്‍ധാരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം. ഗ്രന്ഥകാരന്‍ കുറിക്കുന്നു: “സഞ്ചിതമായ ഫലമാണ് (cumulative result) പ്രകൃതി നിര്‍ധാരണത്തില്‍ സംഭവിക്കുന്നത്. അസംഭവ്യതയെ അത് ചെറിയ ചെറിയ കഷണങ്ങളായി വിഭജിക്കുന്നു. അതിലെ ഓരോ ചെറിയ കഷണവും പൂര്‍ണമായും അസംഭവ്യമെന്ന് (Totally improbable) പറയാനാവാത്ത സ്ഥിതിയുണ്ടാക്കുന്നു. അവസാനം സംഭവ്യമായ (Probable) തീരെ ചെറുതും ക്രമവുമായ മാറ്റങ്ങള്‍ അസംഭവ്യമെന്ന് തോന്നുന്ന വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.’‘(9)
പൂര്‍ണമായും അസംഭവ്യമായതിനെ ഭാഗികമായി സംഭവ്യവും പിന്നീട് പൂര്‍ണമായും സംഭവ്യവും ആക്കുന്ന ഈ ധൈഷണിക സൂത്രം വിഡ്ഢിത്തമല്ലാതെ മറ്റൊന്നുമല്ല.  അസംഭവ്യതയെ ചെറിയ കഷണങ്ങളാക്കിയാല്‍ ചെറിയ കുറെ അസംഭവ്യതകള്‍ ഉണ്ടാകുമെന്നല്ലാതെ വലിയ അസംഭവ്യത സംഭവ്യതയായി മാറുന്നതെങ്ങനെ?
ഒരു നാണയം എറിഞ്ഞാല്‍ തലയാകാനുള്ള സാധ്യത അമ്പതു ശതമാനം (1/2) ആയിരിക്കും.  രണ്ടു നാണയം എറിഞ്ഞാല്‍ രണ്ടും തലയാകാനുള്ള സാധ്യത നാലിലൊരു ശതമാനം (1/4) മാത്രമാവും. പത്തു നാണയങ്ങള്‍ എറിയുമ്പോള്‍ പത്തു തലകള്‍ ഒരുമിച്ചു വീഴാനുള്ള സാധ്യത തീരെയില്ലെന്നു വ്യക്തമാണ്. എന്നാല്‍ ഓരോ പ്രാവശ്യം നാണയം എറിയുമ്പോള്‍ ഓരോന്നിലും തല വീഴാനുള്ള സാധ്യത അമ്പതുശതമാനം ഉണ്ടായാല്‍ പോലും പത്തുപ്രാവശ്യം തുടര്‍ച്ചയായി തലയാകാനുള്ള സാധ്യത തീരെയില്ലെന്നു കാണാം. അതിനാല്‍ അസംഭവ്യതയെ കഷണങ്ങളാക്കി സംഭവ്യതയാക്കുന്ന പരിണാമവിദ്യ പരിണാമസങ്കല്‍പ്പം പോലൊരു വിഡ്ഢിവ്യാഖ്യാനം മാത്രമായി മാറുന്നു.
ഒരു വിമാനത്തില്‍ നൂറു കണക്കിനു പാര്‍ട്ടുകളുണ്ട് (Boeing  747-400ല്‍ ലക്ഷം പാര്‍ട്ടുകള്‍) ഇവയെല്ലാം ഒരിടത്തു കൂടിക്കിടക്കുന്നു എന്നു സങ്കല്‍പ്പിക്കുക (വിമാനത്തിന് അനുയോജ്യമായ പാര്‍ട്ടുകള്‍ എങ്ങനെയുണ്ടായി എന്ന പ്രശ്നം തല്‍ക്കാലം മറക്കുക.). എല്ലാ പാര്‍ട്ട്സും ഒറ്റയടിക്കു കൂടിച്ചേര്‍ന്ന് വിമാനം രൂപം കൊള്ളാനുള്ള സാധ്യത തീരെയില്ല. എന്നാല്‍ നാലു പാര്‍ട്ടുകള്‍ കൂടിച്ചേര്‍ന്ന് പല്‍ചക്രമാകാനുള്ള സാധ്യത വിമാനമുണ്ടാകാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണെന്നല്ലാതെ വിമാനമുണ്ടാകാനുള്ള സാധ്യതയെ അതൊട്ടുംതന്നെ വര്‍ധിപ്പിക്കുന്നില്ല എന്നു വ്യക്തമാണ്. ഇവിടെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. വിമാനം ‘പാര്‍ട്ട് ബൈ പാര്‍ട്ടായി’ ഒരിക്കലും യാദൃഛികമായി കാലാന്തരത്തില്‍ സംഘടിക്കപ്പെടില്ല. വിമാനത്തിലെ  ആയിരക്കണക്കിനു പാര്‍ട്ടുകളില്‍ ഒന്നും പറക്കാന്‍ കഴിയുന്നതല്ലെങ്കിലും വിമാനം എന്ന വാഹനം പറക്കുന്നതാണ്! വിമാനം irreducibly complex  ആയ ഒരു മെക്കാനിക്കല്‍ വ്യവസ്ഥയാണ്. ഡി.എന്‍.എ.,ആര്‍.എന്‍.എ. അടക്കമുള്ള അസംഖ്യം irreducibly complex   ആയ ജൈവ വ്യവസ്ഥകളാണ് ജീവലോകത്തുള്ളത്. ഇവ പാര്‍ട്ടുകളായി രൂപപ്പെടാനുള്ള സാധ്യത ഒട്ടും തന്നെയില്ല എന്നതാണു യാഥാര്‍ഥ്യം.
അനുയോജ്യമായ നൂറുകണക്കിനു പാര്‍ട്ടുകള്‍ ഒരിടത്തു ലഭ്യമാണെങ്കിലുള്ള അസാധ്യതയാണ് മേല്‍ സൂചിപ്പിച്ചത്. എന്നാല്‍ ഈ പാര്‍ട്ടുകള്‍തന്നെ ആസൂത്രണഫലമായേ ആവിര്‍ഭവിക്കൂ. ഒരു വിമാനത്തിന്റെ നൂറുകണക്കിനു പാര്‍ട്ടുകളില്‍ ഒരെണ്ണം പോലും യാദൃഛികമായി രൂപപ്പെടാനുള്ള സാധ്യതയില്ല. ഒരു വിമാനത്തിനായി ഡിസൈന്‍ ചെയ്ത ഒരു പ്രത്യേക പാര്‍ട്ട് പോലും മറ്റൊരു വിമാനത്തിനു പ്രയോജനകരമാവില്ല എന്നു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. വെറും ആസൂത്രണത്തേക്കാളുപരി ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിറുത്തിയുള്ള കൃത്യമായ ആസൂത്രണമില്ലാതെ ഒരു വിമാനത്തിന്റെ നെട്ടോ ബോള്‍ട്ടോ പോലും ഉണ്ടാകുന്നില്ല. ഒരു നെട്ട് ഒരു പ്രത്യേക ബോള്‍ട്ടിനെ ലക്ഷ്യംവെച്ച് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഒരു നെട്ടും ബോള്‍ട്ടും പോലും irreducibly complex  ആയ വ്യവസ്ഥയാണെന്ന് വ്യക്തം. ഒരു നെട്ടിനിണങ്ങുന്ന ബോള്‍ട്ടോ ബോള്‍ട്ടിനിണങ്ങുന്ന നെട്ടോ പോലും ലക്ഷ്യരഹിതമായി ഉണ്ടാകാനുള്ള സാധ്യതയില്ല. അതിനാല്‍ ക്രമാനുഗതമായി രൂപംകൊള്ളുമെന്ന വാദംതന്നെ സാമാന്യബുദ്ധിക്കു  നിരക്കുന്നതല്ല. ലോകത്തും ജൈവലോകത്തും കാണുന്ന സങ്കീര്‍ണതകള്‍ ലക്ഷ്യരഹിതമായും ക്രമാനുഗതമായും രൂപപ്പെടാന്‍ സാധ്യതയുള്ളവയല്ല. ഒരാറ്റത്തിന്റെ ഉല്‍ഭവം മാത്രം ഉദാഹരണമായെടുത്താല്‍മതി. എവിടെയോ അലഞ്ഞു തിരിഞ്ഞ ഏതാനും പ്രോട്ടാണുകളും ന്യൂട്രോണുകളും ഒത്തുചേര്‍ന്ന് ന്യൂക്ളിയസായെന്നും കാലാന്തരേണ ഏതാനും ഇലക്ട്രോണുകളെ കണ്ടുമുട്ടിയപ്പോള്‍ അവ വലംവെക്കാമെന്ന നിലയിലെത്തിയെന്നും സങ്കല്‍പ്പിക്കുന്ന (മറ്റെന്തു സങ്കല്‍പ്പിക്കാന്‍?) നിരീശ്വരവാദികള്‍ക്ക് മുത്തശ്ശിക്കഥകളുടെ നിലവാരമേ ആര്‍ജിക്കാനായിട്ടുള്ളൂ എന്നു വ്യക്തമാണ്. ഈ ജാള്യത മറക്കാന്‍ ശാസ്ത്രത്തിന്റെ പദാവലികള്‍ അവരുപയോഗിക്കുന്നു എന്നു മാത്രം.

സൂചനകള്‍ :

1.   പേജ് 135
2.    പേജ് 135
3.    പേജ് 136

4.    പേജ് 136

5.    പേജുകള്‍ 136-137

6.    പേജ് 137
7.    പേജ് 137
8.  ഈ വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരിണാമപഠനം റിച്ചാഡ് ഡോക്കിന്‍സിന്റെ The Blind Watchmaker (1987) എന്ന കൃതിയാണ്. ഈ കൃതിയുടെ ഉള്ളടക്കം മഠയത്തമാണെന്ന് പേരില്‍ നിന്നുതന്നെ വ്യക്തമാണ്. ‘അന്ധനായ വാച്ചുനിര്‍മാതാവ്’ എന്ന സങ്കല്‍പം തന്നെ അസംബന്ധമല്ലേ? യഥാര്‍ഥ ലോകത്തുള്ളത് ബുദ്ധിമാനായ വാച്ചുനിര്‍മാതാവാണ് (The Intelligent Watchmaker). അന്ധനായ വാച്ചുനിര്‍മാതാവ് ഡോക്കിന്‍സിന്റെ ഭാവനയില്‍ മാത്രമുള്ള സങ്കല്‍പജീവിയാണ്. പരിണാമസങ്കല്‍പം യാഥാര്‍ഥ്യവിരുദ്ധമാണെന്നതിന്റെ സൂചയാണിത്.
9.    പേജ് 137

സ്പോഞ്ചിന്റെ ആസൂത്രണം

March 17, 2011

പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും- 2
സൃഷ്ടിവാദത്തിന് അനുകൂലമായും പരിണാമവാദത്തിന് എതിരായും പ്രകൃതിയില്‍നിന്നു് അവതരിപ്പിക്കാവുന്ന, ആസൂത്രണം വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ അസംഖ്യമുണ്ട്. ഇവയില്‍ ഏതാനും ചിലതു വിവരിക്കുന്ന Life: How Did It Get Here എന്നൊരു കൃതി വാച്ച്ടവര്‍ ബൈബിള്‍ സൊസൈറ്റിക്കാര്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ചില വാദങ്ങളെ ഖണ്ഡിക്കാന്‍ ഡോക്കിന്‍സ് ശ്രമിക്കുന്നു. ഗ്രന്ഥകാരന്റെ വിവരണം നോക്കൂ: “വീനസ്സ് ഫ്ളവര്‍ ബാസ്കറ്റ് (Venus’s Flower Basket(Euplectella) എന്ന സ്പോഞ്ചിനെ നോക്കി അറ്റന്‍ബറോ അതിശയിക്കുന്നുണ്ട്. അത്തരം ചെറുജീവികളുടെ നട്ടെല്ല് സിലിക്കഡിസ്ക്കുകള്‍ (Silica spicules) വച്ച് ഇത്ര കൃത്യമായും വശ്യമായും ആസൂത്രണം ചെയ്തിരിക്കുന്നതു കാണുമ്പോള്‍ ആരായാലും വായ് പൊളിച്ചു നിന്നുപോകും. അതിസൂക്ഷ്മമായ കോശങ്ങള്‍ കൂടിച്ചേര്‍ന്ന് കമനീയമായ സ്ഫടികഘടനയുള്ള ഒരു നട്ടെല്ലായി പരിണമിക്കുന്നതെങ്ങനെ? യാദൃശ്ചികമായി ഇതെല്ലാം സംഭവിക്കുമോ? നമുക്കറിയില്ല.” പ്രമുഖ ബ്രോഡ്കാസ്റ്ററായ അറ്റന്‍ബറോയുടെ വാചകങ്ങളാണിവ. ഇന്നത്തെ ജീവശാസ്ത്രജ്ഞര്‍ക്കു പോലും ഗ്രാഹ്യമാകുന്നതിനപ്പുറമുള്ള ശാരീരിക സങ്കീര്‍ണത സ്പോഞ്ച് എന്ന ജീവിക്ക് എങ്ങനെ ലഭിച്ചുവെന്നതാണു ചോദ്യം. അത് സ്പോഞ്ച് സ്വയം ആവിഷ്കരിച്ചതാണോ? അതോ അന്ധവും ബധിരവുമായ പ്രകൃതിയില്‍ സ്വയമേവ ഉരുത്തിരിഞ്ഞതോ? ഇതൊന്നും യുക്തിസഹമോ സാമാന്യബുദ്ധിക്കു നിരക്കുന്നതോ ആയ വിശദീകരണമല്ലെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. പക്ഷേ പ്രപഞ്ച സ്രഷ്ടാവായ ആസൂത്രകന്‍ എന്ന നിഗമനം മാത്രം സ്വീകാര്യമല്ലെന്ന നിലപാടാണ് നിരീശ്വരവാദികളുടേത്. അതിനാല്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: “ദന്തഗോപുരവാസികളായ തത്വചിന്തകരും തെളിവു സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്ത ശാസ്ത്രജ്ഞരും ഉടന്‍ ചാടി വീണ തീര്‍പ്പും കല്‍പിക്കുന്നു:  “അത് അവന്റെ ബുദ്ധിപരമായ ആസൂത്രണം തന്നെ.” എവിടെ നിര്‍ദ്ധാരണത്തിനു വഴങ്ങാത്ത സങ്കീര്‍ണതയുണ്ടോ (Irreducible Complexity) അവിടെയൊക്കെ ദൈവം വിരുന്നിനെത്തുകയായി.”‘(305)
സ്പോഞ്ചിന്റെ  അതിസങ്കീര്‍ണമായ ശാരീരിക ഘടന പ്രകൃതിനിര്‍ധാരണത്തിലൂടെ ആവിര്‍ഭവിക്കില്ലെന്ന് സാമാന്യ ബുദ്ധിയെങ്കിലുമുള്ളവര്‍ക്കു മനസ്സിലാക്കാനാവും. “സ്പടിക ഘടനയുള്ള നല്ലെട്ടായി പരിണമിക്കുന്നതെങ്ങനെ?”യെന്ന ചോദ്യത്തിന് “നമുക്കറിയില്ല” എന്ന് പരിണാമവാദിയായ അറ്റന്‍ബറോയും മറുപടി നല്‍കുന്നു. ഇവിടെ ഉത്തരം മുട്ടുന്ന നിരീശ്വരവാദി സൃഷ്ടിവാദികളുടെ മേല്‍ കുതിരകയറിയതുകൊണ്ട് കാര്യമെന്ത്? ഞങ്ങള്‍ക്ക് ഭൌതികവാദപരമായ വിശദീകരണം നല്‍കാനാകാത്തതുകൊണ്ട് മറ്റൊരു വിശദീകരണവും സ്വീകാര്യമല്ല എന്ന അന്ധവിശ്വാസപരമായ നിലപാടാണ് ഗ്രന്ഥകാരന്‍ ഇവിടെ സ്വീകരിക്കുന്നത്.
ഇതിനെ ദൈവത്തിന്റെ ദൃഷ്ടാന്തമായി കാണുന്ന തത്വ ചിന്തകരെയും ശാസ്ത്രജ്ഞരെയും പഴിപറയാന്‍ ഗ്രന്ഥകാരനു മടിയില്ല. അവര്‍ ദന്തഗോപുരവാസികളും തെളിവു സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്തവരുമാണെത്രേ!
പരിണാമവാദിയായ അറ്റന്‍ബറോ “നമുക്കറിയില്ല” എന്നു വ്യക്തമാക്കിയത് ഉത്തരം പറയാന്‍ ബുദ്ധിമുട്ടി ശീലമില്ലാത്തതുകൊണ്ടാണെന്ന് ഗ്രന്ഥകാരന്‍ പറയുമോ? ദന്തഗോപുരങ്ങളില്‍ നിന്നിറങ്ങി പരിണാമസിദ്ധാന്തത്തിനു വേണ്ടി തെളിവു സംഘടിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടും ഒന്നും ലഭിക്കാതെ വന്നതുകൊണ്ടാണ് ഫ്രഡ് ഹോയില്‍ ,  ചന്ദ്ര വിക്രമ സിംഹെ പ്പോലുള്ള ശാസ്ത്രജ്ഞരും ആന്റണി ഫ്ള്യൂവിനെ പോലുള്ള തത്വചിന്തകരും ആസൂത്രണവാദം അംഗീകരിക്കാന്‍  മുന്നോട്ടുവന്നത്.
‘ദന്തഗോപുരവാസികള്‍’ എന്ന ആക്ഷേപ പ്രയോഗം വിശ്വാസികളേക്കാള്‍ ചേരുന്നത് നിരീശ്വരവാദികള്‍ക്കാണ്. ആധുനിക കാലത്ത് ശാസ്ത്രജ്ഞര്‍ എന്നത് സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാതെയും താല്‍പ്പര്യം കാണിക്കാതെയും കമ്പനികളെയും ഗവണ്‍മെന്റുകളെയും സേവിക്കുന്ന അഭിജാത വിഭാഗക്കാരാണ്.
ഗ്രന്ഥകാരന്റെ ഈ വാക്യം നോക്കൂ: “അമേരിക്കയില്‍പോലും അതിപ്രഗല്‍ഭരായ ശാസ്ത്രജ്ഞരില്‍ തൊണൂറ് ശതമാനത്തിലധികം അവിശ്വസികളാണെന്നാണ് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.”(306) എന്നാല്‍ ദന്തഗോപുരവാസികളല്ലാത്ത സാധാരണ ജനത്തിന്റെ വിശ്വാസമെന്താണെന്ന് ഗ്രന്ഥകാരന്റെ തൊട്ടടുത്ത വാക്യത്തില്‍ കാണാം: “അമേരിക്കയില്‍ 80 ശതമാനത്തിലധികം പേരും ഏതെങ്കിലും വ്യക്തിദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്ന”ത്രേ. അതായത് ദന്തഗോപുരവാസികളായ ശാസ്ത്രജ്ഞരാണ് അവിശ്വാസികള്‍! സാധാരണ ജീവിതം നയിക്കുന്ന സാമാന്യ ജനങ്ങളാണ് വിശ്വാസികള് ‍!!
പ്രകൃതിനിര്‍ധാരണവും ആസൂത്രണവും
സ്പോഞ്ചിന്റെ സിലിക്കാ ഡിസ്ക്കുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നു വിശദീകരിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് ദന്തഗോപുരവാസികളാണെന്ന അര്‍ഥശൂന്യമായ ആരോപണവുമായി ഗ്രന്ഥകാരന്‍ തലയൂരിയത്. തുടര്‍ന്നദ്ദേഹം പ്രശ്നം  വ്യാഖ്യാനിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതു നോക്കൂ: “യാദൃച്ഛികത മാത്രമല്ല ഏകകാരണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. Euplectella യുടെ നട്ടെല്ലുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ജീവശാസ്ത്രത്തിന് ബാധ്യതയുണ്ട്. ഒന്നുകില്‍ ആസൂത്രണം അല്ലെങ്കില്‍ യാദൃച്ഛികത (Either Design or Chance) എന്ന രീതിയില്‍ കാര്യങ്ങള്‍ പരിമിതപ്പെടുത്തുമ്പോഴാണ് പാളിച്ചയുണ്ടാകുന്നത്. ഒന്നുകില്‍ ആസൂത്രണം അല്ലെങ്കില്‍ പ്രകൃതിനിര്‍ധാരണം (Either Design or Natural Selection) എന്ന് ഈ സമവാക്യം പുനരവലോകനം ചെയ്തു നോക്കൂ:”(307)
നോക്കാം. യാദൃച്ഛികത എന്നതിനു പകരം പ്രകൃതി നിര്‍ധാരണം എന്ന ഒരു പുതിയ വാക്കു ചേര്‍ത്തതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാകാം ഡോക്കിന്‍സിന്റെ ധാരണ! പ്രകൃതിനിര്‍ധാരണം യാദൃച്ഛികമായ പ്രവര്‍ത്തനമാണെന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ഡോക്കിന്‍സിന്റേത് ബുദ്ധിപരമായ തട്ടിപ്പായി മാറുന്നു. യാദൃച്ഛികതക്ക് പകരം പ്രകൃതിനിര്‍ധാരണമാണെന്നു പ്രഖ്യാപിച്ചതുകൊണ്ടു ഫലമില്ല. പ്രകൃതിനിര്‍ധാരണത്തിലൂടെ സ്പോഞ്ചുകളുടെ സിലിക്ക ഡിസ്ക്കുകള്‍ എങ്ങനെയുണ്ടായി എന്നു വിശദീകരിക്കാന്‍ സാധിക്കണം. അതിനുള്ള സത്യസന്ധമായ ശ്രമമൊന്നും നടത്താതെ ഒഴിഞ്ഞുമാറുകയാണ് ഡോക്കിന്‍സ് ചെയ്യുന്നത്. ഒഴികഴിവായി ഗ്രന്ഥകാരന്‍ കുറിക്കുന്നു: “യാദൃച്ഛികത എന്നത് ഒന്നിന്റേയും തൃപ്തികരമായ വിശദീകരണമല്ല.”
ജീനുകളിലെ വ്യതിയാനങ്ങള്‍ ജീവികളില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നു. ഈ സ്വാഭാവിക വ്യതിയാനങ്ങള്‍ തികച്ചും യാദൃശ്ചികങ്ങളാണ്. അസ്വാഭാവിക വ്യതിയാനങ്ങളായ മ്യൂട്ടേഷനുകളും യാദൃച്ഛിക സംഭവങ്ങളാണ്. ഈ രണ്ടുതരം വ്യതിയാനങ്ങളെയാണ് പ്രകൃതി തിരഞ്ഞെടുക്കുന്നത്. പ്രകൃതി നിര്‍ധാരണത്തിനും ലക്ഷ്യമോ പദ്ധതിയോ ആസൂത്രണമോ ഇല്ല. കണ്ണില്ലാത്ത ജീവിയില്‍ കണ്ണുണ്ടായാല്‍ അതിജീവിക്കപ്പെട്ടേക്കാമെന്നല്ലാതെ കണ്ണുള്ളതുകൊണ്ട് കണ്ണില്ലാത്തവയെ അപേക്ഷിച്ച് അതിജീവിക്കപ്പെടും എന്ന പരിണാമ നിയമമമോ  പ്രകൃതിനിയമമോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ കണ്ണോ അതുപോലുള്ള അവയവങ്ങളോ ഒന്നും തന്നെയില്ലാത്ത വൈറസുകളും ഏകകോശ ജീവികളും അതിജീവിക്കപ്പെടുമായിരുന്നില്ലല്ലോ. ചുരുക്കത്തില്‍ പ്രകൃതിനിര്‍ധാരണവും ശുദ്ധമായ യാദൃശ്ചികാതാവാദമാണ്: പ്രച്ഛന്ന യാദൃശ്ചികതയാണെന്നുമാത്രം.  “യാദൃച്ഛികത അല്ലെങ്കില്‍ ചാന്‍സ് ഒന്നിന്റേയും തൃപ്തികരമായ വിശദീകരണമല്ല’” എന്നു സമ്മതിക്കുന്ന ഗ്രന്ഥകാരന്‍ ഫലത്തില്‍ പ്രകൃതിനിര്‍ധാരണം ഒന്നിനെയും വിശദീകരിക്കാന്‍ പര്യാപ്തമല്ല എന്ന് പരോക്ഷമായി സമ്മതിക്കുകയാണ്.
അദ്ദേഹം തുടരുന്നു: “ജീവന്റെ ഉത്ഭവവും വികാസവും സംബന്ധിച്ചി ഒരു സിദ്ധാന്തം സ്വീകാര്യമാകണമെങ്കില്‍ അതിന് യാദൃശ്ചികതയെ (Chance) മാറ്റി നിര്‍ത്തി കാര്യങ്ങള്‍ വിശദീകരിക്കാനാകണം.”
യാദൃച്ഛികമായ ജനിതക വ്യതിയാനങ്ങളെ മാറ്റിനിറുത്തിയാല്‍ പ്രകൃതിനിര്‍ധാരണ സിദ്ധാന്തത്തില്‍ എന്താണവശേഷിക്കുന്നത്? ഇവയെ ഒഴിവാക്കിയാല്‍ പിന്നെ പരിണാമ സിദ്ധാന്തമുണ്ടാകുമോ? ചുരുക്കത്തില്‍ ഗ്രന്ഥകാരന്‍ തന്നെ പരിണാസിദ്ധാന്തത്തെ താനറിയാതെ കടപുഴക്കുകയാണ്!
തുടര്‍ന്ന് എഴുതുന്നത് ഇങ്ങനെ: “ഡാര്‍വിന് അത് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.” യാദൃച്ഛിക വ്യതിയാനങ്ങള്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ ഡാര്‍വിന് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം രൂപവത്കരിക്കാനേ സാധിക്കുമായിരുന്നില്ല എന്നതാണു യാഥാര്‍ഥ്യം. ഡാര്‍വിന്‍ പ്രശ്നം പരിഹരിച്ചുവെന്നത് ഒരാധുനിക അന്ധവിശ്വാസം മാത്രമാണ്.(308) സ്പോഞ്ചുകളുടെ സിലിക്കാ ഡിസ്ക്ക് പരിണാമത്തിലൂടെ ഉണ്ടാകുമെന്ന് ഡാര്‍വിന്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ അറ്റന്‍ബറോ ഇങ്ങനെ എഴുതുമായിരുന്നോ?- “How could quasi-independent microscopic cells collaborate to secrete a million glassy splinters and construct such an intricate and beatiful lattice? We do not know”.
സ്പോഞ്ചുകളുടെ സിലിക്കാ ഡിസ്ക്ക് പ്രകൃതി നിര്‍ധാരണത്തിലൂടെ ഉണ്ടാകുമെന്ന് ഒന്നരനൂറ്റാണ്ടു മുന്‍പ് ഡാര്‍വിന്‍ തെളിയിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പ്രകൃതി നിരീക്ഷകരിലൊലാളായ അറ്റന്‍ബറോ, എങ്ങനെയുണ്ടായെന്ന് “നമുക്കറിയില്ല” എന്ന് എഴുതുമോ? ഇത്തരം നൂറു നൂറു പ്രശ്നങ്ങള്‍ ഡാര്‍വിന്‍ പരിഹരിച്ചിട്ടില്ലെന്നു മാത്രമല്ല ഇന്നത്തെ ശാസ്ത്രജ്ഞര്‍ക്കും പരിഹരിക്കാനായിട്ടില്ല. പക്ഷേ, ഇതൊക്കെ ഡാര്‍വിന്‍ പരിഹരിച്ചു എന്ന ആധുനിക അന്ധവിശ്വാസത്തിലാണ് ഡോക്കിന്‍സും സംഘവും രക്ഷതേടുന്നത്! സൃഷ്ടിവാദക്കാരുടെ വാദത്തെ ഗ്രന്ഥകാരന്‍ ഖണ്ഡിച്ചിട്ടേയില്ല. സ്പോഞ്ചിന്റെ സിലിക്കാ ഡിസ്ക്കുകള്‍ രൂപവത്കൃതമായതെങ്ങനെ എന്ന ചോദ്യത്തിന് “അതൊക്കെ പണ്ടേ ഡാര്‍വിന്‍ കണ്ടെത്തിയതാണ്’‘ എന്ന് എഴുതിയാല്‍ മറുപടിയാവുമോ?
പ്രമുഖനായൊരു പ്രകൃതിനിരീക്ഷകനാണെങ്കിലും അറ്റന്‍ബറോയും പരിണാമത്തില്‍ വിശ്വസിക്കുന്നു. സ്വാഭാവികമായും സൃഷ്ടിവാദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭയമുണ്ടാക്കുന്നതുതന്നെയാണ്. പരിണാമവാദികളാണെങ്കിലും അന്ധവിശ്വാസ മനസ്ഥിതിക്കാരല്ലാത്തവര്‍ക്ക് സൃഷ്ടിവാദം, ഏറിയാല്‍ അബദ്ധസിദ്ധാന്തമായേ തോന്നൂ. അതുകൊണ്ടാണ് ഗ്രന്ഥകാരന് അറ്റന്‍ബറോയെപ്പറ്റി ഇങ്ങനെ എഴുതേണ്ടിവന്നത്: “2009 മാര്‍ച്ചില്‍ ജൊനാഥന്‍ റോസ്സുമായുള്ള ഒരു ബി.ബി.സി. അഭിമുഖത്തില്‍ സൃഷ്ടിവാദത്തെ ‘ശരിക്കും ഭയാനകം’ (‘really terrible’) എന്നാണ് ഡാര്‍വിനിസ്റും അജ്ഞേയവാദിയുമായ അറ്റന്‍ബറോ വിശേഷിപ്പിച്ചതെന്നും ഇവിടെ മറക്കാതിരിക്കാം.”(309)
അറ്റന്‍ബറോയുടെ വാക്കുകള്‍ സൃഷ്ടിവാദികള്‍ ഉപയോഗപ്പെടുത്തിയതുകൊണ്ടാണല്ലോ ഗ്രന്ഥകാരന്‍ സൃഷ്ടി വാദത്തെപ്പറ്റി അറ്റന്‍ബറോ പറഞ്ഞതു മറക്കരുതെന്ന് ഉല്‍ബോധിപ്പിച്ചത്. അറ്റന്‍ബറോ അജ്ഞേയവാദിയാണെന്നിരിക്കെ ഗ്രന്ഥകാരന്‍ അജ്ഞേയവാദിയെപ്പറ്റി എഴുതിയ ഈ വരികളും കൂട്ടത്തില്‍ ഓര്‍ക്കുന്നത് നന്ന്: “…അവിടെയും ഇവിടെയും തൊടാതെ നിന്ന് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന കയ്യാലപ്പുറത്തെ തേങ്ങകളായ അജ്ഞയവാദികളെ ഒരു തരത്തിലും സഹിക്കാനാവില്ല! ഭീരുത്വവും കാര്യങ്ങള്‍ തുറന്നുപറയാനുള്ള തന്റേടമില്ലായ്മയുമാണ് ഒരാളെ അജ്ഞേയവാദിയാക്കുന്നതെന്ന നിരീക്ഷണവുമുണ്ട്.” ഏതായാലും അറ്റന്‍ബറോ സൃഷ്ടിവാദികളെ “കയ്യാലപ്പുറത്തെ തേങ്ങകള്‍” എന്നൊന്നും വിശേഷിപ്പിച്ചില്ലല്ലോ!
സൃഷ്ടിവാദത്തിന് കൂടുതല്‍ തെളിവായി വാച്ച്ടവര്‍ ബൈബിളില്‍ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്”എന്ന് ഗ്രന്ഥകാരന്‍ കുറിക്കുന്നു (വാച്ച് ടവര്‍ ബൈബിളിലല്ല, വാച്ച് ടവര്‍ ബൈബിള്‍ ആന്റ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്തകത്തില്‍). ഉദാഹരണങ്ങള്‍ എത്രയുണ്ടായിട്ടെന്താ? ഒരുദാഹരണത്തിനെങ്കിലും പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ ഡോക്കിന്‍സിനു സാധിച്ചിട്ടുണ്ടോ? മറ്റേതെങ്കിലും പരിണാമവിദഗ്ധര്‍ക്ക് സാധിച്ചിട്ടുണ്ടോ? ഇല്ല തന്നെ.

ഗലീലിയോമിത്ത് :നിരീശ്വരവാദികളുടെ വിതണ്ഡവാദങ്ങള്‍

March 15, 2011

പരിണാമവിദ്വാനായി ബൂലോകത്ത് കണക്കാക്കപ്പെട്ട ബ്രൈറ്റിന്റെ അസംബന്ധ വാദങ്ങള്‍ തുറന്നുകാട്ടിയത് ബ്ളോഗ് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കും. മറുപടി കിട്ടാതാവുമ്പോള്‍ മുങ്ങുകയും പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടില്‍ പൊങ്ങി വീണ്ടും അസംബന്ധങ്ങള്‍ എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്ന ബ്രൈറ്റിന്റെ സത്യസന്ധതയില്ലായ്മ സത്യാന്വേഷി ഡോക്യുമെന്റ് ചെയ്തിരുന്നു. അതിന്റെ കമന്റ് ബോക്സിലോ തന്റെ തന്നെ ബ്ളോഗിലോ യുക്തിപരമോ സത്യസന്ധമോ ആയ വിശദീകരണം നല്‍കാന്‍ ബ്രൈറ്റ് ഇതുവരെയും തയാറായിട്ടില്ല. ഏറ്റവും ഒടുവിലായി ബ്രൂക്സ്- വിലി ശാസ്ത്രജ്ഞരെ കുറിച്ച് പുതിയ മഠയത്തരങ്ങള്‍  എഴുതിയത് തുറന്നുകാട്ടിയപ്പോള്‍ പഴയ ഞാണിന്മേല്‍ക്കളി ആവര്‍ത്തിച്ചതും വായനക്കാര്‍ കണ്ടു. പൊതുവേ വായനക്കാര്‍ക്ക് ഇതൊക്കെ ബോധ്യമായിട്ടുണ്ടെന്നാണു ഞാന്‍ കരുതുന്നത്. പക്ഷേ നിരീശ്വര -പരിണാമ വിശ്വാസികള്‍ക്ക് ഇക്കാര്യം സമ്മതിക്കാനാവുമോ? ബ്രൈറ്റ് വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറിയെങ്കിലും നിസ്സഹായന്‍ ആ പണി ഏറ്റെടുത്തതായി തോന്നുന്നു. ‘എന്‍.എം.ഹുസൈന്റെ കുയുക്തികള്‍’ (2011 മാര്‍ച്ച് 8) എന്ന് പോസ്റ്റ് അതിന്റെ ലക്ഷണമാകാം. ബ്രൈറ്റിനെ തുറന്നുകാട്ടുന്ന സത്യാന്വേഷിയുടെ പോസ്റ്റില്‍ പ്രകോപിതനായ നിസ്സഹായന്‍ കമന്റിയിരുന്നു. അതിനു ഞാന്‍ മറുപടിയെഴുതുകയും ചെയ്തു. പക്ഷേ അതിനു വിശദീകരണം നല്‍കാതെ നിസ്സഹായന്‍ ബ്രൈറ്റിന്റെ ശിഷ്യത്വം വെളിവാക്കി. ഇപ്പോഴിതാ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ ബ്രൈറ്റ് തന്നെയും ഒഴിവാക്കിയത് കുത്തിപ്പൊക്കാനാണ് ശിഷ്യന്റെ ശ്രമം!

യുക്തിവാദികളില്‍ സത്യസന്ധത മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ലെന്ന് സത്യാന്വേഷി ബ്രൈറ്റിന്റെ നിലപാടുകളെ ആസ്പദമാക്കി വ്യക്തമാക്കുകയുണ്ടായി. ആ പോസ്റ്റില്‍ ബ്രൈറ്റിന്റെ മറുപടികളിലെ സത്യസന്ധതയില്ലായ്മയും അബദ്ധങ്ങളും ആവോളം വ്യക്തമായിരുന്നെങ്കിലും അതേപ്പറ്റി ഒരൊറ്റ വാചകവും എഴുതാതെ സത്യാന്വേഷിയുടെ സമീപനത്തെ അപഹസിക്കാനാണ് നിസ്സഹായന്‍ ശ്രമിച്ചത്. ബ്രൈറ്റിന്റെ ഏതെങ്കിലും ഒരു വാദമെങ്കിലും ശരിയാണെന്നോ എന്റെ  ഏതെങ്കിലും ഒരു വാദമെങ്കിലും തെറ്റാണെന്നോ സമര്‍ത്ഥിക്കാന്‍ നിസ്സഹായന്‍ ശ്രമിക്കുകയുണ്ടായില്ല. യുക്തിവാദി എന്നു സ്വയം കരുതുന്ന ഒരാള്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടത് സത്യസന്ധതയല്ലെന്ന് അന്നേ തെളിഞ്ഞതാണ്. ശാസ്ത്ര- പരിണാമ വിഷയങ്ങളിലാണ്  ബ്രൈറ്റും ഞാനും സംവാദമുണ്ടായത്. അതേപ്പറ്റി ഒന്നും എഴുതാതെ സത്യാന്വേഷി മുസ്ളീം പക്ഷപാതിയാണെന്നു സമര്‍ത്ഥിക്കാനാണ് നിസ്സഹായന്‍ ശ്രമിച്ചത്. ഒരാള്‍ യുക്തിവാദിയാണെങ്കില്‍ യുക്തിവാദ–പരിണാമവാദ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കി യുക്തിവാദത്തെ സമര്‍ത്ഥിക്കാനാണു ശ്രമിക്കേണ്ടത്, സത്യാന്വേഷി മുസ്ളീം പക്ഷപാതിയാണെന്നു സമര്‍ത്ഥിക്കുന്നതിന് എന്തായാലും ഒന്നാം പരിഗണന നല്‍കില്ല എന്നുറപ്പാണ്. എന്നാല്‍ നിസ്സഹായന്‍ യുക്തി–പരിണാമ ശാസ്ത്ര സമര്‍ത്ഥനത്തിനല്ല മുഖ്യപരിഗണന നല്‍കിയത്. പകരം സത്യാന്വേഷിയെ മുസ്ളീം പക്ഷപാതിയാക്കാനാണ്. ഇതില്‍ നിന്നു് സത്യാന്വേഷിയുടെ വാദം — യുക്തിവാദികള്‍ ഇസ്ളാം വിരുദ്ധ വംശീയവാദികളാണെന്ന വാദം– പരോക്ഷമായി സ്ഥിരീകരിക്കപ്പെടുകയാണെന്നു ഗ്രഹിക്കാനുള്ള യുക്തി നിസ്സഹായന് ഇല്ലെന്നു തോന്നുന്നു!

പുതിയ പോസ്റ്റില്‍ നിസ്സഹായന്‍ ഇങ്ങനെ കുറിക്കുന്നു: “പക്ഷാപാതിത്വം കൊണ്ട് അദ്ദേഹത്തിനു സമനില കൈവിട്ടുപോയതിനാല്‍ പോസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല“. ബ്രൈറ്റിന്റെയും എന്റേയും വാചകങ്ങള്‍ ഡോക്യുമെന്റ് ചെയ്തതിലപ്പുറം സത്യാന്വേഷിയുടെ സ്വന്തം വാചകങ്ങള്‍ അതില്‍ കുറവായിരുന്നു. സമനില കൈവിടുന്ന ശൈലിയോ ഉള്ളടക്കമോ അതിനുണ്ടായിരുന്നില്ല. പക്ഷേ അതു വായിച്ച് നിസ്സഹായന്റെ സമനില കൈവിട്ടുപോയതുകൊണ്ടാകണമല്ലോ പോസ്റ്റിനെ കുറിച്ച് അഭിപ്രായങ്ങള്‍ ഒന്നും അന്നു രേഖപ്പെടുത്താനാകാതെ വന്നത്! വാദിയെ പ്രതിയാക്കുകയാണോ? “അതിനാല്‍ അല്പം താമസിച്ചുപോയെങ്കിലും എന്റെ പ്രതികരണങ്ങള്‍ ഇവിടെ കൊടുക്കുന്നു” എന്ന് നിസ്സഹായന്‍ പുതിയ പോസ്റ്റില്‍ എഴുതുന്നു. സമനില വീണ്ടെടുക്കാന്‍ “അല്പം താമസിച്ചു പോയെ”ന്നും അതിനു മാസങ്ങള്‍ തന്നെ വേണ്ടി വന്നു എന്നുമല്ലേ വ്യക്തമാകുന്നത്? ഇത്തരം സ്ഥലകാല വിഭ്രാന്തികളൊന്നും സത്യാന്വേഷിയില്‍ കാണാനുമില്ല! ഏതായാലും പോസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങള്‍ ഒന്നും രേഖപ്പെടുത്താതെ പോസ്റ്റിട്ടയാളെ അപഹസിക്കാന്‍ മുതിര്‍ന്നത്  യുക്തി– ശാസ്ത്ര–പരിണാമ ബോധം കൊണ്ടാകാന്‍ തരമില്ലെന്ന് ആര്‍ക്കും ബോധ്യമാകും. നിസ്സഹായന്റെ വാദങ്ങള്‍ നോക്കാം:

1. ഗലീലിയോ മിത്തിനെപ്പറ്റി ഞാനെഴുതിയതിങ്ങനെ:
“പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍, വാനശാസ്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും പിതാവായ ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറി വ്യത്യസ്ത ഭാരങ്ങളുള്ള രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്ന് വിദ്യാസമ്പന്നരായ ഏവരും വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തെറ്റായ ധാരണയെ തിരുത്തിയ വിപ്ലവകരമായ ആ പരീക്ഷണത്തില്‍ ആധുനികരെല്ലാം ആവേശഭരിതരുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഈ വിശ്വാസക്കാരാണ്.

യാഥാര്‍ഥ്യമെന്താണ് ? ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറിയില്ലെന്നതുപോകട്ടെ, സ്വന്തം വീടിനുമുകളില്‍ കയറിപ്പോലും ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല. ഇത് ശാസ്ത്രീയമായ മിത്താണ്. പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥ.”

സത്യാന്വേഷി എഴുതിയതിങ്ങനെ:

“ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ  അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് ‘ശാസ്ത്രാന്ധവിശ്വാസികള്‍’ എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടത്.”

ഇതെപ്പറ്റി നിസ്സഹായന്‍ എഴുതുന്നു:

ഹുസൈന്‍ മുകളില്‍ പരാമര്‍ശിച്ച രണ്ടു കള്ളക്കഥകളില്‍ ആദ്യത്തേത് കേരളോല്പത്തിയെ സംബന്ധിക്കുന്ന ഒരു മിത്ത്. മിത്ത് ചരിത്രമായും  യാഥാര്‍ത്ഥ്യമായും വിശ്വസിക്കുന്നവര്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ പോലും ഭൂരിപക്ഷമാണ്. എന്തുകൊണ്ടാണ് പുരാണങ്ങളിലെയോ ഇതിഹാസങ്ങളിലെയോ ഇത്തരം കഥകള്‍ വിദ്യാഭ്യാസമുള്ളവര്‍ പോലും വിശ്വസിച്ചുപോകുന്നത് ? വിശ്വസിക്കാന്‍  കിട്ടുന്നതെന്തും യുക്തിപൂര്‍വം വിശകലനം ചെയ്യാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന മാനസിക ഘടനയുള്ളവരാണ് വിശ്വാസികള്‍ !! അവരെ സാമാന്യമായി അന്ധവിശ്വാസികള്‍ എന്നു തന്നെ വിളിക്കാം“.

ഇതുതന്നെയല്ലേ സത്യാന്വേഷിയുടേയും വാദം? “ശാസ്ത്രത്തിന്റെ ലേബലിട്ടുവരുന്ന എന്തസംബന്ധവും സ്വന്തമായി ഒരന്വേഷണവും കൂടാതെ അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും” എന്ന്! മതത്തിന്റെ പേരിലായാല്‍ എന്തസംബന്ധവും സ്വന്തമായി ഒരന്വേഷണവും കൂടാതെ അപ്പടി വിശ്വസിക്കുന്നതു തെറ്റാണെന്നും ശാസ്ത്രത്തിന്റെ ലേബലിലാണെങ്കില്‍ ഇതേ നിലപാട് ശരിയാണെന്നുമാണോ നിസ്സഹായന്റെ വാദം?

2. നിസ്സഹായന്റെ ഈ വരികള്‍ നോക്കൂ: “വിശ്വസിക്കാന്‍  കിട്ടുന്നതെന്തും യുക്തിപൂര്‍വം വിശകലനം ചെയ്യാതെ, തൊണ്ട തൊടാതെ വിഴുങ്ങുന്ന മാനസിക ഘടനയുള്ളവരാണ് വിശ്വാസികള്‍ !! അവരെ സാമാന്യമായി അന്ധവിശ്വാസികള്‍ എന്നു തന്നെ വിളിക്കാം“.

മതാത്മക മിത്തുകളും ദിവ്യാല്‍ഭുത കഥകളും വിശ്വസിക്കാത്ത “യുക്തിബോധവും ശാസ്ത്രാവബോധവും” ഉള്ളവര്‍ ഗലീലിയോ മിത്ത് അപ്പടി വിശ്വസിച്ചു എന്നതില്‍ നിന്നും എന്താണു മനസിലാവുന്നത്? “യുക്തി ബോധവും ശാസ്ത്രാവബോധവും” ഉണ്ടെന്ന് അവര്‍  കരുതുന്നതു തന്നെ മറ്റൊരു മിത്താണെന്നല്ലേ? അതോ മതമിത്തുകള്‍ അംഗീകരിക്കുന്നത് അന്ധവിശ്വാസവും ശാസ്ത്രമിത്തുകള്‍ അംഗീകരിക്കുന്നത് “യുക്തിബോധവും ശാസ്ത്രാവബോധ”വും ആണെന്നാണോ? അതുകൊണ്ടാണ് യുക്തിവാദത്തെ ആധുനിക അന്ധവിശ്വാസമെന്നു വിശേഷിപ്പിക്കുന്നത് ! (ഒരു ഗലീലിയോ മിത്തല്ല, നൂറുകണക്കിന് ആധുനിക മിത്തുകളുണ്ട്!)

3. “യുക്തിബോധം ഒരു സഹജാപബോധമാണ്” എന്ന് നിസ്സഹായന്‍ എഴുതുന്നു. സഹജം എന്നാല്‍ ജനനത്തോടെയുള്ളത് എന്നാണല്ലോ അര്‍ത്ഥം. “യുക്തിബോധമുള്ളവര്‍ തുലോം ചുരുങ്ങിയ ഒരു ന്യൂനപക്ഷമാണ്” എന്നും തൊട്ടു മുമ്പത്തെ വരിയില്‍ അദ്ദേഹം എഴുതുന്നു. എങ്കില്‍ ജന്മനാ യുക്തിബോധമുള്ളവര്‍ തുലോം ചുരുങ്ങിയ ഒരു ന്യൂനപക്ഷമാണ് എന്നാണോ നിസ്സഹായന്റെ വാദം?

4. നിസ്സഹായന്‍ എഴുതുന്നു:

ഇനി ഹുസൈന്‍ ഗലീലിയോക്കഥയിലൂടെ യുക്തിയെ എങ്ങനെ തലകുത്തി നിര്‍ത്തുന്നു എന്നു നോക്കാം.
ഗലീലിയോ പിസാഗോപുരത്തിനു മുകളില്‍ കയറി നടത്തിയെന്നു വിശ്വസിച്ചു പോരുന്ന പരീക്ഷണകഥ യാഥാര്‍ത്ഥ്യമായാലും ബോധപൂര്‍വം കെട്ടിയുണ്ടാക്കിയതായാലും അതല്ലെങ്കില്‍ ഒരു ശാസ്ത്രസത്യം ബോധിപ്പിക്കുന്നതിന് ഭാവനയെ ഉദ്ദീപിപ്പിക്കാന്‍ ഉണ്ടാക്കിയതായാലും അതുകൊണ്ടുള്ള അപകടമെന്താണ് ?

ആ കഥയിലൂടെ വെളിപ്പെടുത്താനുദ്ദേശിക്കുന്ന ശാസ്ത്രതത്വം അങ്ങ് ബോധ്യപ്പെട്ടു പോകുമെന്നതാണ് അതുകൊണ്ടുണ്ടാകാവുന്ന ഏറ്റവും വലിയ അപകടം !!!! സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് ശാസ്ത്രാധ്യാപകനില്‍ നിന്നും ഗലീലിയോവിനെ സംബന്ധിക്കുന്ന കഥ  ഈയുളളവനും കേട്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരേ ഉയരത്തില്‍ നിന്നും പതിക്കുന്ന വ്യത്യസ്ത പിണ്ഡങ്ങളുള്ള വസ്തുക്കള്‍, വായു ഉണ്ടാക്കുന്ന പ്രതിരോധം അവഗണിച്ചാല്‍, ഒരേ പ്രവേഗത്തില്‍ നിലംപതിക്കുമെന്ന ‘ശാസ്ത്രതത്വം’ ഈ കഥയിലൂടെ ലളിതമായി മനസ്സിലായിപ്പോയി എന്നല്ലാതെ ഗലീലിയോവിനെ പ്രാര്‍ത്ഥിച്ചാല്‍ പഠിക്കാതെ പരീക്ഷപാസ്സാകാമെന്ന വിശ്വാസമൊന്നും ക്ലാസ്സിലെ ഒരു മണ്ടശിരോമണിക്കു പോലും തോന്നിയിട്ടില്ല. ഗലീലിയോവിന്റെ ഫോട്ടോയില്‍ മെഴുകുതിരി കത്തിച്ചുവെച്ച് പ്രാര്‍ത്ഥിക്കുകയോ ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍  അദ്ദേഹത്തെ നിഗൂഢവത്ക്കരിച്ച് ദൈവമാക്കി വഴിപാടുകള്‍ നടത്തുകുയോ ചെയ്യുന്ന രീതിയിലുള്ള അപകടമൊന്നും ഈ കെട്ടുകഥ വിശ്വസിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നില്ലല്ലോ?

ഗലീലിയോ മിത്ത് എന്തെങ്കിലും അപകടം ഉണ്ടാക്കിയതായി ഞാന്‍ പറഞ്ഞോ? ഇല്ലതന്നെ. എങ്കില്‍, അതുകൊണ്ട് അപകടമില്ല എന്നു നീട്ടി സമര്‍ത്ഥിക്കാനുള്ള നിസ്സഹായന്റെ ശ്രമം പാഴ് വേലയായി മാറുന്നു.

എന്റെ വാദം മറ്റൊന്നായിരുന്നു. ശാസ്ത്രത്തിന്റെ പേരില്‍ വരുന്നതെന്തും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന യുക്തിവാദ– ശാസ്ത്രാന്ധ സമീപനം അപകടമാണ്. ഡാര്‍വിനിസത്തിന്റെ ഉപോല്‍പ്പന്നമായ സോഷ്യല്‍ ഡാര്‍വിനിസം ജര്‍മനിയില്‍ വ്യാപകമായി പ്രചരിച്ചതാണ് നാസിസത്തിനു ജന്മം നല്‍കിയത്. ലക്ഷങ്ങളെ കൊന്നൊടുക്കിയ ഹിറ്റ്ലര്‍ക്ക് അവിടുത്തെ ശാസ്ത്രജ്ഞരുടെ സഹായവും പിന്തുണയും ഉണ്ടായിരുന്നു. 1933 നും 1945 നും മധ്യേയായി നാസികള്‍ 209 ലക്ഷം ജനങ്ങളെ കൊന്നെടുക്കിയെന്ന് പ്രെഫ. റുമ്മേള്‍ കണക്കാക്കുന്നു. ശാസ്ത്രത്തിന്റെ  അപകടം കൊണ്ട് 209 ലക്ഷം പേര്‍ 12 വര്‍ഷങ്ങള്‍ കൊണ്ട് ജര്‍മ്മനിയില്‍ മാത്രം കൊല്ലപ്പെട്ടു! ചരിത്രത്തില്‍ ഏതെങ്കിലും ഒരു മതാത്മക മിത്തുകൊണ്ട് ഇതിന്റെ നൂറിലൊന്ന് അപകടമുണ്ടായതായി നിസ്സഹായന്‍ ചൂണ്ടിക്കാട്ടാമോ? (മറ്റുകണക്കുകള്‍ ആവശ്യമെങ്കില്‍ പിന്നീട്……)  “മതവിശ്വാസികള്‍ ദൈവാന്ധവിശ്വാസത്തിനു പകരം ശാസ്ത്രാന്ധവിശ്വാസത്തില്‍ മുഴുകിയാല്‍ പോലും ഒരപകടവും സംഭവിക്കയില്ലെന്നു സാരംഎന്ന നിസ്സഹായ വാക്യം സാരമായ അസംബന്ധമാണെന്നു വ്യക്തം. നിസ്സഹായന്‍ തന്നെ മതമിത്തു കൊണ്ടുണ്ടായ കാര്യമായൊരു അപകടം ചൂണ്ടിക്കാട്ടിയതു നോക്കൂ:

അതേ സമയം എന്റെ താഴ്ന്ന ക്ലാസ്സിലെ പഠനകാലത്ത് ക്ലാസ്സില്‍ വെച്ച് അടുത്തിരുന്ന സുഹൃത്ത് ഒരു കത്തു തന്നു. അതില്‍ പറഞ്ഞിരിക്കുന്നു, “ഈ കത്തു  വായിക്കുന്നയാള്‍ ഇതിന്റെ കോപ്പി ആയിരം എണ്ണം എഴുതി ആയിരം പേര്‍ക്കു കൊടുത്താല്‍ അയാളുടെ ആഗ്രഹങ്ങള്‍ വേളാങ്കണ്ണി മതാവ് നിറവേറ്റിക്കൊടുക്കുമെന്നാണ്“. കത്ത് അവഗണിച്ചവര്‍ക്കു നേരിട്ട ദുരന്തങ്ങളും വിവരിച്ചിട്ടുണ്ട്. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ കൂട്ടുകാരില്‍ അധികം പേരും കത്ത് പകര്‍ത്തിയെഴുതാനും പലര്‍ക്കു കൊടുക്കുവാനും തുടങ്ങി. അപ്പോള്‍ ഹുസൈന്റെ ഭാഷ്യത്തില്‍, ഗലീലിയോവിനെ സംബന്ധിക്കുന്ന ശാസ്ത്രാന്ധവിശ്വാസപരമായ ഒരു കഥ കേട്ടപ്പോഴും ദൈവവിശ്വാസ സംബന്ധമായ ഒരു അന്ധവിശ്വാസം കേട്ടപ്പോഴും അപഹാസ്യമായ പ്രതികരണത്തിലേയ്ക്ക നയിച്ചത് ശാസ്ത്രാന്ധവിശ്വാസമല്ല, മറിച്ച് മതാന്ധവിശ്വാസമാണ്“.

എന്തൊരപകടം! കത്തുകള്‍ പകര്‍ത്തിയെഴുതി പലര്‍ക്കും കൊടുക്കുവാന്‍ തുടങ്ങിയത്രേ!! ആധുനിക ശാസ്ത്രം സ്യഷ്ടിച്ച സാമൂഹിക പ്രശ്നങ്ങളെപ്പറ്റി അശേഷം വിവരമില്ലാത്ത യുക്തിവാദികള്‍ ഇതിലപ്പുറം എവിടെ പോകാന്‍?!

5. അതുകൊണ്ടാണ് സത്യാന്വേഷി ഇങ്ങനെ എഴുതിയത്:

“ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ  അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് ‘ശാസ്ത്രാന്ധവിശ്വാസികള്‍’ എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടത്.”

പക്ഷേ ഇതു മനസ്സിലാക്കാന്‍ വിവരമില്ലാത്ത നിസ്സഹായന്‍ ആധുനിക അന്ധവിശ്വാസിയാണെന്ന് സ്വയം തെളിയിക്കുന്നു!

6. നിസ്സഹായന്‍ മറ്റൊരപകടം ചൂണ്ടിക്കാട്ടുന്നു:

അതേസമയം മതപരമോ ദൈവികമോ ആയ ഒരു ദിവ്യാത്ഭുത കഥ ഒരു വിശ്വാസി കേള്‍ക്കാന്‍ ഇടയായാല്‍, അയാള്‍ ‘ഒരു മനുഷ്യനെ ബലിയര്‍പ്പിച്ചാല്‍ തന്റെ ഭാവി ശോഭനമാകും’ എന്നു കരുതുന്നതു മുതല്‍ ‘ഇതരവിശ്വാസികളെ കൊന്നൊടുക്കിയാല്‍ തനിക്ക് സ്വര്‍ഗം ലഭിക്കു’മെന്നു കരുതി അതിനു മുതിരുന്നതുവരെയുള്ള അപകടങ്ങള്‍  നടക്കാമെന്നതാണ് മതവിശ്വാസമെന്ന അന്ധവിശ്വാസവും ശാസ്ത്രാന്ധവിശ്വാസവും തമ്മിലുള്ള അജഗജാന്തര വ്യത്യാസം. മത/ദൈവാന്ധവിശ്വാസം കൊണ്ടുണ്ടാകാവുന്ന ഈ അപകടങ്ങളുടെ ഉദാഹരണങ്ങളാണ് ലോകചരിത്രത്തില്‍ ഏറിയകൂറും“.

ഈ ഉദാഹരണങ്ങള്‍ ഒന്നിച്ചു കൂട്ടിയാല്‍ പോലും സോഷ്യല്‍ ഡാര്‍വിനിസ്റ്റുകളായ നാസികള്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു കൊന്നൊടുക്കിയ 209 ലക്ഷത്തിന് അടുത്തുവരുമോ നിസ്സഹായാ? ചരിത്രത്തില്‍ ഉടനീളം മതവിശ്വാസികള്‍ക്കു പകരം സോഷ്യല്‍ ഡാര്‍വിനിസ്റ്റുകള്‍ക്കായിരുന്നു അധികാരവും ആധിപത്യവുമെങ്കില്‍ ലോകചരിത്രം എന്താകുമായിരുന്നു?

7. ശാസ്ത്രാന്ധവിശ്വാസികളും ആധുനികാന്ധവിശ്വാസ വ്യവസായത്തില്‍ പിന്നിലല്ല എന്നു തെളിഞ്ഞതോടെ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു തലയൂരാനുള്ള തത്രപ്പാടായി നിസ്സഹായന്. മാത്രമല്ല, ഗലീലിയോ മിത്ത് പ്രചരിപ്പിച്ചത് വിശ്വാസികളാണെന്നും വാദമുണ്ട്! ഈ വരികള്‍ നോക്കൂ :
ശാസ്ത്രാന്ധവിശ്വാസങ്ങള്‍ ലോകം മുഴുവന്‍ പരത്തുന്നതും തൊണ്ടതൊടാതെ വിഴുങ്ങുന്നതും ശാസ്ത്രം പഠിക്കുന്ന, ശാസ്ത്രം വായിക്കുന്ന, ശാസ്ത്രത്തില്‍ ഗവേഷിക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികള്‍ തന്നെയാണ്. കാരണം ലോകജനസംഖ്യയില്‍ അവരല്ലേ ഭൂരിപക്ഷം ?!!! ഗലീലിയോവിനെ സംബന്ധിക്കുന്ന ഈ കെട്ടുകഥ ലോകമാകെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകരില്‍ നിന്നും കേട്ടു വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രരംഗത്തെ ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചിട്ടുണ്ടാകും. ശാസ്ത്രകുതുകികളായ വായനക്കാര്‍ ഈ കെട്ടുകഥയെ സത്യമാണെന്ന നിലയില്‍ അവതരിപ്പിച്ചിട്ടുള്ള പുസ്തകങ്ങള്‍ വായിച്ച് വിശ്വസിച്ചിട്ടുണ്ടാകും. അധ്യാപകരും വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരും വായനക്കാരും അടങ്ങുന്ന  ഈ കഥയറിഞ്ഞവരില്‍ എത്ര ശതമാനം പേര്‍ മതവിശ്വാസികള്‍ ആയിരുന്നിരിക്കണം ? എത്ര ശതമാനം പേര്‍ യുക്തിവാദികളായിരിക്കണം ? യുക്തിവാദികള്‍ തുച്ഛമായ ഒരു ന്യൂനപക്ഷമല്ലേ ? അതുകൊണ്ട് ഈ ശാസ്ത്രാന്ധവിശ്വാസക്കഥയെ ലോകമാകമാനം പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്വം മുഴുവന്‍ യുക്തിവാദികളായ ന്യൂനപക്ഷം വരുന്ന ‘ശാസ്ത്രാന്ധവിശ്വാസികള്‍’ക്കല്ല മറിച്ച് മതവിശ്വാസികള്‍ക്കു തന്നെയാണ് എന്നതാണ് സത്യം. ഈയുളളവനെ ശാസ്ത്രം പഠിപ്പിച്ച ഒരൊറ്റ ശാസ്ത്രാധ്യാപകനും യുക്തിവാദിയായിരുന്നില്ല, മത/ദൈവവിശ്വാസികള്‍ തന്നെയായിരുന്നു. വിശ്വാസികളായ ആ അദ്ധ്യാപകര്‍ എന്തുകൊണ്ട് ഈ കഥയുടെ യഥാര്‍ത്ഥ പൊരുള്‍ അന്വേഷിക്കാന്‍ മിനക്കെടാതെ കുട്ടികളെ ഇതു പഠിപ്പിക്കുന്നു ? ശാസ്ത്രജ്ഞരുടെ ഇടയില്‍, പത്തൊന്‍പതാം നൂറ്റാണ്ടിനു മുന്‍പ് മതവിശ്വാസികളായിരുന്നു ഭൂരിപക്ഷമെന്ന് ഹുസൈന്‍ തന്നെ അദ്ദേഹത്തിന്റെ ഡോക്കിന്‍സ് നിരൂപണത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ടല്ലോ !!”

നിസ്സഹായവാദം ശരിയാണെന്നു സങ്കല്‍പ്പിക്കുക. വിശ്വാസികള്‍ പ്രചരിപ്പിച്ച ഗലീലിയോ മിത്ത് “യുക്തിബോധവും ശാസ്ത്രാവബോധവു”മുള്ള യുക്തിവാദികളും വാരിവിഴുങ്ങി എന്നല്ലേ ഇതിനര്‍ത്ഥം? അപ്പോള്‍ യുക്തിവാദികളുടെ കൊട്ടിഘോഷിക്കപ്പെടുന്ന “യുക്തിബോധവും ശാസ്ത്രാവബോധവും” എവിടെയായിരുന്നു? ഇതില്‍ നിന്നു് ഒരു കാര്യം തെളിയുന്നു :അന്ധവിശ്വാസികളായ മതവിശ്വാസികള്‍ ഗലീലിയോ മിത്തുകള്‍ പ്രചരിപ്പിച്ചാലും ശാസ്ത്രാന്ധവിശ്വാസത്താല്‍ യുക്തിവാദികളും അതു് വിഴുങ്ങുമെന്നര്‍ത്ഥം! അത്രക്കു കടുത്ത ശാസ്ത്രാന്ധവിശ്വാസികളാണ് യുക്തിവാദികള്‍ എന്നല്ലേ ഇതില്‍ നിന്നു തെളിയുന്നത്?

ഇനി യാഥാര്‍ത്ഥ്യമെന്താണെന്നു നോക്കാം. ശാസ്ത്രാന്ധവിശ്വാസത്താല്‍ കെട്ടിയുണ്ടാക്കിയ ഗലീലിയോയുടെ മഹത്വം ഊട്ടിയുറപ്പിക്കാനുള്ള ഈ മിത്ത് ശാസ്ത്രാന്ധവിശ്വാസത്തിന്റെ പരോക്ഷമായ സ്വാധീനത്താല്‍ വിശ്വാസികളും സ്വീകരിക്കുകയായിരുന്നു. വിശ്വാസികള്‍ പോലും സ്വാധീനിക്കപ്പെടുന്നത്ര ശക്തമായ ശാസ്ത്രാന്ധവിശ്വാസത്തിന്റെ കാലമാണ് ആധുനിക കാലം എന്നതുകൊണ്ടാണിതു സംഭവിച്ചത്.

8. ഇനി മറ്റൊരുവാദം നോക്കൂ:
മതത്തെയും ദൈവത്തെയും എപ്രകാരം മനസ്സില്‍ കുടിയിരുത്തുന്നുവോ അതേ രീതിയില്‍, കേട്ടതെന്തും മുന്‍പിന്‍ ചിന്തിക്കാതെ വിശ്വസിക്കയും പറഞ്ഞുപരത്തുകയും ചെയ്യുന്ന  വിശ്വാസികളുടെ യുക്തിവിരുദ്ധമായ മനോഘടനയാണ് ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കി വിശ്വാസപൂര്‍വം കൊണ്ടാടപ്പെടാന്‍ കാരണം“.

വിശ്വാസികളുടെ യുക്തിവിരുദ്ധമായ മനോഘടനയാണ് ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കി വിശ്വാസപൂര്‍വം കൊണ്ടാടപ്പെടാന്‍ കാരണം“എങ്കില്‍ യുക്തിവാദികളും  ഗലീലിയോവിന്റെ കഥ നാട്ടിലൊക്കെ പാട്ടാക്കിയതില്‍  നിന്നു് അവര്‍ക്കും വിശ്വാസികളുടെ യുക്തി വിരുദ്ധമായ മനോഘടനയാണുള്ളതെന്നു തെളിയുന്നില്ലേ?

9. യുക്തിവാദികള്‍ തുച്ഛമായ ഒരു ന്യൂനപക്ഷമല്ലേ എന്നതാണ് ഗലീലിയോ മിത്ത് പ്രചരിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഒഴിയാന്‍ ഉന്നയിക്കുന്ന ന്യായം. തുച്ഛമായ ന്യൂനപക്ഷമാണ് കെട്ടുകഥകള്‍ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ മുഖ്യ കാരണക്കാര്‍ എന്നതാണു ചരിത്രവസ്തുത. ബഹുജനങ്ങള്‍ അതിന്റെ ഇരകളായിരുന്നു. ഒരു മിത്ത് നിര്‍മ്മിക്കുന്നത് ബഹുജന സമ്മേളനം വിളിച്ചുകൂട്ടിയിട്ടല്ല എന്ന പ്രാഥമിക വിവരമെങ്കിലും യുക്തിവാദികള്‍ നേടിയിരുന്നെങ്കില്‍!

10. നിസ്സഹായന്റെ ഈ വരികള്‍ നോക്കൂ:

ഹുസൈന്റെ കുയുക്തികളില്‍ ആവേശഭരിതനായ സത്യാന്വേഷി, ‘പരിണാമ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളെ വാസ്തവത്തില്‍, മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍  ഭയക്കേണ്ടതാണെന്ന് ‘ തന്റെ പോസ്റ്റില്‍ സമര്‍ത്ഥിക്കുന്നു.  എന്നാല്‍ സൃഷ്ടിവാദത്തില്‍ വിശ്വസിക്കുന്ന മതവിശ്വാസികളാണോ, ഇനി ശരിയല്ലെങ്കില്‍ പോലും ‘പരിണാമ സിദ്ധാന്ത’ത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രാന്ധവിശ്വാസികളാണോ തത്വത്തില്‍ അപകടകാരികളെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ !!“.

തത്വത്തില്‍ മാത്രമല്ല പ്രയോഗത്തിലും സോഷ്യല്‍ ഡാര്‍വിനിസ്റ്റുകളാണ് സ്യഷ്ടിവാദികളേക്കാള്‍ അപകടകാരികളെന്ന് നാസികള്‍ 12 വര്‍ഷങ്ങള്‍ കൊണ്ട് 209 ലക്ഷം ജനങ്ങളെ കൊന്നൊടുക്കിയതില്‍ നിന്നു മനസ്സിലാകും ആര്‍ക്കും; ശാസ്ത്രാന്ധവിശ്വാസികളായ നിസ്സഹായന്‍മാര്‍ക്കൊഴികെ!

11. ഈ വരികള്‍ നോക്കൂ :
“മതപരമായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ പോലെയോ അതിനേക്കാളേറെയോ അന്ധവിശ്വാസവും അന്ധവിശ്വാസികളും  ശാസ്ത്രലോകത്താണെന്നും അങ്ങനെ ശാസ്ത്രത്തെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍, വസ്തുതകളെക്കാളേറെ  അന്ധവിശ്വാസങ്ങളാണെന്നും അതുപോലെയുള്ള വലിയ അന്ധവിശ്വാസമാണ്  പരിണാമവാദവും എന്നു സ്ഥാപിക്കാനുള്ള നാടകീയത സൃഷ്ടിക്കാനാണ് ഈ കഥയുമായി വരുന്നത്.”

ഗലീലിയോയെക്കുറിച്ചു  പ്രചരിപ്പിച്ച കഥ കെട്ടുകഥയാണെന്ന് നിസ്സഹായന്‍ തന്നെ സമ്മതിച്ചിരിക്കെ ശാസ്ത്രവാദികളും കെട്ടുകഥ നിര്‍മ്മിക്കുമെന്നും പ്രചരിപ്പിക്കുമെന്നും യുക്തിവാദികള്‍ അവയൊക്കെ വിഴുങ്ങുമെന്നുമുള്ളത് വസ്തുതയാണെന്നു തെളിയുന്നു. പിന്നെ നാടകീയതയുടെ ആവശ്യമെന്താണു നിസ്സഹായാ?

12. ബ്രൈറ്റിന്റെ അസംബന്ധങ്ങള്‍ ചുട്ട മറുപടിയായി നിസ്സഹായനു തോന്നാതിരിക്കുമോ? ആധുനിക അന്ധവിശ്വാസികള്‍ക്ക് യഥാര്‍ത്ഥ യുക്തി കുയുക്തിയും യാഥാര്‍ത്ഥ ശാസ്ത്രം അന്ധവിശ്വാസവുമായിരിക്കും! അതിനാല്‍ അവശനിലയിലായ ബ്രൈറ്റിന് ഓക്സിജന്‍ നല്‍കാനുള്ള വിഫല ശ്രമത്തിലാണ് നിസ്സഹായന്‍.

ഗലീലിയോ പിസാ ഗോപുരത്തില്‍ കയറി പരീക്ഷണം നടത്തിയെന്ന കഥ കെട്ടുകഥയാണെന്ന എന്റെ വാദത്തിന് ബ്രൈറ്റ് നല്‍കിയ ചുട്ടമറുപടി നോക്കൂ:
“ബ്രൈറ്റ് കൊടുത്ത മറുപടി താഴെക്കൊടുക്കുന്നു:-

“ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ? ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്. വിക്കിയില്‍ പറയുന്നത് ഇപ്രകാരം…….there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place……. പിന്നെ അങ്ങിനെ ഒരു കഥ ആരെങ്കിലും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയതല്ല. ഈ കഥ ഗലീലിയോവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനിയുടേതാണ്. അല്ലാതെ താങ്കള്‍ ആരോപിക്കുന്നതുപോലെ പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥയല്ല. ഗലീലിയോ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് പറയുന്നത് ഇപ്രകരമാണ്…

‘’I greatly doubt that Aristotle ever tested by experiment whether it is true that two stones,one weighing ten times than the other,if allowed to fall at the same instant,from a height of say,100 cubits(the height of pisa’s tower) would so differ in speed that when the heavier reached the ground,the other would not have fallen more than 10 cubits.’’

ഈ വരികളായിരിക്കണം ശിഷ്യന്‍ അല്പം നാടകീയമായി അവതരിപ്പിച്ചത്.

ഗലീലിയോയുടെ പരീക്ഷണത്തേപ്പറ്റി ഞാന്‍ ഒരിക്കല്‍ ഉമേഷിന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കോപ്പി ചെയ്യുന്നു…

ഗലീലിയോ പരീക്ഷണം നടത്തി എന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു പൊയിന്റുണ്ട്.ആദ്യം ഒരു ട്രിവിയ.ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു ഭാരം താഴേക്കിട്ട് പരീക്ഷണമൊന്നും നടത്തീട്ടില്ല.മറിച്ചുള്ളത് വെറും കഥകള്‍ മാത്രമാണ്. Even if he did try it,he could have achieved nothing because to determine the law of acceleration of falling bodies, required accurate measurements of time, which appeared to be impossible with the technology at his time.എന്തായാലും അരിസ്റ്റോട്ടിലിന്റെ തത്വം തെറ്റാണെന്ന് ധാരാളം പേര്‍ ഗലീലിയോവിനു മുന്‍പുതന്നെ പറഞ്ഞിരുന്നു. Simon Stevin എന്ന ആള്‍ ഗലീലിയോവിനു മൂന്ന് വര്‍ഷം മുന്‍പുതന്നെ ഒരു പരീക്ഷണം നടത്തിയതായി കാണുന്നു. ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ സമയം തറയില്‍ വീഴുന്നു എന്ന് ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം പറഞ്ഞത്. നേരത്തെ പറഞ്ഞപോലെ കൃത്യമായി സമയം അളക്കാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല. ഗലീലിയോ പരീക്ഷണം നടത്തിയത് ഒരു ചെരിഞ്ഞ പ്രതലത്തില്‍ കൂടി ലോഹ ഗോളങ്ങള്‍ ഉരുട്ടിവിട്ട് (വേഗം കുറക്കാന്‍) അതെന്റെ വേഗം ഒരു ജല ഘടികാരം കൊണ്ട് അളന്നായിരുന്നു.

അപ്പോള്‍ പിന്നെ എന്താണ് ഗലീലിയോവിന്റെ മഹത്വം? താങ്കള്‍ സൂചിപ്പിച്ചപോലെ പരീക്ഷണം നടത്തി എന്നതല്ല. അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഗലീലിയോ ഈ വിഷയം എങ്ങിനെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചത് എന്ന് നോക്കാം. (Two New Sciences (1634)).അദ്ദേഹത്തിന്റെ കഥാപാത്രമായ Salviati (ഇദ്ദേഹമാണ് ഗലീലിയോവിനു വേണ്ടി പുസ്തകത്തില്‍ സംസരിക്കുന്നത്.)പരീക്ഷണം ഒന്നും കൂടാതെതന്നെ അരിസ്റ്റോട്ടില്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുന്നുണ്ട്. ഒരു ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും സങ്കല്‍പ്പിക്കുക. അരിസ്റ്റോട്ടിലിന്റെ തത്വം പ്രകാരം ഭാരം കൂടിയ വസ്തു വേഗം താഴെയെത്തും. ഭാരം കൂടിയ വസ്തുവിന്റെ വേഗം എട്ടും ഭാരം കുറഞ്ഞ വസ്തുവിന്റെ വേഗം നാലും എന്ന് കരുതുക. ഇനി ഈ രണ്ടു വസ്തുക്കള്‍ കൂട്ടികെട്ടി താഴേക്കിട്ടാല്‍ എന്ത് സംഭവിക്കും?ഭാരം കൂടിയ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കുറഞ്ഞ വസ്തു വീഴുന്ന വേഗം കൂടണം. അതേപോലെ ഭാരം കുറഞ്ഞ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കൂടിയ വസ്തുവിന്റെ വേഗം കുറയണം. എന്തായാലും ഈ പുതിയ വസ്തുവിന്റെ വേഗം എട്ടില്‍ താഴെയായിരിക്കണം. പക്ഷേ കൂട്ടികെട്ടിയ വസ്തുവിന് ഭാരം കൂടുതലായത് കൊണ്ട് (8+4) അതിന്റെ വേഗം എട്ടില്‍ കൂടണം. അപ്പോള്‍ കൂട്ടികെട്ടിയ വസ്തുവിന്റെ വേഗം എട്ടില്‍ കൂടുതലോ കുറവോ?രണ്ട് ഉത്തരവും ഒരേപോലെ ശരിയാവില്ലല്ലോ. So Aristotle’s initial assumption is wrong because a logical contradiction can be demonstrated.

So the real contribution of Galileo is not that he did experiments,(of course he did it) but the concept of LOGICAL CONSISTENCY. There is no point in doing experiments if your idea lacks internal consistency.

ഇതിത്ര വിശദമായി പറഞ്ഞത് ഈ പുസ്തകമെഴുതിയ വിദ്വാന്‍ എന്തുമാത്രം റിസര്‍ച്ച് ചെയ്തിട്ടുണ്ട്, ഇയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്ര മാത്രം വിശ്വാസ്യതയുണ്ട്, എന്നതിന്റെ ഒരു സൂചന കിട്ടാനാണ്.,വിഷയം അറിയുന്നവരൊന്നും പറയാത്ത ഒരു കാര്യം അവരുടെ മേല്‍ ആരോപിക്കുന്നത് ചില പാതി വെന്ത സത്യാന്വേഷികളുടെ കൈയ്യടി കിട്ടാം ഉപകരിക്കും. അല്ലാതെ ആരും ഈ മാതിരി പുസ്തകങ്ങള്‍ ഗൌരവത്തിലെടുക്കില്ല.

പിന്നെ, ആ പുസ്തകം എന്റെ കൈയിലുണ്ട്. ഞാന്‍ കാശു കൊടുത്തു വാങ്ങിയതല്ല. വേറൊരാള്‍ക്ക് സൌജന്യമായി ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ കിട്ടിയപ്പോള്‍ ഒരെണ്ണം എനിക്ക് വായിച്ചു ചിരിക്കാന്‍ തന്നതാണ്.(അല്ലാതെ ഇതൊക്കെ ആരെങ്കിലും കാശു കൊടുത്തു വാങ്ങുമോ?:-))ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍നിന്നുതന്നെ അതിന്റെ പിന്നിലെ കളികള്‍ മനസിലാക്കാം. ആ ചവറിനെക്കുറിച്ചു ആരും ഒന്നും എഴുതാത്തത്,ഓരോ പേജിലേയും വിഡ്ഢിത്തങ്ങള്‍ വിശദീകരിക്കാന്‍ കുറഞ്ഞത് പത്തു പേജെങ്കിലും ചെലവാക്കണം എന്നതു കൊണ്ടാണ്.പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli ഒരിക്കല്‍ പറഞ്ഞത് തന്നെ ഞാനും പറയാം…His idea is so bad, that it is’nt even wrong..!!!…”
ബ്രൈറ്റിനുള്ള  ഹുസൈന്റെ  മറുപടി :- “ശാസ്ത്രവിശ്വാസികളും കള്ളക്കഥയുണ്ടാക്കാറുണ്ട് എന്നതിനു തെളിവാണ് ഗലീലിയോ പിസാഗോപുരത്തില്‍ കയറിയ കഥ. ‘ഗലീലിയോപ്പരീക്ഷണ’ത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചാല്‍ ഇത് കെട്ടുകഥയല്ലാതാവുമോ ? ആചാര്യന്റെ മഹത്വം ഊട്ടിയുറപ്പിക്കാന്‍ ശിഷ്യന്മാര്‍ തന്നെയാണെല്ലോ കള്ളക്കഥകള്‍ നിര്‍മിക്കാറ് !

ഇന്ന് പ്രചാരത്തിലുള്ളതും ശാസ്ത്രസമൂഹം പൊതുവേ വിശ്വസിക്കുന്നതുമായ ഈ കഥയുടെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം എന്ന മറ്റൊരു നുണക്കഥ കുറിപ്പുകാരന്‍ ഹാജരാക്കിയതുകൊണ്ട് എന്തുണ്ട് പ്രയോജനം ! ഗലീലിയോ ശിഷ്യന്‍ കെട്ടിച്ചമച്ച ഈ കഥ അരനൂറ്റാണ്ടു മുമ്പുവരേയും ലോകം മുഴുവന്‍ വിശ്വസിച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ശാസ്ത്രപക്ഷപാതികള്‍ കെട്ടുകഥാ നിര്‍മാണത്തിലും വിതരണത്തിലും സംരക്ഷണത്തിലും സമര്‍ത്ഥരാണെന്ന കാര്യം കൂടി തെളിയുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ സാങ്കേതിക വശങ്ങള്‍ നിരത്തി ഈ തട്ടിപ്പിന് മറയിടാനുള്ള വിഫലശ്രമം സഹതാപാര്‍ഹമാണ്.”

ചുട്ടമറുപടിയില്‍ ബ്രൈറ്റ് പറയുന്നതോ? “ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു് ഭാരം താഴേക്കിട്ടു പരീക്ഷണമൊന്നും നടത്തിയിട്ടില്ല. മറിച്ചുള്ളതു വെറും കഥകള്‍ മാത്രമാണ്” എന്ന്! എന്റെ വാദം വിശദാംശങ്ങളോടെ ആവര്‍ത്തിച്ചു സ്ഥിരീകരിച്ച് ഗലീലിയോ പരീക്ഷണം കെട്ടുകഥയാണെന്ന് ബ്രൈറ്റും വാദിക്കുന്നതാണോ ചുട്ട മറുപടി? ഇക്കണക്കിന് നിസ്സഹായന്റെയൊക്കെ ‘ചുടാത്ത മറുപടി’ എങ്ങനെയിരിക്കുമെന്നു സങ്കല്‍പ്പിക്കുന്നതു കൌതുകമായിരിക്കും!! ഏതായാലും ബ്രൈറ്റിന്റെ മറുപടിയെപ്പറ്റിയുള്ള നിസ്സഹായന്റെ ഈ മിഥ്യാനുഭവങ്ങള്‍ കൂടി ആസ്വദിക്കു:
സത്യത്തില്‍ ബ്രൈറ്റ് കൊടുത്തതിനേക്കാള്‍ നല്ലൊരു മറുപടി കൊടുക്കാനുണ്ടോ ? ഈ മറുപടി ഏറ്റവും ഫിറ്റായതാണെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍, “ഇതാണു ബൂലോകത്തെ പ്രമുഖ യുക്തിവാദികളുടെ മറുപടി പറയുന്ന രീതി. അഹങ്കാരവും വംശീയ വിദ്വേഷവുമല്ലാതെ ശാസ്ത്രീയത, യുക്തി, മര്യാദ, സത്യസന്ധത ഇവ തൊട്ടു തെറിച്ചിട്ടില്ല” എന്നാണ് സത്യാന്വേഷി പ്രസ്താവിക്കുന്നത്. ചക്കിനെ കൊക്കാക്കുന്ന, കറുപ്പ് ശര്‍ദ്ദിച്ചയാള്‍ കാക്കയെ ശര്‍ദ്ദിച്ചെന്നും പറഞ്ഞുപരത്തുന്നവരോട് ഇതിനേക്കാള്‍ നന്നായി എങ്ങിനെ മറുപടി പറയും ?!!!

13. കൂട്ടത്തില്‍ ബ്രൈറ്റ് മുകളില്‍ എഴുതിയ ഒരു നുണ കൂടി വ്യക്തമാക്കട്ടെ. ജീവന്‍ ജോബ് തോമസിന്റെ ‘പരിണാമസിദ്ധാന്തം : പുതിയ വഴികള്‍, കണ്ടെത്തലുകള്‍ ‘ എന്ന കൃതിയെ ഖണ്ഡിച്ചുകൊണ്ട് ഞാനെഴുതിയ ‘പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍’ എന്ന കൃതിയെ പരാമര്‍ശിച്ച് ബ്രൈറ്റ് എഴുതിയ വരികളാണിത്: “ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍ നിന്നു തന്നെ അതിന്റെ പിന്നിലെ കളികള്‍ മനസ്സിലാക്കാം “.  ഈ വരി പച്ച നുണയാണ്. എന്റെ പുസ്തകം ധാരാളം എന്നല്ല ഒരെണ്ണം പോലും സൌജന്യമായി ലഭ്യമല്ല. അതിന്റെ ഒരു കോപ്പി എന്റെ സുഹൃത്തും വിമര്‍ശകനും പരിണാമ വാദത്തിന്റെ ന്യായീകര്‍ത്താവും ജീവന്‍ ജോബിന്റെ സുഹൃത്തും ഒക്കെയായ പ്രൊഫ: രവിചന്ദ്രന് അയച്ചുകൊടുക്കുവാന്‍ പ്രസാധകരോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്ക് ഇ-മെയില്‍ വഴി അന്വേഷിച്ചപ്പോള്‍ കോപ്പി കിട്ടിയില്ല, എവിടെ വാങ്ങാന്‍ കിട്ടും എന്നൊക്കെ പ്രൊഫ: രവിചന്ദ്രന്‍ അറിയിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. ഉടനെ എന്റെ കൈവശമുണ്ടായിരുന്ന ഒരു കോപ്പി രവിചന്ദ്രന് അയച്ചു കൊടുത്തു. പ്രസാധകര്‍ അയച്ചത് പിന്നീടു കിട്ടുകയും ചെയ്തു. അങ്ങനെ രണ്ടു കോപ്പി കിട്ടിയതില്‍ നിന്നു് ഒരു കോപ്പി ബ്രൈറ്റിനു കിട്ടി (ഇക്കാര്യം പ്രെഫ:രവിചന്ദ്രന്‍ തന്നെ എന്നോടു പറഞ്ഞാതാണ്). ഇതിനെ അടിസ്ഥാനമാക്കിയാണ് ബ്രൈറ്റ് എന്റെ പുസ്തകം സൌജന്യമായി ധാരാളം ലഭ്യമാണ് എന്ന കള്ളക്കഥയുണ്ടാക്കിയത്! ഏതായാലും ശാസ്ത്രാന്ധവിശ്വസികള്‍ കള്ളകഥകള്‍ നിര്‍മ്മിക്കുന്നവരാണെന്നു സമര്‍ത്ഥിക്കുന്ന ഒരു പോസ്റ്റില്‍ തന്നെ ബ്രൈറ്റ് ഇത്തരമൊരു കള്ളക്കഥയുണ്ടാക്കി അവതരിപ്പിച്ചത് എന്റെ വാദത്തിന്റെ സ്ഥിരീകരണമായി! സന്ദര്‍ഭവും സമയവും (ബ്രൈറ്റ് വളരെ തിരക്കുള്ളയാളാണെന്നും അതിനാല്‍ എല്ലാറ്റിനും മറുപടിയെഴുതാനാവില്ലെന്നും ഒഴികഴിവ് കുറിച്ചതോര്‍ക്കുന്നു) കിട്ടിയാല്‍ ഇവര്‍ എന്തൊക്കെ നുണക്കഥകള്‍ ഇനിയും ഉണ്ടാക്കിക്കൂടായ്കയില്ല!

ജീവന്‍ തോമസിന്റെ ‘പരിണാമസിദ്ധാന്തം: പുതിയ വഴികള്‍ കണ്ടെത്തലുകള്‍’ എന്ന കൃതിക്ക് എഴുതപ്പെട്ട ഖണ്ഡനം വായിച്ച് ചിരിച്ചുവശാകുന്ന ഒരാള്‍ സാക്ഷാല്‍ കോമാളിയല്ലാതെ മറ്റാരാണ്? ശാസ്ത്രമേത് തത്വശാസ്ത്രമേത് കോമാളിത്തമേത് എന്നു തിരിച്ചറിയാനാകാത്ത ഇത്തരക്കാരാണ് ബൂലോകത്തെ പണ്ഡിതന്മാരായി വിലസിയിരുന്നത് എന്നതല്ലേ കൂടുതല്‍ ചിരിക്കു വക തരുന്നത്?

ഒരു കൃതി സൌജന്യമായി വിതരണം ചെയ്യുന്നു എന്നതും അതിന്റെ ഉള്ളടക്കവും വിഭിന്നമായ കാര്യങ്ങളാണ്. ഒരു കൃതിയുടെ ഉളളടക്കത്തില്‍ ആവേശഭരിതരായവര്‍ സാമ്പത്തിക ശേഷിയുള്ളവരാണെങ്കില്‍ അതു പ്രിന്റ് ചെയ്ത് സൌജന്യമായി വിതരണം ചെയ്തെന്നു വരാം. എല്ലാം കച്ചവടക്കണ്ണുകളോടെ മാത്രം കാണാന്‍ ശീലിച്ചവര്‍ക്ക് ഇത്തരം സേവനങ്ങള്‍ സ്വപ്നം കാണാന്‍ പോലും സാധ്യമല്ല. പക്ഷേ ഇത്തരം നുണക്കഥകള്‍ ഉണ്ടാക്കി പുസ്തകത്തിലെ വിമര്‍ശനങ്ങളില്‍ നിന്നൊളിക്കാനുള്ള ബ്രൈറ്റിന്റെ ശ്രമം സ്വയം തുറന്നുകാട്ടപ്പെടുകയാണ്. ആ കൃതിയിലെ ഒരൊറ്റ പരിണാമ വിമര്‍ശനത്തിനും മറുപടിയെഴുതാനുള്ള ബുദ്ധിപരമായ ശേഷിയോ സത്യസന്ധതയോ  ജീവന്‍ ജോബ് തോമസോ ബ്രൈറ്റോ കേരളത്തിലെ മറ്റേതെങ്കിലും പരിണാമ വിദഗ്ധരോ ഇതുവരെയും കാണിച്ചിട്ടില്ല. കണ്ണടച്ചാല്‍ മറ്റുള്ളവര്‍ക്കും ഇരുട്ടാകുമെന്നാണ് ഇവരുടെ മിഥ്യാധാരണ. ഇനി ഇവര്‍ക്കൊന്നും സാധിക്കില്ലെങ്കില്‍ നിസ്സാഹായന്‍ തന്നെ അതിനിറങ്ങിക്കോളൂ ! മലയാളത്തില്‍ മൂന്ന് പരിണാമ വിമര്‍ശനങ്ങള്‍ എഴുതിയിട്ടും അതിനു മറുപടിയായി ഒരു ലഘുലേഖ പോലും ഇറക്കാന്‍ ശേഷിയോ ചങ്കൂറ്റമോ ഇല്ലാത്ത കേരള യുക്തിവാദികളും കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിവരമുള്ള വായനക്കാര്‍ക്കിടയില്‍ പരിഹാസ കഥാപാത്രങ്ങളാണ്. ബൂലോകത്തെ പരിണാമവാദികള്‍ കണ്ടിട്ടില്ലാത്ത ഈ കൃതികള്‍ മലയാളക്കരയില്‍ മറ്റാരും വായിച്ചിട്ടുണ്ടാകില്ല എന്ന വിഢ്ഢിധാരണയില്‍ ഒളിച്ചിരിക്കുകയാണവര്‍ !. ഒരു ദശകം മുമ്പിറങ്ങിയ ഈ വിമര്‍ശനങ്ങള്‍ ഇന്നും മറുപടിയില്ലാതെ ശേഷിക്കുമ്പോള്‍ പരിണാമത്തെപ്പറ്റി തറപറ പറയുന്ന ബ്രൈറ്റുമാരെ ന്യായികരിക്കാന്‍ നിസ്സഹായന്‍ കച്ചകെട്ടുന്നത് തമാശയല്ലാതെ മറ്റെന്താണ് ? ഇത്തരം പ്രശ്നങ്ങളിലേക്ക് ചെറിയൊരു സൂചന നല്‍കിയതോടെ സത്യാന്വേഷി  ഇവരുടെ കണ്ണിലെ കരടായി മാറി. പിന്നെ എന്തൊരു പുകിലായിരുന്നു. നിസ്സഹായന്‍ തന്നെയും ഇതിനായി മുന്‍നിരയിലുണ്ടായിരുന്നല്ലോ . ഇത്തരം ‘ലൊട്ടു ലൊടുക്കു’ വിദ്യകളിലൂടെ യഥാര്‍ത്ഥ വിമര്‍ശനങ്ങളെ നേരിടാനാവില്ലെന്നെങ്കിലും ഇവര്‍ക്കു ഗ്രാഹ്യമായിരുന്നെങ്കില്‍. എന്റെ ബ്ളോഗില്‍ പരിണാമ ചര്‍ച്ചയുടെ പോസ്ററിട്ടതോടെ പരിണാമ പരാക്രമികളായ ജാക്ക് കെ.പി വീരന്മാര്‍ അപ്രത്യക്ഷരാവുകയും ചെയ്തു!!!.

ജാക്ക് റാബിറ്റിന്റെ വിഡ്ഢിത്തങ്ങള്‍ ഡോക്യുമെന്റ് ചെയ്യുമെന്ന് സത്യാന്വേഷി ഭീഷണി മുഴക്കിയെന്നും അതു കൂടി വന്നശേഷമാകാം  ബ്രൈറ്റിന്റെ  വാദങ്ങളെപ്പറ്റി ഇനിയെഴുതുന്നതെന്നും നിസ്സഹായന്‍ കുറിക്കുന്നു. എന്തിന് ജാക്കിന്റെ മഠയത്തങ്ങള്‍ കാക്കണം ? ബ്രൈറ്റിന്റെത് തന്നെ മതിയായ അളവില്‍ ഡോക്യുമെന്റ് ചെയ്തതു കിടക്കുകയല്ലേ ? യുക്തിവാദികളുടെ ‘തറപറ’ വിവരങ്ങളെ ആസ്പദമാക്കി ബ്രൈറ്റിന്റെ മഠയത്തങ്ങള്‍ ഒരോന്നായി ന്യായികരിക്കാന്‍ ശേഷിയുണ്ടെങ്കില്‍ നിസ്സഹായന്‍ ചുണയോടെ ആ പണി തുടരൂ ! സകലഭാവുകങ്ങളും !!

ഡ്രാഗണ്‍ ഫ്ളൈ: സൃഷ്ടിയോ പരിണാമമോ?

February 26, 2011

(നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗമായ പരിണാമസിദ്ധാന്തവും ഉത്തരാധുനികശാസ്ത്രവും ഇന്നു മുതല്‍ പോസ്റ്റുന്നു).

രിണാമസിദ്ധാന്തത്തെ സാന്ദര്‍ഭികമായി, മുന്‍പു വിശകലനം ചെയ്തിട്ടുണ്ട്. ആസൂത്രണം വിശദീകരിക്കാന്‍ ജീവലോകത്തിനു പുറത്ത് പരിണാമ സങ്കല്‍പ്പത്തിനു യാതൊരു പ്രസക്തിയുമില്ലെന്ന് ഗ്രന്ഥകാരന്‍ തന്നെ സമ്മതിച്ചതായി ആ ഭാഗത്തു വ്യക്തമാക്കിയല്ലോ. പരിണാമസിദ്ധാന്തത്തിന് ജീവലോകത്തെ ആസൂത്രണം വിശദീകരിക്കാനുള്ള കഴിവുണ്ടോ എന്നാണ് ഇനിയുള്ള പേജുകളില്‍ പരിശോധിക്കുന്നത്. ഡോക്കിന്‍സ് ജീവശാസ്ത്രജ്ഞനാണെന്നതിനാല്‍ അതിനു പ്രത്യേക പ്രസക്തിയുണ്ട്.(1)

ഡാര്‍വിന്‍ പരിണാമസിദ്ധാന്തം ആവിഷ്ക്കരിക്കുന്ന കാലത്ത് ജീവശാസ്ത്രവിജ്ഞാനങ്ങളെല്ലാം ശൈശവ ദശയിലായിരുന്നു. ജീവികളുടെ സങ്കീര്‍ണത വളരെ കുറഞ്ഞതോതിലേ അന്നു മനസ്സിലാക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ വളരെ ഉപരിപ്ളവമായ വിവരങ്ങളെ ആധാരമാക്കിയാണ് പരിണാമ സിദ്ധാന്തം രൂപവത്കൃതമായത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി സൂക്ഷ്മജീവശാസ്ത്രത്തില്‍ മാത്രമല്ല ജീവനിരീക്ഷണത്തിലും വലിയ വികാസങ്ങള്‍ നേടാനായിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ ഇതിന് ഏറെ സഹായകമായി. ഇന്നത്തെ ജീവശാസ്ത്ര വിജ്ഞാനം ജീവികളുടെ സങ്കീര്‍ണതകള്‍ ഒന്നൊന്നായി വെളിപ്പെടുത്തുകയാണ്. അവയ്ക്കു മുന്നില്‍ പരിണാമ സിദ്ധാന്തം അമ്മൂമ്മക്കഥയുടെ നിലയിലേക്കു താഴുകയാണ്.

ആധുനികതയുടെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ജീവവിജ്ഞാനത്തെ വ്യാഖ്യാനിച്ചു വശത്താക്കാന്‍ പരിണാമവാദക്കാര്‍ക്കു സാധിക്കുകയുണ്ടായി. എന്നാല്‍ ഉത്തരാധുനിക കാലത്ത് ജീവവിജ്ഞാനത്തിന്റെ ഏകപ്രതിനിധിയായി രംഗത്തുവരാന്‍ പരിണാമവാദികള്‍ക്കു പ്രയാസമുണ്ട്. അവരുടെ സിദ്ധാന്ത ചട്ടക്കൂടില്‍ എങ്ങനെ കുത്തിനിറച്ചാലും ഒതുങ്ങാത്തത്ര വിപുലവും സങ്കീര്‍ണവുമാണ് ഇന്നത്തെ ഗവേഷണ ഫലങ്ങള്‍. ഇതു സംബന്ധമായി നിരവധി കൃതികള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിലെ വാദങ്ങള്‍ക്കൊന്നും തൃപ്തികരമായി വിശദീകരണം നല്‍കാന്‍ പരിണാമവാദികള്‍ക്കു സാധിച്ചിട്ടില്ല.

പരിണാമ സിദ്ധാന്തത്തിന്റെ മുഖ്യമായ പ്രവര്‍ത്തന തത്ത്വം പ്രകൃതിനിര്‍ധാരണമാണ്. എന്നാല്‍ ഭൂമുഖത്തെ പലജീവികളുടെയും ആവിര്‍ഭാവം പ്രകൃതിനിര്‍ധാരണത്തിലൂടെ വിശദീകരിക്കാന്‍ പരിണാമ സങ്കല്‍പത്തിനു കഴിയില്ല എന്നതാണു യാഥാര്‍ഥ്യം. ഗ്രന്ഥകാരന്റെ വാക്കുകള്‍: “ഡ്രാഗണ്‍ ഫ്ളൈയുടെ (Dragon Fly)സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക. നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രുപപ്പെട്ടതാണ് അവയെന്ന് പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു. എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം.”(2)

പരിണാമത്തിനുള്ള ഏറ്റവും ശ്രദ്ധേയമായ തെളിവുകളിലൊന്ന് എന്ന നിലക്കാകാം ഡ്രാഗന്‍ ഫ്ളൈ എന്ന വലിയ തുമ്പിയെ ഗ്രന്ഥകാരന്‍ ഹാജറാക്കിയത്. പരിണാമ സാഹിത്യങ്ങളില്‍ കാണുന്നു എന്നതിനപ്പുറം ഡ്രാഗന്‍ ഫ്ളൈയെപ്പറ്റി കൂടുതല്‍ അന്വേഷിച്ച് ഇത്തരം അവകാശവാദങ്ങള്‍ ശരിതന്നെയോ എന്നു പരിശോധിക്കാന്‍ മുതിര്‍ന്നിട്ടുണ്ടാവില്ല എന്നു വ്യക്തമാണ്. മതവിശ്വാസികളെ അന്ധവിശ്വാസികളായി മുദ്രകുത്തുന്ന ആധുനികന്‍ ആധുനികതയിലാണ് അന്ധമായി വിശ്വസിക്കുന്നത്. “ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞു” എന്ന മുഖവുരയോടെ ആരെന്ത് അസംബന്ധം പറഞ്ഞാലും ഇവര്‍ വിശ്വസിക്കും. പറയുന്ന കാര്യങ്ങള്‍ ആധുനികത എന്ന ഇവരുടെ മുന്‍വിധിയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതാകണം എന്നുമാത്രം.

ഡ്രാഗണ്‍ ഫ്ളൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല.
തെളിവുകള്‍ നിരത്തി സ്ഥാപിക്കാത്ത സ്ഥിതിക്ക് തെളിവുകള്‍ വിശകലനം ചെയ്യാനാവില്ല. “നിരന്തരമോ പടിപടിയായിട്ടുള്ളതോ ആയ പരിണാമത്തിലൂടെയല്ല ഡ്രാഗണ്‍ ഫ്ളൈകള്‍ ഉണ്ടായതെ”ന്ന് പറഞ്ഞാല്‍ ഗ്രന്ഥകാരന്റെ അവകാശവാദം ദുര്‍ബലമായി. പ്രസ്താവനയ്ക്കു പകരം പ്രസ്താവന മതിയാകും.

ഡ്രാഗന്‍ ഫ്ളൈ പരിണമിച്ചുണ്ടായതാണോ എന്ന പ്രശ്നം തല്‍ക്കാലം മാറ്റിവെക്കാം. “ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ചിറകുകളുടെ കാര്യമെടുക്കുക എന്നാണല്ലോ” ഗ്രന്ഥകാരന്‍ എഴുതുന്നത്. അതിനാല്‍ ചിറകുകള്‍ പരിണമിച്ചുണ്ടായതാണോ എന്നു നോക്കാം. “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ് അവയെന്നാ”ണ് അവകാശവാദം.

ഇതു ശരിയാണെങ്കില്‍ ചിറകുകളില്ലാത്ത ഒരു ഇഴജന്തുവില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടതു ചിത്രീകരിക്കുന്ന ഒട്ടേറെ മധ്യരൂപ ഫോസിലുകള്‍ (transitional fossils) ലഭിക്കേണ്ടതായിരുന്നു. അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കേണ്ടിയിരുന്നിട്ടും ഒരെണ്ണം പോലും ലഭിക്കുന്നില്ല എന്നതില്‍ നിന്നു് എന്താണു മനസിലാക്കേണ്ടത്? ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതല്ല എന്നുതന്നെ.

ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല.

ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)
ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ ‘കാര്‍ബോണിഫെറസ്’ കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ.

ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെ പാലിയന്റോളജിസ്റ്റുകള്‍ ‘ജീവിക്കുന്ന ഫോസില്‍’ (living fossil) എന്നു വിശേഷിപ്പിക്കുന്നതിന്റെ കാരണമിതാണ്. പരിണാമ സിദ്ധാന്തത്തെപ്പറ്റിയോ ഡ്രാഗണ്‍ ഫ്ളൈകളുടെ ഫോസിലുകളെക്കുറിച്ചോ പ്രാഥമികമായ വിവരമെങ്കിലും ഗ്രന്ഥകാരനുണ്ടായിരുന്നെങ്കില്‍ ‘ജീവിക്കുന്ന ഫോസിലായ’ ഡ്രാഗണ്‍ ഫ്ളൈയെ പരിണാമത്തിനുള്ള തെളിവായി ഹാജറാക്കുമായിരുന്നില്ല.
മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പു കാണപ്പെട്ട ഡ്രാഗണ്‍ ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈ ചിറകുകളും സമാനമാണ്. ചിറകുകളുടെ സങ്കീര്‍ണതയില്‍ മാറ്റമൊന്നുമില്ല. അതായത് പരിണാമ സിദ്ധാന്തം തെറ്റാണെന്നു തെളിയിക്കുന്നവയാണു ഡ്രാഗണ്‍ ഫ്ളൈകള്‍. പരിണാമത്തിലൂടെയാണ് അവ രൂപം കൊണ്ടതെങ്കില്‍ ചിറകില്ലാത്ത ഒരു ഷഡ്പദത്തിന് ക്രമാനുഗതമായി ചിറകുണ്ടാകുന്നതു വ്യക്തമാക്കുന്ന ഫോസിലുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഏറ്റവും പഴക്കമുള്ള ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും ഇന്നത്തെ ഡ്രാഗണ്‍ഫ്ളൈകളുടെ ചിറകുകളും സമാനമാണ്. ലളിതമായ ചിറകുകള്‍ ആദ്യം ഉത്ഭവിക്കുകയും പിന്നീട് സങ്കീര്‍ണമായ ചിറകുകളായി മാറുകയും ചെയ്തതിന് യാതൊരു തെളിവുമില്ല. മാറിയിട്ടില്ല എന്നതിനാണ് തെളിവുള്ളത്.

ഡ്രാഗണ്‍ ഫ്ളൈയുടെ സങ്കീര്‍ണമായ ശരീരഘടന പരിശോധിച്ചാല്‍ പരിണാമ സങ്കല്‍പ്പം നൂറുവട്ടം തകര്‍ന്നുവീഴുന്നതായി കാണാം. രണ്ടു ജോടി ചിറകുകളാണ് അവയ്ക്കുള്ളത്. ഒരു വശത്തെ ഒരു ജോടി ചിറകുകള്‍ താഴ്ത്തിയും എതിര്‍വശത്തെ ഒരു ജോടി ചിറകുകള്‍ അതേ സമയം ഉയര്‍ത്തിയുമാണ് ഇവയുടെ പറക്കല്‍. ഒരു മിനുട്ടില്‍ 1600 പ്രാവശ്യമെങ്കിലും ചിറകടിച്ചുകൊണ്ടാണ് യാത്ര; മണിക്കൂറില്‍ 50 കി. മീറ്റര്‍ വേഗതയില്‍. ഈ കഴിവുകളും സവിശേഷതകളും ഉള്ള ഡ്രാഗണ്‍ ഫ്ളൈകള്‍ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതാണ്. അവ പിന്‍ഗാമികളെ സൃഷ്ടിക്കാതെ ഇന്നും അതേപടി നിലനില്‍ക്കുന്നു. പരിണാമത്തിന്റെ ലാഞ്ചനപോലും എവിടെയും കാണാനില്ല.

എന്നാല്‍ അത് ഇന്ന് എങ്ങനെ കാണപ്പെടുന്നുവോ അതേ അവസ്ഥയില്‍ ഒരു സുപ്രഭാതത്തില്‍ പരമമായ ശക്തി സൃഷ്ടിച്ചു എന്ന് വിശ്വസിക്കാനാണ് പലര്‍ക്കും താല്‍പര്യം” എന്നാണല്ലോ ഗ്രന്ഥകാരന്‍ എഴുതിയത്. (സുപ്രഭാതത്തിലാണോ വൈകുന്നേരമാണോ എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടായാലും!) പരമമായ ശക്തി സൃഷ്ടിച്ചുവെന്നതിനാണു തെളിവുള്ളത് എന്നതുകൊണ്ടാണ് ഈ താല്‍പര്യമെന്നു ഗ്രന്ഥകാരനു മനസ്സിലാകണമെന്നില്ല. കാരണം പരിണാമം എന്ന ആധുനിക അന്ധവിശ്വാസത്തിലാണ് അദ്ദേഹത്തിനു താല്‍പര്യം! ശാസ്ത്രത്തിലോ തെളിവുകളിലോ അല്ല. അതുകൊണ്ടാണല്ലോ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചതിന് ഒരു തെളിവു പോലും ഹാജറാക്കാതെ വെറും അവകാശവാദ പ്രസ്താവന മാത്രം നിരത്തിയത്.

ഡോക്കിന്‍സിന്റെ ‘ദി ഗോഡ് ഡെല്യൂഷന്‍’ എന്ന കൃതിയില്‍ എവിടെയും ഒരു ജീവജാതി മറ്റൊരു ജീവജാതിയായി മാറിയത് എങ്ങനെയെന്ന് ശാസ്ത്രീയ തെളിവുകളോടെ സമര്‍ഥിച്ചിട്ടില്ല. അതേ സമയം പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണ് എന്നു വിശ്വസിക്കുന്നവരെ ‘എങ്ങനെ സൃഷ്ടിച്ചു’ എന്നു വിശദമായി വിവരിക്കാത്തതിന് ഗ്രന്ഥകാരന്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഈ വരികള്‍ നോക്കൂ: “ഒരു സൃഷ്ടാവിനെ ചൂണ്ടിക്കാട്ടി വളരെ നിസ്സാരമായി പ്രപഞ്ചരഹസ്യം വിശദീകരിക്കുന്നവരെ സ്രഷ്ടാവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ തിരിഞ്ഞു കടിക്കും. ആകസ്മികമായി ഉണ്ടായി അല്ലെങ്കില്‍ ആരോ ഒരാള്‍ ഉണ്ടാക്കി എന്നൊക്കെ പറയുന്നത് ഒഴിഞ്ഞുമാറ്റമാണ്. എങ്ങനെയുണ്ടായി എന്ന് വിശദീകരിക്കുക തന്നെ വേണം.”(3)
പ്രപഞ്ചത്തെ ദൈവം എങ്ങനെയുണ്ടാക്കിയെന്നു “വിശദീകരിക്കുകതന്നെ വേണം” എന്നു ശാഠ്യം പിടിക്കുന്ന ഗ്രന്ഥകാരന്‍ ഡ്രാഗണ്‍ ഫ്ളൈ പ്രകൃതി നിര്‍ധാരണത്തിലൂടെ എങ്ങനെ ഉണ്ടായി എന്ന് ഒരിടത്തും വിശദീകരിച്ചിട്ടില്ല. പോകട്ടെ, അവയുടെ ചിറകുകള്‍ എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല. അതും നില്‍ക്കട്ടെ, ഇരുപതു ലക്ഷത്തിലേറെ ജീവജാതികളുള്ളതില്‍ ഒരെണ്ണത്തെയെങ്കിലും ഉദാഹരണമായെടുത്ത് എങ്ങനെ പരിണമിച്ചുണ്ടായി എന്നതും വിശദീകരിച്ചിട്ടില്ല! “എന്നാല്‍ പ്രകൃതി നിര്‍ധാരണം ഈ ഉത്തരവാദിത്തം സധൈര്യം ഏറ്റെടുക്കുന്നു’‘ എന്നു ഗ്രന്ഥകാരന്‍ തന്നെ അവകാശപ്പെട്ടിരിക്കെ ഈ ഒഴിഞ്ഞു മാറല്‍ ശ്രദ്ധേയമാണ്. അതിനാല്‍ “അന്ധമായി വിശ്വസിക്കാന്‍ എളുപ്പമാണെന്നതല്ലാതെ സാമാന്യ ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുന്ന യാതൊന്നും ബുദ്ധിപരമായ ആസൂത്രണത്തിലില്ല” എന്ന ഗ്രന്ഥകാരന്റെ വാക്യത്തില്‍” ബുദ്ധിപരമായ ആസൂത്രണത്തിലില്ല” എന്നതിനു പകരം “പരിണാമസിദ്ധാന്തത്തിലില്ല” എന്നാക്കിയാല്‍ വാക്യം കൂടുതല്‍ അര്‍ഥവത്താകും.
(തുടരും)
കുറിപ്പുകള്‍
1.    പരിണാമസിദ്ധാന്തത്തിന്റെ അടിത്തറ ഭദ്രമല്ലെന്ന് ശാസ്ത്രീയമായി സമര്‍ഥിക്കുന്ന മലയാളകൃതികള്‍: ഫൈസി ദോഹ, ജൈവര്‍ഗോല്‍പ്പത്തി: ഒരു വിമര്‍ശന പഠനം (ഐ.പി.എച്ച്, കോഴിക്കോട്-1), എന്‍.എം. ഹുസൈന്‍, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, സൃഷ്ടിവാദവും പരിണാമവാദികളും, പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍ എന്നിവ നോക്കാം.
2.    പേജ് 130
3.   പേജുകള്‍ 135-136

വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍ PART IV

January 29, 2011

ഗവേഷണം എന്നതു തന്നെ തെററാകാന്‍ possibility യുളള സംരംഭമാണ്. പക്ഷെ,സൃഷ്ടിവാദ ഗവേഷണം അങ്ങനെയായിക്കൂടാ എന്നാണ് പരിണാമവാദികളുടെ തിട്ടൂരം!!!.

“അപ്പൂട്ടന്‍ said…

താങ്കളുടെ ചില പരാമര്‍ശങ്ങള്‍ കൂടി താഴെ കൊടുക്കുന്നു.

അവരുടെ നിഗമനങ്ങള്‍ ശരിയോ,തെറ്റോ എന്നതും ഞാനെത്ര അംഗീകരിക്കുന്നു എന്നതും മറ്റൊരു കാര്യമാണ്‌.സൃഷ്ടിവാദികള്‍ സ്വന്തമായി ഗവേഷണം നടത്തുന്നു എന്നത്‌ നിങ്ങള്‍ക്കും നിഷേധിക്കാനാവുന്നില്ലല്ലോ!

കണ്‍ക്ലൂഷന്‍ തെറ്റിയാല്‍പ്പോലും റിസര്‍ച്ച്‌ റിസര്‍ച്ചല്ലാതാകുമോ ജാക്കേ?

സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന്‌ തെളിയിയ്ക്കാന്‍ ഇതുകൊണ്ടും സാധിയ്ക്കുന്നില്ലല്ലോ. കാര്യങ്ങളില്‍ ഇപ്പോഴും glaringly missing അംശങ്ങളുണ്ട്‌, താങ്കള്‍ക്കത്‌ അറിയില്ല എന്ന്‌ ഞാന്‍ കരുതുന്നില്ല. I don’t think that, personally, you are convinced about your own replies. ഓസ്റ്റിന്റേയും ഹംഫ്രീസിന്റെയും പരീക്ഷണങ്ങള്‍ താങ്കള്‍ ഇവിടെ എഴുതി. രണ്ടിലും ഉള്ള visible misinterpretations താങ്കള്‍ക്ക്‌ മനസിലാകും എന്ന് ഞാന്‍ കരുതുന്നു.

ഇതു പറയാന്‍ എന്നെ പ്രേരിപ്പിച്ച കാര്യങ്ങള്‍ ഇവയാണ്‌.
ശാസ്ത്രീയമാണെന്ന്‌ താങ്കള്‍ കരുതുന്ന സൃഷ്ടിവാദ ഗ്രന്ഥങ്ങളിലെയോ പരീക്ഷണങ്ങളിലെയോ നിഗമനങ്ങള്‍ (actually, should say assumptions, doesn’t matter) ശരിയാണെന്നു പോലും താങ്കള്‍ക്ക്‌ ഉറപ്പില്ല. താങ്കള്‍ ഇവിടെ ലിസ്റ്റ്‌ ചെയ്ത എല്ലാ ഗ്രന്ഥ/പരീക്ഷണങ്ങളും YEC മുന്നോട്ടുവെയ്ക്കുന്ന വ്യക്തി/സംഘടനകളുടേതാണ്‌. യങ്ങ്‌ എര്‍ത്ത്‌ തിയറി താങ്കളുടെ നോട്ടത്തില്‍ ശരിയുമല്ല. അത്തരത്തില്‍, താങ്കള്‍ക്ക്‌ തന്നെ അംഗീകരിക്കാനാവാത്ത നിഗമനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ താങ്കള്‍ എന്തിന്‌ എടുത്തുദ്ധരിക്കണം? It’s a different thing to be unaware of details, but if you quote something without even agreeing to the basic concepts, then there is some trouble.

ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ….
സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചുപറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല.

കാര്യങ്ങള്‍ ഇങ്ങിനെയാണെങ്കിലും സൃഷ്ടിവാദത്തില്‍ ഗവേഷണങ്ങള്‍ നടക്കുന്നില്ലേ എന്ന് താങ്കള്‍ക്ക്‌ ഇനിയും ചോദിയ്ക്കാം.


ഇതെല്ലാം സാധാരണക്കാര്‍ക്ക്‌ സ്വീകാര്യമായിരിക്കാം. സയന്‍സ്‌ പഠിച്ച താങ്കള്‍ ഒരു ചര്‍ച്ചയില്‍ ഇവ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും താങ്കള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്ന തീസിസ്‌ വേണ്ടെ പറയാന്‍. ഇല്ലാതെ ഗവേഷണം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി മാത്രം ചില ഉദാഹരണങ്ങള്‍ നല്‍കുന്നതില്‍ എത്രമാത്രം ഔചിത്യമുണ്ട്‌?
If you have difference in opinion on the basic things of a theory, how much does it stand the scrutiny? You would certainly be aware of these aspects as well.

That also brings back one question, your own comment is doubtful
Secondly, There are clear timelines.

January 17, 2011 8:42 PM”

മോറിസിന്റെയും മറ്റും പരമ്പരാഗത കാലഗണനാ രീതിയുടെ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് ഞാന്‍ മുന്‍പേ വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാനും ചിത്രഭാനുവും തമ്മിലൊരു exchange ഉം നടന്നു. ഇപ്പോള്‍ ചിത്രഭാനുവിനെ കാണാനുമില്ല. അതിനാല്‍ എനിക്കു തന്നെയും ബോധ്യപ്പെട്ടതും നിങ്ങള്‍ക്കൊന്നും ദുര്‍ബ്ബലമാക്കാന്‍ സാധിക്കാത്തതുമായ വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിവാദം സമര്‍ത്ഥിച്ചതെന്നു വ്യക്തമാണ്.

Appottan  : “ഇതിന്‌ ഉത്തരം ഒന്നേ എനിക്ക്‌ കിട്ടുന്നുള്ളൂ….
സൃഷ്ടിവാദത്തില്‍ തന്നെ താങ്കള്‍ക്ക്‌ ശാസ്ത്രീയമെന്നും നൂറുശതമാനം ശരിയെന്നും ഉറപ്പിച്ചു പറയാന്‍ സാധിയ്ക്കുന്ന ഒന്നും താങ്കള്‍ക്കിതുവരെ ലഭിച്ചിട്ടില്ല.”

പിന്നെ , നൂറുശതമാനം ശാസ്ത്രീയമെന്ന് ഉറപ്പിച്ചു പറയണം എന്നൊക്കെയുള്ള അപ്പുട്ടന്റെ വാശിക്ക് അഞ്ചു ശതമാനം പോലും ഉറപ്പില്ലെന്നു വ്യക്തമല്ലേ? ഡാര്‍വിനിസം ശരിയാണെന്ന് അഞ്ചു ശതമാനം പോലും ഉറപ്പിച്ചു പറയാതെ ഒഴിഞ്ഞുമാറിയ അപ്പൂട്ടന്‍ സൃഷ്ടിവാദം നൂറു ശതമാനം ഉറപ്പിച്ചുപറയണമെന്നു ശഠിക്കുന്നത് തമാശയായിപ്പോലും കാണാനാവുമോ?! ഏതായാലും ശാസ്ത്രത്തിനപ്പുറവും ഉറപ്പും ബോധ്യങ്ങളുമുണ്ടന്ന് അപ്പൂട്ടന്‍ മനസ്സിലാക്കുക. അതിനാല്‍ ഉറപ്പിച്ചു പറയാനാവും creationism  തന്നെയാണു സത്യമെന്ന്;ശാസ്ത്രീയമായും യുക്തിപരമായും മനുഷ്യുബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന പ്രപഞ്ച വീക്ഷണമെന്ന്.

അപ്പൂട്ടന്റെ പോസ്റ്റില്‍ നമ്പറിട്ടെഴുതിയ നാലു പ്രധാന പോയിന്റുകള്‍ക്കും വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട് . എങ്കിലും ഇവ ലഘുവാണ്.

“Firstly, there are a lot things in detail about creationism.

Secondly, There are clear timelines.

Thirdly, there is clear methodology.

Fourthly, there are clear explanations.

Fifthly, there are a number of observations that are testable”.

മേല്‍ സൂചിപ്പിച്ച ഓരോ കാര്യങ്ങളെപ്പറ്റിയും അനേകം കൃതികള്‍ മാസം തോറും ഇറങ്ങുന്ന ഇക്കാലത്ത് അവയെപ്പറ്റി വിശദീകരിക്കാന്‍ ഇറങ്ങിയാല്‍ തീരില്ല എന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല പരിണാമ- സൃഷ്ടി വീക്ഷണങ്ങള്‍ ജീവലോകവുമായി മാത്രം ബന്ധപ്പട്ടതുമല്ല.മനുഷ്യന്റെ സാംസ്കാരിക ചരിത്രം തുടങ്ങി പ്രപഞ്ചോല്‍പ്പത്തി വരെയുള്ള അനേകം മേഖലകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് .ഇവയെക്കുറിച്ച് സമഗ്രമായല്ലെങ്കിലും സമാന്യമായി വിവരിക്കുന്ന ഒരു പുസ്തകം തയ്യാറാക്കുന്നുണ്ട് (ഇതിനു പ്രേരണ നല്‍കിയ അപ്പൂട്ടന്‍ തുടങ്ങി ബ്ളോഗില്‍ അനുകൂലമായും പ്രതികൂലമായും കമന്റിയ എല്ലാവര്‍ക്കും so many thanks ).

പിന്നീടു വന്ന അപ്പൂട്ടന്റെ കമന്റുകള്‍ കൂടി പരാമര്‍ശിക്കട്ടെ.

“അപ്പൂട്ടന്‍ said…

പരിണാമം എന്നതിന്റെ നിര്‍വ്വചനം താങ്കള്‍ നല്‍കിയത്‌ ഇങ്ങിനെയാണ്‌.

സ്പീഷിസ്‌ ഘടനയ്ക്കകത്തുണ്ടായ മാറ്റങ്ങളല്ല , സ്പീഷിസ്‌ ഘടനക്ക്‌ പുറത്തുകടക്കുന്ന മാറ്റങ്ങളാണ്‌ പരിണാമം.ഇങ്ങനെയൊരു നിര്‍വ്വചനം ഞാന്‍ എവിടെയും കേട്ടിട്ടില്ല. Evolution എന്ന വാക്കിന്റെ വാച്യാര്‍ത്ഥം പോലും അതല്ല. അപ്പോള്‍ പിന്നെ മാറ്റമൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, താങ്കളുടെ ഡെഫിനിഷന്‍ അനുസരിച്ചുള്ള മാറ്റം കണ്ടില്ല എന്ന് പറയാനേ കഴിയൂ. Science doesn’t go by that.With all these, if you still feel that Creationism is more scientific, providing more accurate answers than all of Cosmology and Evolution, it’s just your choice and nothing more than that. So far, you have hardly done anything to justify your stand.
January 17, 2011 8:46 PM”

ഡാര്‍വിന്റെ കാലത്തോ തൊട്ടടുത്തുള്ള ദശകങ്ങളിലൊ “ഇങ്ങനെയൊരു നിര്‍വ്വചനം” ഉണ്ടായിരുന്നില്ല. ജനിതക വ്യതിയാനങ്ങളുടെ കാരണവും വ്യാപ്തിയും അക്കാലത്തു വ്യക്തമായിരുന്നില്ല.എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി ജനിതക ശാസ്ത്രജ്ഞന്മാര്‍ ഇത്തരമൊരു നിര്‍വ്വചനത്തിലെത്തിയിട്ടുണ്ട്.സ്ഥൂല പരിണാമമെന്നും സൂക്ഷ്മ പരിണാമമെന്നും ( macro evolution and micro evolution) .മാറ്റങ്ങളെ രണ്ടായി അവര്‍ വേര്‍തിരിച്ചിട്ടുണ്ട്. micro evolution എന്ന് അവര്‍ പറയുന്ന സ്പീഷിസ് ഘടനയ്ക്കകത്തുണ്ടാകുന്ന മാറ്റങ്ങള്‍ macro evolution നു കാരണമാകുമോ എന്നതില്‍ അവര്‍ തര്‍ക്കത്തിലാണ്.

Macro evolution is evolution on a scale of separated gene pools. Macro evolutionary studies focus on change that occurs at or above the level of species, in contrast with micro evolution, which refers to smaller evolutionary changes (typically described as changes in allele frequencies) within a species or population.(http://en.wikipedia.org/wiki/Macroevolution)

‘micro evolution’  എന്ന് evolutionists പേരിട്ട ഈ ജനിതക വ്യതിയാനങ്ങളെ സൃഷ്ടിവാദികള്‍ സ്വാഭാവിക ജനിതക വ്യതിയാനങ്ങളായി അംഗീകരിക്കുന്നു.അവ ഏങ്ങനെ എത്രനാള്‍ കുന്നുകൂടിയാലും macro evolution നു കാരണമാകില്ലെന്ന് സൃഷ്ടിവാദികള്‍ പറയുന്നു. ഈ നിലപാടിലേക്ക് പരിണാമ ശാസ്ത്രജ്ഞരിലെ തന്നെ പലരും എത്തിക്കൊണ്ടിരിക്കുന്നു എന്നതു ശ്രദ്ധേയമാണ് .

“New concepts and information from molecular, developmental biology, systematics, geology and the fossil record of all groups of organisms, need to be integrated into an expanded evolutionary synthesis. These fields of study show that large-scale evolutionary phenomena cannot be understood solely on the basis of extrapolation from processes observed at the level of modern populations and species. Patterns and rates of evolution are much more varied than had been conceived by Darwin or the evolutionary synthesis, and physical factors of the earth’s history have had a significant, but extremely varied, impact on the evolution of life.”
(Carroll, Robert L., “Towards a new evolutionary synthesis,” Trends in Ecology and Evolution, 2000, Vol. 15, pp.27-32, p.27)

“A persistent debate in evolutionary biology is one over the continuity of micro evolution and macro evolution — whether macroevolutionary trends are governed by the principles of microevolution.”(Andrew M. Simons, “The continuity of microevolution and macroevolution,”Journal of Evolutionary Biology 15 (2002): 688-701).

പിന്നീടു വന്ന അപ്പൂട്ടന്റെ ഒരു കമന്റ് കൂടി പരാമര്‍ശിക്കട്ടെ :
അപ്പൂട്ടന്‍ said…

സുസ്ഥിരതയാണ്‌ താങ്കള്‍ സൃഷ്ടിയ്ക്ക്‌ തെളിവായി പരാമര്‍ശിച്ചത്‌. സ്ഥിരത എന്നത്‌ പരീക്ഷണ വിധേയമാക്കാവുന്നതാണോ? കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ചയുടെ ഗതിയനുസരിച്ച്‌ വിശദമാക്കാം എന്ന്‌ കരുതിയിരുന്നതാണ്‌, ഏതായാലും ഇവിടെയെഴുതാം.You can not test a status-quo.സ്ഥിരത പരീക്ഷിക്കണമെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കാന്‍ സാധ്യതയുള്ള എല്ലാ പരാമീറ്ററുകളും അറിഞ്ഞിരിക്കണം. ജീവജാലങ്ങളുടെ കാര്യത്തില്‍ അത്തരമൊരു exhaustive list തല്‍ക്കാലം നിലവിലുള്ളതായി അറിവില്ല. പിന്നെയുള്ള വഴി നിരീക്ഷണമാണ്‌. പക്ഷെ എത്രകാലം നിരീക്ഷിക്കും? ഒരു മനുഷ്യജന്മം പോരല്ലൊ ഇതിന്‌. പ്രകൃതിസാഹചര്യങ്ങളും ജീവിവര്‍ഗ്ഗങ്ങളുടെ ബാഹുല്യവും ഒന്നും പണ്ടത്തേതുപോലെയല്ലതാനും. ഇനി, ഇതല്ലാതെ വഴികള്‍ വല്ലതുമുണ്ടെങ്കില്‍ പറഞ്ഞുതരൂ. ഇനി, നിരീക്ഷിക്കുന്ന കാലയളവില്‍ ജീവികള്‍ക്ക്‌ മാറ്റമൊന്നുമുണ്ടായില്ല (still subjective, as it is proven that there is change, though not as what you pervieve as change)എന്നുണ്ടെങ്കില്‍പ്പോലും മില്യണ്‍ കണക്കിന്‌ വര്‍ഷങ്ങളുടെ കാര്യം വെച്ച്‌ തെളിയിയ്ക്കാനുള്ള ഒരു പരീക്ഷണ/ നിരീക്ഷണവും സൃഷ്ടിവാദത്തില്‍ ലഭ്യമായിക്കണ്ടിട്ടില്ല. (താങ്കള്‍ പരാമര്‍ശിച്ച ഉദാഹരണങ്ങള്‍ മുഴുവന്‍ മില്യണ്‍ അക്കം അംഗീകരിക്കുന്നില്ല, അപ്പോള്‍ പിന്നെ ഇതൊന്നും അവിടെ ബാധകവുമല്ല)

താങ്കള്‍ തന്നെ പറഞ്ഞ ഒരു കാര്യം.പരിണാമവാദ പ്രകാരം പരാണാമം നടന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്‌.അതുകൊണ്ടാണ്‌ ലാബില്‍ നിരീക്ഷിക്കുന്നതു സാധ്യമാകുന്നത്‌.Exactly, this is exactly what I mean by saying you can not test status-quo.January 17, 2011 8:45 PM

“സ്ഥിരത പരീക്ഷിക്കണമെങ്കില്‍ ആ സ്ഥിരത ഇല്ലാതാക്കാന്‍ സാധ്യതയുള്ള എല്ലാ പരാമീറ്ററുകളും അറിഞ്ഞിരിക്കണം” എന്ന് അപ്പൂട്ടന്‍ എഴുതുന്നു . പരിണാമവാദികള്‍ സ്ഥിരത ഇല്ലാതാക്കുമെന്നു സിദ്ധാന്തിച്ച എല്ലാ പരാമീറ്ററുകളും നമുക്ക് ഇന്നറിയാം .സ്വാഭാവിക ജനിതക വ്യതിയാനങ്ങള്‍ ,മ്യൂട്ടേഷനുകള്‍ , പ്രകൃതി നിര്‍ധാരണം തുടങ്ങിയവയെല്ലാം അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരത പരീക്ഷിക്കപ്പെട്ടത് .ലഭ്യമായ ഈ പരാമീറ്ററുകളല്ലാതെ ലഭ്യമല്ലാത്ത മറ്റേതെങ്കിലും പരാമീറ്ററുകളുണ്ടങ്കില്‍ അവയെ ആസ്പദിച്ചുകൂടി വേണം പരീക്ഷണം നടത്താന്‍ എന്ന് ഒരു ശാസ്ത്രവും വാദിക്കുന്നില്ലെന്നിരിക്കേ പിന്നെ പ്രശ്നമെന്തിരിക്കുന്നു ? ജീവികളുടെ കാര്യത്തില്‍ ലഭ്യമായ പരാമീറ്റര്‍ ലിസ്റ്റ്  വെച്ചാണ് പരീക്ഷണങ്ങള്‍ നടന്നത് .ലഭ്യമല്ലാത്തതി(ലഭ്യമല്ലാത്തത് ഉണ്ട് എന്നതു വെറും ഊഹമാണ് ) നെ ചൂണ്ടി സൃഷ്ടിവാദത്തെ വിലയിരുത്തുവാന്‍ ശ്രമിക്കുന്ന അപ്പൂട്ടന്‍ അജ്ഞതയെ വാദമുഖമാക്കുകയാണ് !

സൃഷ്ടിവാദത്തിന് അനുകൂലമായി അവതരിപ്പിച്ച ശാസ്ത്രീയ തെളിവുകളെ നിഷേധിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ നിവൃത്തികേടുകൊണ്ടാണ് അപ്പൂട്ടന്‍ അജ്ഞതയില്‍ അഭയം തേടുന്നതെന്നു മനസ്സിലാക്കാവുന്ന തേയുള്ളു. “പിന്നെയുള്ള വഴി നിരിക്ഷണമാണ് .പക്ഷേ എത്രകാലം നിരീക്ഷിക്കും ?“എന്നുള്ള സംശയവും അജ്ഞതയിലേക്കുള്ള തീര്‍ത്ഥയാത്രയാണ് .ശാസ്ത്രം അറിഞ്ഞതിനെ ആസ്പദമാക്കിയുള്ള ഒന്നാണെന്നിരിക്കേ ശാസ്ത്രത്തിന്റെ വക്താക്കള്‍ അറിയാത്തതിനെ ചൂണ്ടി സൃഷ്ടിവാദത്തെ നേരിടാന്‍ ശ്രമിക്കുന്നത് കാണേണ്ട  കാഴ്ച തന്നെയാണ് !

വളരെക്കുറഞ്ഞ കാലത്തിനകം നിരീക്ഷിച്ച് പരിണാമ സാധ്യതകള്‍ കണ്ടത്താനാണ് അവയെ കൃത്രിമ റേഡിയേഷനു വിധേയമാക്കിയത് . ചുരുക്കത്തില്‍ ദീര്‍ഘകാലത്തെ നിരീക്ഷണങ്ങള്‍ക്കു സമാനമാണിത് .  ഒരു ജന്മം പോരല്ലോ ഇതിന് എന്ന പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങങ്ങളായിരുന്നു ഇവയൊക്കെ. അതിനാല്‍ അപ്പൂട്ടന്‍ പ്രശ്നങ്ങളായി കണ്ടവയെല്ലാം പരിഹരിച്ചുകൊണ്ടാണ് പരീക്ഷണങ്ങള്‍ നടന്നത്. പരിണാമം നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയായി സിദ്ധാന്തിക്കപ്പെട്ട വീക്ഷണമായതുകൊണ്ട് അമ്പതിനായിരം തലമുറകള്‍ക്കിടയിലൊന്നും അതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ അങ്ങനെയൊരു പ്രക്രിയയില്ലെന്ന നിഗമനത്തില്‍ എത്തേണ്ടിവരുന്നു. അങ്ങനെ സ്റാറ്റസ്ക്വോ സ്ഥിരീകരിക്കപ്പെടുകയാണ്.

സ്റാറ്റസ്ക്വോയെ ദുര്‍ബ്ബലമാക്കാന്‍ ഇനിയെന്തു ശാസ്ത്രമാണ് അവശേഷിക്കുന്നത് അപ്പൂട്ടാ?

നാം കണ്ടത്തിയതും പരീക്ഷണത്തില്‍ നിന്നു തെളിഞ്ഞതുമല്ലാത്ത മറ്റെന്തൊക്കെയോ (നിഗൂഢതകള്‍) ഉണ്ടാകാമെന്ന അശാസ്ത്രീയമായ അഭ്യൂഹങ്ങളല്ലാതെ? പരീക്ഷണപരമായി തെളിയിക്കപ്പെട്ടതേ ശാസ്ത്രമാവൂ എന്ന പോപ്പറിന്റെ വീക്ഷണത്തില്‍ നിന്നു് ഈ നിഗൂഢവാദ(defacto mysticism ) ത്തിലേക്കുള്ള ദൂരം എത്രയെന്ന് അപ്പൂട്ടനു തന്നെയും തിട്ടപ്പെടുത്താനാവുമോ?

ശാസ്ത്രം എന്നാല്‍ പരിണാമമാണ്, നിരീശ്വരവാദമാണ് എന്നൊരു അബദ്ധധാരണ അപ്പൂട്ടന്‍ അടക്കമുള്ള നിരീശ്വരാനുകൂലികളായ ബ്ളോഗര്‍മാരെ നയിക്കുന്നുണ്ട്. പുനര്‍വിചിന്തനത്തിനു പോലും സാധ്യമല്ലാത്ത വിധം അതിനവര്‍ വിധേയരാണ്. അതുകൊണ്ടാണ് ഇത്തരക്കാരനായ ഒരു ബ്ളോഗര്‍ ‘സയന്‍സ്’, ‘നേയ്ച്ചര്‍’ പോലുള്ള ശാസ്ത്ര ഗവേഷണ ജര്‍ണലുകളെല്ലാം നിരീശ്വരവാദ ജര്‍ണലുകളാണെന്ന് അഭിപ്രായപ്പെട്ടത്! ഒടുവില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി തരാതെ അദ്ദേഹം പിന്‍വലിയുകയും ചെയ്തു. ഇത് ഓര്‍മ്മിക്കാനുള്ള കാരണം അപ്പൂട്ടന്റെ തന്നെ വരികളാണ്.

“അപ്പൂട്ടന്‍ said…
ഞാന്‍ എന്റെ കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ചിരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അദ്ദേഹം തന്നിട്ടില്ല. സുസ്ഥിരത എന്നത്‌ ഞാന്‍ ആദ്യമേ ചോദ്യം ചെയ്തിരുന്നതാണ്‌. പരിണാമം നടക്കുന്നില്ല എന്ന് തെളിയിയ്ക്കാന്‍ ഒരു ലാബ്‌ സെറ്റപ്‌ ചെയ്യാന്‍ ഏത്‌ ശാസ്ത്രജ്ഞനും സാധിയ്ക്കും എന്ന മറുപടിയാണ്‌ അദ്ദേഹം തന്നത്‌. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്‌ എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കമന്റ്‌ മാത്രമാണ്‌ ഞാനവിടെ ഇട്ടത്‌. സുസ്ഥിരതയ്ക്കായുള്ള പരീക്ഷണങ്ങള്‍ എന്ന നിലയില്‍ അദ്ദേഹം എഴുതിയത്‌ പരിണാമത്തെ പഠിയ്ക്കുവാന്‍ വേണ്ടിയുള്ള പരീക്ഷണങ്ങള്‍ മാത്രം. എന്ത്‌ പരീക്ഷണാത്മകതയാണത്‌?”
ഒന്നാമതായി മനസ്സിലാക്കേണ്ടത് പരിണാമവാദികളോ സ്യഷ്ടിവാദികളോ പ്രക്യതിയെപ്പറ്റി പുതുതായി യാഥാര്‍ത്ഥ്യങ്ങളൊന്നും സ്യഷ്ടിക്കുന്നില്ല എന്നതാണ്. അത് സാധ്യവുമല്ല. ലഭ്യമാകുന്ന വസ്തുതകളെ വ്യാഖ്യാനിക്കുകയാണ് . ഏറ്റവും സത്യസന്ധമായ വ്യാഖ്യാനം ഏത് എന്നതാണ് മുഖ്യപ്രശ്നം. പഴയീച്ചകളില്‍ പരീക്ഷണം നടത്തിയത് മോര്‍ഗനായതുകൊണ്ട് അത് പരിണാമ പരീക്ഷണമായെന്നും ഇനി അത് സ്യഷ്ടിവാദ പരീക്ഷണമെങ്കില്‍ മോറിസ് എന്നോ മറ്റോ പേരുള്ള ഒരു സൃഷ്ടിവാദി ഇതേ പരീക്ഷണം നടത്തണമെന്നുമുള്ള ധാരണയില്‍ അപ്പൂട്ടന്‍ എഴുതുന്നത് ശരിയല്ല. ആര്‍ക്കായാലും ഒരൊറ്റ പരീക്ഷണമേ നടത്താനാവൂ. ഫലം എന്ത് എന്നതാണ് പ്രസക്തമായത്. പരിണാമവാദികള്‍ നടത്തുന്ന പരീക്ഷണത്തെ പരിണാമ പരീക്ഷണങ്ങളെന്നും സ്യഷ്ടിവാദികള്‍ നടത്തുന്ന പരീക്ഷണത്തെ സ്യഷ്ടിവാദപരീക്ഷണമെന്നും വിളിക്കുന്നു എന്ന രീതിയിലുള്ള സമീപനം തന്നെ അശാസ്ത്രീയമാണ്. ശാസ്ത്രീയരീതി(scientific method) യില്‍ തകരാറില്ലാത്ത ഏതു പരീക്ഷണവും സാധുവാണ്. ഫലമെന്ത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ഈ വിവരണം നോക്കൂ :

“പരിണാമ സിദ്ധാന്തത്തിന്റെ ആധാര ഘടകം പരിണാമം തന്നെയാണ്‌. അത്‌ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌, അത്‌ സംഭവിയ്ക്കുന്നുണ്ടെന്ന് താങ്കളും അംഗീകരിക്കുന്നതായാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്‌. പിന്നെ വരുന്നത്‌ സ്പീസിയേഷനാണ്‌. സ്പീഷീസ്‌ ഫോര്‍മേഷന്‍ നാം പഠിയ്ക്കുന്നത്‌ അത്‌ സംഭവിച്ചതിനു ശേഷമാണ്‌. കണ്മുന്നില്‍ ഒരു ജീവി മറ്റൊരു ജീവിയായി മാറുന്നത്‌ കാണിച്ചുകൊടുക്കാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല (ജീവികളുടെ ബാഹ്യരൂപത്തിലോ സ്വഭാവത്തിലോ mating preference-ലൊ വരുന്ന മാറ്റം ഒരു പുതിയ സ്പീഷീസ്‌ ആയി താങ്കള്‍ കാണുന്നില്ല എന്നറിഞ്ഞു കൊണ്ടുതന്നെയാണ്‌ ഞാനിതെഴുതുന്നത്‌). പിന്നെ ചെയ്യാനുള്ളത്‌ മുന്‍പ്‌ ജീവിച്ചിരുന്ന ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച്‌ പഠിക്കുക എന്നതാണ്‌. പരിണാമ സിദ്ധാന്തത്തിന്റെ വിശദീകരണങ്ങള്‍ക്കനുസൃതമായിത്തന്നെയാണ്‌ ലഭ്യമായ തെളിവുകളും. വിശദാംശങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം, കാലഗണനയില്‍ അല്‍പാല്‍പം വ്യത്യാസങ്ങള്‍ കണ്ടേയ്ക്കാം, എങ്ങിനെയെല്ലാം പരിണാമം സംഭവിയ്ക്കാം എന്നതിനെക്കുറിച്ച്‌ മുഴുവനായും അറിവുണ്ടാകണമെന്നുമില്ല, നാമിതുവരെ അറിയാത്ത ഘടകങ്ങള്‍ ഭാവിയില്‍ കണ്ടെത്തുമായിരിക്കാം. പക്ഷെ സംഭവിച്ചതെന്ത്‌ എന്നതിനെക്കുറിച്ച്‌ വലിയ സംശയം ഉള്ളതായി അറിവില്ല.
January 10, 2011 7:57 PM”

പിന്നെ വരുന്നത് സ്പീസിയേഷനാണ്. സ്പീഷിയേഷന്‍ നാം പഠിക്കുന്നത് അത് സംഭവിച്ചതിനുശേഷമാണ്” എന്ന് അപ്പൂട്ടന്‍ എഴുതിയല്ലോ? സ്പീസിയേഷന്‍ നിരീക്ഷണവിധേയമല്ലെന്നും പരീക്ഷണപരമല്ലെന്നും ആവര്‍ത്തന വിധേയമല്ലെന്നും അപ്പൂട്ടന്‍ സമ്മതിക്കുകയാണിവിടെ. നിരീക്ഷണ വിധേയവും പരീക്ഷണാത്മകവും ആവര്‍ത്തന വിധേയവുമല്ലാത്ത ഒന്നിനേയും പോപ്പറിന്റെ നിര്‍വചന പ്രകാരം ശാസ്ത്രം എന്നു വിളിക്കാനാവില്ല എന്നതായിരുന്നല്ലോ നമ്മുടെ സംവാദത്തിന്റെ പ്രാരംഭം. അതുകൊണ്ടാണ് ഡാര്‍വിനിസം “ is not a testable scientific theory but a metaphysical research programme” എന്ന് പോപ്പര്‍ വിലയിരുത്തിയത്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് സൃഷ്ടിവാദം പരീക്ഷണാത്മകമാണെന്നു പറയാം.ജീവജാതികള്‍ സുസ്ഥിരങ്ങളല്ല എന്ന ഡാര്‍വിനിയന്‍ സിദ്ധാന്തം പരീക്ഷണപരമായി ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ഒരു ജീവജാതിയും മറ്റൊരു ജീവജാതിയുടെ മൌലികസ്വഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നതായി നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടില്ല (ഉണ്ടെന്ന വ്യാജേന പരിണാമവാദികള്‍ കൊണ്ടുവരുന്ന അവകാശവാദങ്ങള്‍ക്ക് ത്യപ്തിപരമായ എതിര്‍ വിശദീകരണങ്ങളുണ്ട്) . എന്നാല്‍ ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്നതാണ് ജീവജാതികളെക്കുറിച്ചുള്ള സ്യഷ്ടിവാദ സിദ്ധാന്തം. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഇതുവരേയും സ്ഥാപിക്കാനായത് ഈ സിദ്ധാന്തമാണ്. അതിനാല്‍ സൃഷ്ടിവാദ വീക്ഷണം പരിണാമവാദത്തെ അപേക്ഷിച്ച് കൂടുതല്‍ ശാസ്ത്രീയമാണെന്നതു നിസ്തര്‍ക്കമാണ്. ഡാര്‍വിനിസം ശാസ്ത്രീയമാണെന്നും സൃഷ്ടിവാദം മഹാ മഠയത്തമാണെന്നും കരുതിയിരുന്ന ‘ബൂലോക ശാസ്ത്രജ്ഞന്മാര്‍’ക്ക് ഇനി സമാധാനമായി ഉറങ്ങാം!

ഇനി, പരീക്ഷണത്തിന്റെ സ്വഭാവത്തെപ്പറ്റി ചിലതു കുറിക്കാം. സുബൈര്‍ എന്ന ബ്ളോഗര്‍ക്ക് മറുപടിയായി ഈ ചര്‍ച്ചയില്‍ അപ്പൂട്ടന്‍ കുറിച്ചു:

അപ്പൂട്ടന്‍ said…

സുബൈര്‍,
തര്‍ക്കിക്കാന്‍ വേണ്ടി തര്‍ക്കിക്കരുതേ, ദയവായി.ഞാന്‍ എഴുതിയത്‌…
പരിണാമ സിദ്ധാന്തത്തിന്റെ ആധാരഘടകം പരിണാമം തന്നെയാണ്‌. അത്‌ പല രീതിയില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌

താങ്കള്‍ പ്രതികരിച്ചത്‌…
സൃഷ്‌ടി പരീക്ഷിക്കാന്‍ കഴിയില്ല എന്ന്‌ മാത്രമല്ല ഞാന്‍ പറഞ്ഞത്‌ പരിണാമവും പരീക്ഷിക്കാന്‍ കഴിയില്ല എന്നും ഞാന്‍ പറഞ്ഞു – അത്‌ താങ്കള്‍ അങ്കീകരിക്കുകയും ചെയ്തു. പരിണാമ വാദത്തിലെ പരിണാമം പരീക്ഷിക്കാന്‍ കഴിയില്ല എന്നത്‌ പരിണാമ വാദം അശാസ്ത്രീയമാക്കുന്നുണ്ടോ?

സ്പീസിയേഷന്‍, താങ്കളുദ്ദേശിക്കുന്ന രീതിയില്‍, കണ്മുന്നില്‍ കാണിച്ചുതരാനാവില്ല എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. മ്യൂട്ടേഷന്‍ നടത്തിയാലുടനെ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് താങ്കള്‍ എവിടെനിന്നാണ്‌ പഠിച്ചത്‌? അങ്ങിനെ ഒരു പുതിയ ജീവിയെ ഉണ്ടാക്കിക്കളയാം എന്ന് കരുതിയാണ്‌ ആരെങ്കിലും പരിണാമ പരീക്ഷണം നടത്തിയതെന്ന് എന്റെ അറിവിലില്ല. പരിണാമം അറിയുന്ന ആരും അത്തരമൊരു claim മുന്നോട്ട്‌ വെയ്ക്കില്ല. ഈ കണ്‍ക്ലൂഷന്‍ വരുന്നത്‌ സൃഷ്ടിവാദികളില്‍ നിന്നുതന്നെയാണ്‌. അത്തരമൊരു കണ്‍ക്ലൂഷന്‍ വെച്ച്‌ പരീക്ഷണങ്ങളെ വിലയിരുത്താനാണ്‌ താങ്കളും ശ്രമിക്കുന്നത്‌.

അഥവാ അങ്ങിനെയാരെങ്കിലും പരീക്ഷിക്കുകയാണെങ്കില്‍ത്തന്നെ ആ പരീക്ഷണം ലക്ഷ്യം കണ്ടില്ലെങ്കില്‍പ്പോലും exact cause നമുക്ക്‌ reproduce ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു. പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്‌. വെറും ലാബ്‌ സിറ്റുവേഷന്‍ അല്ലല്ലൊ പ്രകൃതിയുടേത്‌. January 11, 2011 6:15 PM

exact cause നമുക്ക് reproduce  ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു” എന്നതില്‍ നിന്നും അപ്പൂട്ടന്‍ എത്തുന്നത് അതു പരിണാമമാണ് എന്ന നിഗമനത്തിലേക്കാണ്. അതായത് നമുക്കു കണ്ടെത്താനാകാത്തത് പരിണാമമെന്നു വിചാരിക്കണം എന്നു സാരം! ആധുനിക അന്ധവിശ്വാസം ഏതു പ്രാചീന അന്ധ വിശ്വാസങ്ങളേക്കാളും ഒട്ടും ഭേദമല്ല എന്നാണിതു തെളിയിക്കുന്നത്.

“ exact cause നമുക്ക് reproduce  ചെയ്യാന്‍ സാധിച്ചില്ല എന്നേ വരുന്നുള്ളു” എന്നതിനാല്‍ സൃഷ്ടിവാദമാണു ശരിയെന്നോ ദൈവമാണ് അതിനു പിന്നിലെന്നോ പറഞ്ഞാല്‍ അപ്പൂട്ടന്‍ അടക്കമുള്ളവര്‍ ‘ശാസ്ത്രബോധ‘ത്താല്‍ രോഷം കൊള്ളും. അജ്ഞതയിലാണ് നിങ്ങള്‍ ദൈവത്തെ കണ്ടെത്തുന്നതെന്നും God of gaps ആണ് നിങ്ങളുടേതെന്നും പറയും. എന്നാല്‍ ഈ gap  ല്‍ പരിണാമവും നിരീശ്വരവാദവും കുത്തിത്തിരുകാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ലതാനും (ഇത്തരം പ്രശ്നങ്ങള്‍  ‘നവനാസ്തികത:റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍’ എന്ന കൃതിയില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്).

പരിണാമവാദത്തിന്റേയും നിരീശ്വരത്വത്തിന്റേയും അടിത്തറ വിജ്ഞാനമാണ് എന്നതു മറ്റൊരു ആധുനിക അന്ധവിശ്വാസമാണ്. അജ്ഞാനവും ദൈവത്തെ തിരസ്കരിക്കാനുള്ള human centric അഹങ്കാരവുമാണ് യഥാര്‍ത്ഥത്തില്‍ അവയുടെ അടിത്തറ. സമീപനമാകട്ടെ അടിസ്ഥാനപരമായി അന്ധവിശ്വാസപരവും. ഇങ്ങനെ എഴുതുമ്പോള്‍ ഭൂരിപക്ഷം നിരീശ്വരവാദികളും അഹങ്കാരികളാണെന്ന് അര്‍ത്ഥമാക്കരുത്. നിരീശ്വരവാദികള്‍ എന്നല്ല ബഹുഭൂരിപക്ഷം മനുഷ്യരും ആത്മാര്‍ത്ഥമായാണ് അവരുടെ വീക്ഷണങ്ങളില്‍ വിശ്വസിക്കുന്നത്.
വളരെ ചുരുക്കം പേരേ കപടന്മാരായി ഉണ്ടാകൂ; വിശ്വാസികളിലായാലും അവിശ്വാസികളിലായാലും. എന്നാല്‍ ദൈവത്തെയും മതത്തേയും ആട്ടിയകറ്റാനുള്ള പാശ്ചാത്യന്‍ നവോത്ഥാനക്കാരുടെ ശ്രമത്തിന് മനുഷ്യന്‍ അതിമാനുഷനാണെന്ന അക്കാലത്തെ അഹങ്കാരം കാരണമായി എന്ന് ( ഇന്ന് പാശ്ചാത്യന്‍ ചിന്തകന്മാര്‍ക്കിടയില്‍ അത് ഏറെക്കുറെ തളര്‍ന്നിട്ടുണ്ട്)ന്യായമായും അനുമാനിക്കാം. നിലവിലുള്ള ശാസ്ത്രവ്യാഖ്യാനങ്ങളില്‍ ഇതു നിഴലിക്കുന്നുണ്ടുതാനും.

ഇതു വിശദമായി സമര്‍ത്ഥിക്കേണ്ട  വിഷയമായതിനാല്‍ മറ്റൊരു സന്ദര്‍ഭത്തിലാകാം.
അപ്പൂട്ടന്റെ വിമര്‍ശനങ്ങളിലേക്കു മടങ്ങാം.
“ പരിണാമവാദത്തിലെ പരിണാമം പരീക്ഷിക്കാന്‍ കഴിയില്ല എന്നത് പരിണാമവാദം അശാസ്ത്രീയമാക്കുന്നുണ്ടോ?” എന്ന് അപ്പൂട്ടന്‍ ചോദിക്കുന്നു. പോപ്പറുടെ വീക്ഷണ പ്രകാരം തീര്‍ച്ചയായും പരീക്ഷിക്കാനാകാത്തത് അശാസ്ത്രീയം തന്നെയാണ്. എന്നാല്‍ പോപ്പറുടെ വീക്ഷണം സ്വീകാര്യമല്ലെങ്കില്‍‘പരീക്ഷണപരത’ ശാസ്ത്ര സിദ്ധാന്തത്തിന്റെ മുഖ്യ മാനദണ്ഡമാകാത്ത മറ്റൊരു വീക്ഷണമുണ്ടാക്കി പരിണാമ സിദ്ധാന്തത്തേയും ശാസ്ത്രമാക്കാവുന്നതാണ്. പക്ഷേ ഇതു സൃഷ്ടിവാദത്തിനും ബാധകമാകുമ്പാള്‍ പരിണാമത്തേക്കാള്‍ സൃഷ്ടിവീക്ഷണമായിരിക്കും ശാസ്ത്രത്തോടടുത്തത് എന്നു വരികയും ചെയ്യും. ഏതായാലും നിര്‍വ്വചനം മാറ്റി പ്രകൃതി യാഥാര്‍ത്ഥ്യങ്ങളെ ഒതുക്കാനാവില്ല.
മ്യൂട്ടേഷന്‍ നടത്തിയാലുടനെ ഒരു ജീവി മറ്റൊരു ജീവിയായി മാറും എന്ന് താങ്കള്‍ എവിടെ നിന്നാണ് പഠിച്ചത്?” എന്ന അപ്പൂട്ടന്റെ ചോദ്യം ഇത്തരം കാര്യങ്ങളിലുള്ള ധാരണയില്ലായ്മയാണു വെളിപ്പെടുത്തുന്നത്. പ്രകൃതിയില്‍ വളരെ ദുര്‍ലഭമാണ് മ്യൂട്ടേഷന്‍. ലാബില്‍ കൃത്രിമമായി അനേകം തലമുറകളെ മ്യൂട്ടേഷന്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാല്‍ പുതുതായി എന്തെങ്കിലും ഫീച്ചറുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ പുറത്തുവരും.  ദശകങ്ങള്‍ നീണ്ട മോര്‍ഗന്റേയും മുള്ളറുടേയും റേഡിയേഷന്‍ പരീക്ഷണങ്ങള്‍ ഈ സാധ്യതകള്‍ പൂര്‍ണമായും ആരായുകയും ചെയ്തതാണ്.
എന്നാല്‍ പിന്നെയും പഴയീച്ചകള്‍ പഴയീച്ചകളായി തുടര്‍ന്നു. പഴയീച്ചകള്‍ ഒരിക്കലും പഴയീച്ചകള്‍ അല്ലാതാവുകയില്ല എന്നാണ് ഇവയില്‍ നിന്നും അസന്ദിഗ്ധമായും മനസ്സിലാവുന്നത്. “ ഒരു പുതിയ ജീവിയെ ഉണ്ടാക്കിക്കളയാം” എന്ന് മോര്‍ഗനോ മുള്ളറോ തീരുമാനിച്ചിരുന്നില്ലെങ്കിലും ഒരു പുതിയ ജീവി ഉണ്ടാകാനുള്ള സാധ്യത കണ്ടെത്താമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല! പരിണാമം അറിയുന്നവര്‍ ഇത്തരം സാധ്യതയാണ് അന്വേഷിക്കുക. ഈ സാധ്യതയല്ല സാധ്യതയില്ലായ്മയാണ് തെളിഞ്ഞതെന്ന് സൃഷ്ടിവാദികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യവുമാണ്. വെറും ലാബ് സിറ്റുവേഷന്‍ അല്ലല്ലോ. പ്രകൃതിയുടേത്” എന്ന അപ്പൂട്ടന്റെ വാചകങ്ങള്‍ പരിണാമ സങ്കല്‍പ്പത്തിന് അനുകൂലമായി (bias ) ഗ്രഹണ ശേഷി വികൃതമാവുന്നതിന്റെ ഉദാഹരണം കൂടിയാണ്. “ പ്രകൃതിയുടെ വഴികള്‍ നമ്മുടേതിനേക്കാള്‍ ശക്തമാണ്” എന്നതിന് എന്താണര്‍ത്ഥം? പ്രകൃതി ജീവജാതികളെ മാറാന്‍ ഒട്ടും അനുവദിക്കുകയില്ല എന്നും അര്‍ത്ഥം കല്‍പ്പിച്ചു കൂടേ? ലാബില്‍ നമുക്കു ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചാലും പ്രകൃതി നമ്മേക്കാള്‍ ശക്തമായതി
നാല്‍ അതുപോലും അനുവദിക്കില്ല എന്നും വരാമല്ലോ? ഇതാണ് യാഥാര്‍ത്ഥ്യം. പ്രകൃതി ജീവജാതികളുടെ സ്ഥിരതയാണു പ്രോല്‍സാഹിപ്പിക്കുന്നത്; അസ്ഥിരതയല്ല. ജനിതക ശാസ്ത്രത്തിലെ  ഹോമോസ്ററാസിസ്(genetic homeostasis) അതാണു തെളിയിക്കുന്നത്. അതിനാല്‍ പ്രകൃതിയുടെ ശക്തി സൃഷ്ടിവാദത്തിന് അനുകൂലമാണ്. പരിണാമവാദത്തിനെതിരുമാണ്.എന്നാല്‍, അപ്പൂട്ടന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. ലാബില്‍ നമുക്ക് പരിണാമ പ്രവണത ഉണ്ടാക്കാനായില്ലെങ്കിലും പ്രകൃതിക്കതു സാധ്യമാകുമെന്ന്. എന്നാല്‍ പ്രകൃതിയുടെ സ്വഭാവം ജീവജാതി സ്ഥിരതയായതുകൊണ്ട് സൃഷ്ടിവാദത്തെയായിരിക്കും പ്രകൃതി തുണക്കുക എന്നതാണു യാഥാര്‍ത്ഥ്യം
(ഇക്കാര്യം അനേക പേജുകളിലായി സമര്‍ത്ഥിക്കാവുന്നതാണ്. സ്ഥലപരിമിതിയുണ്ട്. വിശദാംശങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്റെ പരിമിതികളേയും അവയുടെ ഇവലൂഷനറി ഇംപ്ളിക്കേഷനെയും കുറിച്ച് ‘ ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും’ എന്ന കൃതിയിലെ വിവരണം വായിക്കുക).
ഇത്തരം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാണ് “domestication and hybridization are good examples ,and pretty much against the stability which creationists are talking about” എന്ന് അപ്പൂട്ടന്‍ എഴുതിയത്. domestication, hybridization, artificial selection….. ഇവയൊന്നും ജീവജാതികളെ അവയുടെ അടിസ്ഥാനഘടനക്കു പുറത്തു കടക്കാന്‍ സഹായിക്കുന്നവയല്ല.അവയെല്ലാം സൃഷ്ടിവാദത്തെ പൂര്‍ണമായും സാധൂകരിക്കുന്നതുമാണ്.
(അപ്പൂട്ടനുള്ള വിശദീകരണങ്ങള്‍ ഇവിടെ അവസാനിക്കുന്നു.)

വായനക്കാരോട്
ഡോക്കിന്‍സിന്റെ ആശയങ്ങളെയും വാദങ്ങളെയും നിരൂപണം ചെയ്യാനാണ് ഈ ബ്ളോഗ് തുടങ്ങിയത്. സുദീര്‍ഘമായ നാലു പോസ്റ്റുകള്‍ ഇതിന്റെ ഭാഗമായി പോസ്റ്റു ചെയ്തല്ലോ.ഇവക്ക് മറുപടിയും അവയുടെ ഖണ്ഡനവും കമന്റുകളും അടക്കം വന്‍തോതില്‍ ചര്‍ച്ചയും നടന്നു. അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ച ഏവര്‍ക്കും നന്ദി കുറിക്കുന്നു. ഒപ്പം ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ: മൂന്നു ഭാഗങ്ങളായാണ് ഡോക്കിന്‍സ് നിരൂപണം തയാറാക്കിയത്. ഒന്ന് തത്വശാസ്ത്രപരമായ ചര്‍ച്ച, രണ്ട്, സാമൂഹികശാസ്ത്ര ചര്‍ച്ച മൂന്ന്, പരിണാമ ചര്‍ച്ച എന്നിങ്ങനെ. പോസ്റ്റു ചെയ്ത നാല് അധ്യായങ്ങളും തത്വശാസ്ത്രപരമായ ചര്‍ച്ചയാണ്. ഇവയിലെ ഒരു എതിര്‍വാദത്തേയും ഖണ്ഡിക്കാനോ ഡോക്കിന്‍സിന്റെ ഒരു വാദത്തെയെങ്കിലും സ്ഥാപിക്കാനോ വിമര്‍ശന കമന്റുകള്‍ എഴുതുന്നവര്‍ ഗൌരവപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ആകെക്കൂടി പരിണാമത്തെക്കുറിച്ച് കുറെ ചറപറ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. വിശദമായി മറുപടി പോസ്റ്റിട്ട സുശീല്‍കുമാറിനാകട്ടെ എന്റെ വാദങ്ങള്‍ ഗ്രഹിക്കാന്‍ പോലും സാധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ വിശദമായ മറുപടിയിലൂടെ ഇവിടെ തുറന്നുകാട്ടിയിട്ടുണ്ട്.

പരിണാമവാദികളുടെ പ്രധാനപരിമിതി സൃഷ്ടിവാദത്തെപ്പറ്റി അവര്‍ക്കൊന്നുമറിയില്ല എന്നതിനേക്കാള്‍ പരിണാമത്തെക്കുറിച്ചു തന്നെ അവര്‍ക്ക് ആഴത്തിലുള്ള വിവരമില്ല എന്നതാണ്. അതു സ്വാഭാവികവുമാണ്. പരിണാമവാദത്തില്‍ ജനിച്ച് ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ട ആധുനിക തലമുറ മുഖ്യമായും അന്ധമായി വിശ്വസിക്കുന്ന പരിണാമത്തില്‍ വിവരം നേടേണ്ടതിന്റെ ആവശ്യമേ ഉദിക്കുന്നില്ല. അതുകൊണ്ടാണ് ഡാര്‍വിന്‍ തന്നെയും സ്പീഷിസിന്റെ ഉല്‍ഭവത്തെപ്പറ്റിയാണു വിവരിച്ചിട്ടുള്ളതെന്നും ജീവികളുടെ ഉല്‍ഭവത്തെപ്പറ്റിയല്ല വിവരിച്ചതെന്നും ഡാര്‍വിന്റെ പൊതുവായ പ്രയോഗം സ്പീഷിസ് എന്നായിരുന്നുവെന്നും ജീവികള്‍ എന്നല്ല എന്നും പറഞ്ഞപ്പോഴേക്കും ബൂലോകത്തെ പ്രമുഖ പരിണാമവാദികള്‍ ചാടിവീണത്. എവിടെയാണ്
ഡാര്‍വിന്‍ അങ്ങനെ എഴുതിയത് എന്നായിരുന്നു അവരുടെ ചോദ്യം. ഈ പരിണാമ പ്രമുഖരൊന്നും ഒരു പ്രാവശ്യം പോലും ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷിസ്’ വായിച്ചിട്ടില്ലെന്ന് അതില്‍ നിന്നു തെളിഞ്ഞു. പിന്നീടുണ്ടായ വിമര്‍ശന കമന്റുകളെല്ലാം വീണതു വിദ്യയാക്കാനുള്ള ദയനീയ ശ്രമങ്ങളായിരുന്നു. പരിണാമത്തെപ്പറ്റി ഇവര്‍ക്കെന്ത് അറിയാമെന്ന് അതില്‍ നിന്നു ബോധ്യമായി. കമന്റുകളുടെ മൊത്തം ട്രെന്റ് പരിണാമവാദവും പിന്നെയും മുന്നോട്ടുനീങ്ങി സൃഷ്ടിവാദത്തിലും എത്തിനില്‍ക്കുകയാണ്; ഒടുവിലായി തെര്‍മോഡൈനമിക്സും. ആദ്യത്തെ പോസ്റ്റുകളില്‍ തന്നെ താപഗതികതത്വങ്ങളെ ആസ്പദമാക്കിയുള്ള വാദങ്ങള്‍ ഞാനുന്നയിച്ചിരുന്നു. നിരീശ്വര ബ്ളോഗര്‍മാരില്‍ താരതമ്യേന ഗ്രഹണശേഷിയുള്ള അപ്പൂട്ടനു പോലും അതു മനസ്സിലായില്ല. താപഗതിക നിയമങ്ങളെ ആധാരമാക്കിയുള്ള വാദങ്ങളാണിവയെന്നു ചൂണ്ടിക്കാട്ടിയപ്പോഴാണ് അവര്‍ക്കു മനസ്സിലായതു തന്നെ. ബൂലോകത്തെ ‘ശാസ്ത്രജ്ഞ’ന്മാരുടെ വിവരം നോക്കണേ! ഇപ്പോഴിതാ ഖണ്ഡനത്തിനുള്ള വിഫലശ്രമവുമായി ജാക്കും കെ.പി.യും ഇറങ്ങിനോക്കി. ഫാസിലിന്റെ യുക്തിസഹമായ മറുപടികള്‍ വന്നതോടെയുണ്ടായ ഞാണിന്മേല്‍ക്കളികള്‍ ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ഇപ്പോള്‍ വീണിതല്ലോ കിടക്കുന്നു ഭൂമിയില്‍ എന്ന സ്ഥിതിയിലാണ്. എങ്കിലും പിടയലും ഞരക്കവും മൂളലും മരണവെപ്രാളങ്ങളും നിന്നിട്ടില്ല എന്നുമാത്രം. അതിനിടെയും പരിണാമവും ഫോസിലുകളും കടന്നുവരുന്നുണ്ട്. അതിനാല്‍ തത്വശാസ്ത്ര-സാമൂഹികശാസ്ത്ര വിഷയങ്ങളെപ്പറ്റിയുള്ള പോസ്റ്റിങ് നിറുത്തിവെച്ച് ഡോക്കിന്‍സിന്റെ പരിണാമവാദങ്ങളെ നിരൂപണം ചെയ്യുന്ന ഭാഗങ്ങള്‍ ഇനി പോസ്റ്റു ചെയ്യാമെന്നു കരുതുന്നു. ‘നാസ്തികനായ ദൈവം: റിച്ചാഡ് ഡോക്കിന്‍സിന്റെ ലോകം’ എന്ന കൃതിയുടെ ഖണ്ഡനം ‘നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍’പുസ്തക രൂപത്തില്‍ രണ്ടാഴ്ച മുന്‍പു പ്രസിദ്ധീകൃതമായതിനാല്‍ അതിന്റെ ഉള്ളടക്കം മുഴുവന്‍ ബ്ളോഗില്‍ പോസ്റ്റു ചെയ്യുന്നതിനു കാര്യമായ പ്രസക്തിയില്ലതാനും. അതുകൊണ്ട് അടുത്ത പോസ്റ്റ് അതായിരിക്കും.

വെളിച്ചം കണ്ട സൃഷ്ടിവാദ ഗവേഷണങ്ങള്‍

January 12, 2011

ജനുവരി 8ലെ അപ്പൂട്ടന്റെ പോസ്റ്റ് വായിച്ചു. അനേകം കമന്റുകള്‍ക്ക് മറുപടിയെഴുതി ഏറെക്കുറെ മടുത്ത അവസ്ഥയിലാണു ഞാന്‍. അതിനാല്‍ താങ്കള്‍ക്കു പറയാനുള്ളത് ഒറ്റ പോസ്റ്റായി അവതരിപ്പിച്ചത് ഉപകാരമായി. ഞാന്‍ ബ്ളോഗില്‍ നവാഗതനാണെന്നു താങ്കള്‍ക്കറിയാമല്ലോ. ഒരു വിഷയം തിരഞ്ഞെടുത്തശേഷം അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ വര്‍ഷങ്ങളോളം പരിശോധിച്ച് ഒരു നിഗമനത്തിലെത്തി ഏറെക്കുറെ ഇരുപക്ഷത്തേയും വാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നിഗമനം സമര്‍ത്ഥിക്കുക എന്നതാണ് എന്റെ ഗ്രന്ഥരചനാരീതി. അതിനാല്‍ എതിര്‍വാദങ്ങള്‍ എന്നത് എനിക്കു പുതുമയുള്ള കാര്യമല്ല. മറ്റുള്ളവരുടെ എതിര്‍വാദങ്ങള്‍ മാത്രമല്ല എന്റെ തന്നെ വാദങ്ങളിലെ തകരാറുകള്‍ പലവട്ടം ആരാഞ്ഞശേഷമാണ് പൊതുവേ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറ്. ഒരു വിഷയത്തെപ്പറ്റി പത്തും ഇരുപതും പുസ്തകങ്ങള്‍ എഴുതാവുന്നത്ര മെറ്റീരിയലുകള്‍ ശേഖരിച്ചു പരിശോധിച്ച ശേഷമാണ്  ചെറിയ ഒരു പുസ്തകം പോലും തയ്യാറാക്കിയിട്ടുള്ളത്. അതിനാല്‍ താങ്കളടക്കം പലരില്‍ നിന്നും ഉയര്‍ന്ന സംശയങ്ങള്‍ എന്നെ ഒരു പരിധിവരെ ആശ്ചര്യപ്പെടുത്തി. നിങ്ങളും അങ്ങനെയൊക്കെയാവും വിവിധ വിവാദ വിഷയങ്ങള്‍ പഠിച്ചിരിക്കുക എന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചായിരുന്നു. പരിണാമത്തെക്കുറിച്ച് നൂറുകണക്കിനു ശാസ്ത്രീയ വിമര്‍ശനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും നിലവാരമുള്ള ഒരെണ്ണം പോലും നോക്കാതെ പരിണാമത്തെ ന്യായീകരിക്കാനും സൃഷ്ടിവാദത്തെ വിമര്‍ശിക്കാനും ശ്രമിച്ചതുകണ്ട് കൌതുകം തോന്നി. ഇതില്‍ താങ്കളുടേത് അറിയാനുള്ള താല്‍പ്പര്യത്തോടെയുള്ളതാണെന്നതു സന്തോഷകരമാണ്. മറ്റുള്ളവരുടേതാകട്ടെ അറിയില്ല എന്ന അറിവുപോലുമില്ലാതെയുള്ള ശകാരവര്‍ഷങ്ങളായിരുന്നു( ഏറെക്കുറെ ഓരോരുത്തരുടേയും ഡോക്യുമെന്റ് ചെയ്യാന്‍ പ്ളാനിട്ടതുകൊണ്ട് ഇവിടെ സൂചിപ്പിക്കാതെ വിടുന്നു). അതവിടെ നില്‍ക്കട്ടെ, വിഷയത്തിലേക്കു വരാം.

“I’m sticking to the subject on how creationism is scientific, I’m not delving into evolution and your criticisms”  എന്ന് വ്യക്തമാക്കിയാണ് അപ്പൂട്ടന്‍ തുടങ്ങിയത്. ഈ സമീപനത്തോട് എനിക്കും യോജിപ്പാണ്. പരിണാമവും പരിണാമ വിമര്‍ശനവും അവിടെ നില്‍ക്കട്ടെ. നമുക്ക് സൃഷ്ടിവാദം ചര്‍ച്ച ചെയ്യാം.

(1) താങ്കളുടെ വാക്കുകള്‍ : “സൃഷ്ടിവാദത്തിന് താങ്കള്‍ നല്‍കിയ വിശദീകരണം മുഴുവന്‍ സുസ്ഥിരതാവാദവുമായി ബന്ധപ്പെട്ടതാണ്. Let’s be clear..
ഒരു ജീവിവര്‍ഗ്ഗം ഒരു മനുഷ്യായുസ്സില്‍, അല്ലെങ്കില്‍ ഒരു നൂറ്റാണ്ടില്‍ത്തന്നെ, വലുതായി മാറ്റങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കില്‍ (അതുതന്നെ subjective ആയൊരു കാര്യമാണ്) അതിനര്‍ത്ഥം അത് ആ ജീവിവര്‍ഗ്ഗത്തിന്റെ lifespan മുഴുവന്‍ അങ്ങിനെത്തന്നെ ആയിരിയ്ക്കും എന്നത് ഒരു ശരിയായ നിരീക്ഷണമല്ല. മാറ്റങ്ങള്‍ എന്ത് എന്നതിനെക്കുറിച്ചാണ് താങ്കള്‍ പരിണാമസിദ്ധാന്തത്തെ എതിര്‍ക്കുന്നത്. താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനര്‍ത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ. പുതിയൊരു ജീവിവര്‍ഗ്ഗമായി മാറുന്നതായി നിരീക്ഷിക്കപ്പെടുന്നില്ല എന്നതാണ് താങ്കള്‍ തെളിവായി പറയുന്നതും, അല്ലാതെ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല എന്നല്ല“.

സൃഷ്ടിവാദത്തിന്റെ ഏക വിശദീകരണം ഇതാണെന്നു താങ്കള്‍ ധരിച്ചിട്ടുണ്ടെങ്കില്‍ അതു തെറ്റാണെന്നു വ്യക്തമാക്കട്ടെ. ജീവജാതികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട സൃഷ്ടിവാദ നിരീക്ഷണമാണിത്. അത് ശരിയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കാവുന്നതുമാണെന്നു ഞാന്‍ സമര്‍ത്ഥിച്ചു കഴിഞ്ഞു. ഇതില്‍ എന്തെങ്കിലും അപാകതയുള്ളതായി താങ്കള്‍ ചൂണ്ടിക്കാട്ടുന്നില്ല.

താങ്കള്‍ ആകെക്കുടി പറയുന്നതിതാണ്:

താങ്കളുദ്ദേശിക്കുന്ന മാറ്റം ദൃശ്യമായില്ല എന്നതിനര്‍ത്ഥം തിയറി തെറ്റാണെന്നല്ലല്ലൊ“.

ആരെങ്കിലും ഉദ്ദേശിക്കുന്ന മാറ്റമല്ല, പരിണാമസിദ്ധാന്തപ്രകാരമുള്ള മാറ്റങ്ങള്‍ ദൃശ്യമാകുന്നുണ്ടോ എന്നതാണ് പ്രശ്നം. തിയറിയനുസരിച്ചുള്ള മാറ്റങ്ങള്‍ ദൃശ്യമായില്ലെങ്കില്‍  തിയറി തെറ്റാണെന്ന് തെളിയുന്നു. വെറും മാറ്റങ്ങളല്ല പരിണാമം  എന്ന് താങ്കള്‍ ഒന്നാമതായി മനസ്സിലാക്കുക. സ്പീഷിസ് ഘടനയ്ക്കകത്തുണ്ടായ മാറ്റങ്ങളല്ല , സ്പീഷിസ് ഘടനക്ക് പുറത്തുകടക്കുന്ന മാറ്റങ്ങളാണ് പരിണാമം.

പതിനായിരക്കണക്കിനു തലമുറകള്‍ കഴിഞ്ഞിട്ടും സ്പീഷിസ് ഘടനക്ക് പുറത്തുകടക്കുന്ന മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ പോലും ദൃശ്യമല്ല എങ്കില്‍ പരിണാമം വെറും അഭ്യൂഹമാണെന്ന് തെളിയുന്നു. ചുരുങ്ങിയത് പരീക്ഷണപരമായി അതിനു തെളിവില്ല എന്നെങ്കിലും തെളിയുന്നു.

താങ്കളുടെ സംശയങ്ങള്‍ ഇതാണ് :

സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്. ഒരു പ്രപഞ്ചാതീതശക്തി സൃഷ്ടിച്ചതാണ് നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത് അതിന്റെ ഒരു derived attribute മാത്രമാണ്. എന്നുവെച്ചാല്‍ ജീവികള്‍ സൃഷ്ടിക്കപ്പെട്ടതായതിനാല്‍ അവ സുസ്ഥിരമാണ് എന്നാണ് പറയേണ്ടത്. ഈ derived attribute വെച്ച് ആധാരത്തിലേയ്ക്ക് എത്താന്‍ കഴിയില്ല. വീട്ടില്‍ നിന്നും ഇറങ്ങി തെക്കോട്ട് നടന്നാല്‍ ബസ്സ്റ്റോപ്പിലെത്താം, പക്ഷെ ബസ്സ്റ്റോപ്പില്‍ എന്നെ കണ്ടു എന്നത് ഞാന്‍ വീട്ടില്‍ നിന്നാണ് ഇറങ്ങിയത് എന്നതിന് തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്, ഉദാഹരണത്തില്‍ ചര്‍ച്ച വേണമെന്നില്ല)

ജീവികള്‍ സുസ്ഥിരമാണെന്നുതന്നെ വന്നാലും അത് സൃഷ്ടിവാദത്തിനുള്ള തെളിവാകുന്നതെങ്ങിനെ? നാം നിരീക്ഷിക്കുന്ന കാലയളവില്‍ നിലവിലുള്ള ജീവികളില്‍ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കില്‍ അത് സൃഷ്ടിയ്ക്കുള്ള തെളിവാകുമോ?

തീര്‍ച്ചയായും. മറെറാരു ഓപ്ഷന്‍ ഇല്ല.

Douglas Futuyama, a well known evolutionary biologist,  പറഞ്ഞു :

“Creation and evolution, between them, exhaust the possible explanations for the origin of living things. Organisms either appeared on the earth fully developed or they did not. If they did not, they must have developed from preexisting species by some process of modification. If they did appear in a fully developed state, they must indeed have been created by some omnipotent intelligence.”
(D.J. Futuyma, Science on Trial , p. 197.)

അതിനാല്‍, അതേസമയം ഇത് സൃഷ്ടിവാദത്തെ തെളിയിക്കുന്നു. പതിനായിരക്കണക്കിനു തലമുറകള്‍ കഴിഞ്ഞാലും ജീവജാതികള്‍ സുസ്ഥിരത കാണിക്കുന്നു എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, എങ്ങനെയാണ് അപ്പൂട്ടാ സുസ്ഥിരത ചോദ്യം ചെയ്യപ്പെടുന്നത്? ഇതിലൂടെ സുസ്ഥിരതയല്ലേ തെളിയിക്കപ്പെടുന്നത്?

(2) മോര്‍ഗന്റേയും ലെന്‍സ്ക്കിയുടേയും മറ്റുള്ളവരുടേയും പരീക്ഷണങ്ങള്‍ ജീവജാതിയുടെ സുസ്ഥിരത തെളിയിച്ചിരിക്കെ, സൃഷ്ടിവാദികള്‍ ഇനി പരീക്ഷണം നടത്തേണ്ട കാര്യമില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക തലത്തിലെങ്കിലും  ഇതിന്റെ ആവശ്യമില്ല. ഇതിനര്‍ത്ഥം സൃഷ്ടിവാദികള്‍  സൃഷ്ടിവാദത്തിന്റെ മറ്റൊരു വശത്തേക്കുറിച്ചും ഗവേഷണം നടത്തുന്നില്ല എന്നോ നടത്തേണ്ടതില്ല എന്നോ അല്ല. നടത്തുന്നുമുണ്ട്, ഇനിയും നടത്തേണ്ടതുമുണ്ട്. പക്ഷേ ഇന്നത്തെ ശാസ്ത്ര എസാറ്റാബ്ളിഷ്മെന്റുകളുടെ ഡോമിനന്റ് ആയതും ഏകവുമായ വീക്ഷണം പരിണാമം ആയതിനാല്‍ ഇത്തരം പരീക്ഷണങ്ങള്‍ പരിമിതമായ തോതിലേ സൃഷ്ടിവാദശാസ്ത്രജ്ഞര്‍ക്ക് നടത്താനാവൂ. ചെറിയ തോതില്‍ അവര്‍ നടത്തുന്നുമുണ്ട്.

ഒരുദാഹരണം സൂചിപ്പിക്കാം: 1992 ജൂണില്‍ ഇന്‍സ്ററിററ്യൂട്ട്    ഫോര്‍ ക്രീയേഷന്‍ റിസെര്‍ച്ചിലെ (ICR)  ജിയോളജിസ്റ്റ് ഡോ: സ്റ്റീവന്‍ ഓസ്ററിനും സംഘവും മൌണ്ട് ഹെലെന്‍സിലെ ലാവാ സാന്ദ്രീകൃത തടത്തിലെത്തി. മുക്കാല്‍ മൈല്‍ നീളവും ആയിരം അടി ഉയരവുമുള്ള തടം.1980 മെയ് 18നാണ് ഇവിടെ അവസാനമായി അഗ്നിപര്‍വ്വതം പുകഞ്ഞത്. ഇവിടെ  നിന്നും സാമ്പിള്‍ ശേഖരിച്ചു.കേംബ്രിഡ്ജിലെ ജിയോകോണ്‍ ലബോറട്ടറീസില്‍ റേഡിയോ ഐസോടോപ്പിക്  കാലനിര്‍ണയത്തിനു നല്‍കി. പൊട്ടാസ്യം- ആര്‍ഗണ്‍ കാലഗണനാ സങ്കല്‍പ്പപ്രകാരം ലാവാ പ്രവാഹത്തില്‍ നിന്നുള്ള സാമ്പിളില്‍ zero-argon സെറ്റ് ചെയ്യപ്പെട്ടിരിക്കണം. എന്നാല്‍ ഹെലെന്‍സ് ലാവാ സാമ്പിള്‍ പരിശോധനയില്‍ മൂന്നര ലക്ഷം വര്‍ഷങ്ങള്‍ ലഭിച്ചു. പൊട്ടാസ്യം- ആര്‍ഗണ്‍ റീസെറ്റിങ് നടന്നിട്ടില്ല എന്നാണിതു തെളിയിച്ചത്. കാലഗണനാരീതിയുടെ അടിസ്ഥാനസങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്ന ഐ.സി.ആര്‍ കാരുടെ വാദങ്ങള്‍ക്കുള്ള പരീക്ഷണപരമായ സ്ഥിരീകരണമാണിത്. ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം നിരവധി പരീക്ഷണങ്ങള്‍ ICR സംഘടിപ്പിക്കുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതെപ്പറ്റിയൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത അപ്പൂട്ടന്‍ നിരീശ്വരവാദികളുടെ  ‘നിലവാരം’ ശരിയായി പ്രതിനിധാനം ചെയ്യുന്നുണ്ട്! ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള പ്രത്യേക ശ്രമമൊന്നും നടത്തിയിട്ടില്ല എന്നതൊഴിച്ചാല്‍ അവരുടെ ദുര്‍ഗുണങ്ങളൊന്നും ബാധിക്കാത്ത വ്യക്തിയാണ് അപ്പൂട്ടന്‍ എന്നതു് ആശ്വാസകരമാണ്. സൃഷ്ടിവാദികള്‍ മൌണ്ട് ഹെലെന്‍സിലെ ലാവാസാമ്പിള്‍ പരിശോധിച്ചു എന്നെങ്ങാനും എഴുതിയാല്‍ ജാക്കും കെപിയും കാളിദാസനും ഉടനെ ചാടിവീണ് ഇങ്ങനെയാവും പറയുക: നിങ്ങള്‍ നുണ പറയുന്നു, അല്പം കൂടികടന്ന് ഒരു സിസ്റ്റമാറ്റിക്‍, കണ്‍സിസ്റ്റന്റ് ലയര്‍ എന്നൊക്കെയാവും പറയുക. എന്നാല്‍ തെളിവ് ഹാജരാക്കിയാല്‍ പിന്നെ അതെപ്പറ്റി നിശ്ശബ്ദരാകും. പക്ഷേ പുതിയ എന്തെങ്കിലും അപ്രസക്തമായ സംശയങ്ങള്‍ ഉന്നയിച്ച് ഇതേ ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കും!

മോര്‍ഗന്‍,ലെന്‍സ്കി എന്നിവരുടെ പരീക്ഷങ്ങള്‍ക്കു സമാനമായി ബദല്‍ പരീക്ഷണങ്ങള്‍ സംഘടിപ്പിക്കേണ്ട യാതൊരാവശ്യവും യഥാര്‍ത്ഥത്തിലില്ല.പരിണാമം സ്ഥാപിക്കാന്‍ പരിണാമവാദികള്‍ നടത്തിയ ഈ പരീക്ഷണങ്ങള്‍ പരിണാമം ഒരു കെട്ടുകഥയാണെന്നാണ് സമര്‍ത്ഥിക്കുന്നത്.എങ്കില്‍പ്പോലും മറ്റു പലതരം പരീക്ഷണങ്ങളും സ്വന്തമായി സൃഷ്ടി ശാസ്ത്രജ്ഞര്‍ നടത്തു്ന്നുണ്ട്.

അപ്പൂട്ടന്റെ കണ്ണ് തുറക്കാന്‍ മാത്രം ഒരുദാഹരണം: അമേരിക്കയിലെ എറ്റവും നിലവാരമുള്ള പരീക്ഷണ ശാലകളിലൊന്നായ സാന്റിയ നാഷണല്‍ ലബോറട്ടറീസിലെ ന്യൂക്ളിയര്‍ ഫിസിസിസ്റ്റായ ഡോ:റസ്സല്‍ ഹംഫ്രീസിന്റെ ജിയോളജിയിലും കോസ്മോളജിയിലുമുള്ള പഠനങ്ങള്‍.1984 ല്‍ ഡോ ഹംഫ്രീസ്, യുറാനസിന്റെയും നെപ്റ്റ്യൂണിന്റെയും ഫീല്‍ഡ് സ്ട്രെങ്ത്ത് ക്രിയേഷന്‍ മോഡലിനെ ആസ്പദമാക്കി പ്രവചിക്കുകയുണ്ടായി .പരിണാമ (evolutionary dynamo model )  മാതൃകയേക്കാള്‍ ഒരു ലക്ഷം മടങ്ങ് കൂടുതലായിരുന്നു ഇതിന്റെ അളവ്. 1986 ലും 1989 ലും വോയേജര്‍ സ്പേസ് ക്രാഫ്റ്റ്-2 ഈ ഗ്രഹങ്ങള്‍ക്കടുത്തുകൂടി പോയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഈ പ്രവചനങ്ങള്‍ ശരിവച്ചു. ഇതു സംബന്ധമായി ഒട്ടേറേ research papers പ്രസിദ്ധീകൃതമായിട്ടുമുണ്ട്.

അതിനാല്‍ അപ്പൂട്ടന്റെ ഈ വാക്കുകള്‍ വസ്തുതാവിരുദ്ധമാണ് : “ഈ വിഷയങ്ങളില്‍ ആദ്യം മുതല്‍ക്കേ ഞാന്‍ ഒരു ഉന്നയിച്ചിരുന്ന കാര്യമാണ് സൃഷ്ടിവാദത്തില്‍ സ്വതന്ത്രമായി ഗവേഷണം ഒന്നും നടക്കുന്നില്ല എന്നത്”.

അതിനാല്‍ “ആദ്യം മുതല്‍ക്കേ” അപ്പൂട്ടന്‍ ഉന്നയിച്ചിരുന്നത് ധാരണാപ്പിശകു മാത്രമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?

“അന്നു തന്നെ ഞാന്‍ ചോദിച്ചിരുന്നതാണ് സൃഷ്ടി നടക്കുന്നുണ്ട് എന്ന് തെളിയിക്കാന്‍ ഒരു ലാബ് സെറ്റപ് ചെയ്യാന്‍ സാധിക്കുമോ എന്ന്. അന്ന് താങ്കള്‍ അതിന് വ്യക്തമായൊരു മറുപടി പറഞ്ഞതുമില്ല.ഇന്നും താങ്കള്‍ ചെയ്യുന്നത് അതു തന്നെയല്ലേ?” എന്നും”എല്ലാം ടെസ്റ്റബിള്‍ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും?”എന്നും  അപ്പൂട്ടന്‍ ചോദിക്കുന്നു.

ഇവിടെയും ധാരണപ്പിശകല്ലേ തെളിയുന്നത് ? പരിണാമവാദ പ്രകാരം പരാണാമം നടന്നുകൊണ്ടേയിരിക്കുന്ന പ്രക്രിയയാണ്.അതുകൊണ്ടാണ് ലാബില്‍ നിരീക്ഷിക്കുന്നതു സാധ്യമാകുന്നത്.അങ്ങനെയൊരു പരിണാമം ദൃശ്യമല്ല എന്നത് പരീക്ഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.എന്നാല്‍ സൃഷ്ടി അനസ്യൂതമായ പ്രക്രിയയല്ല.ഒരിക്കല്‍ സംഭവിച്ചു കഴിഞ്ഞതാണ് .ആവര്‍ത്തനക്ഷമമല്ല.ആവര്‍ത്തനക്ഷമമല്ലാത്തത് . ശാസ്ത്രീയ പരീക്ഷണങ്ങളുടെ മേഖലയിലേ വരുന്നില്ല.അതുകൊണ്ട് ‘സൃഷ്ടി പ്രക്രിയ‘യല്ല നിരീക്ഷണവിധേയമാകുന്നത് ;മറിച്ച് സൃഷ്ടികളാണ്. ഇതുവരെയും നടന്നുകഴിഞ്ഞതായി പരിണാമവാദികള്‍ അവകാശപ്പെടുന്ന പരിണാമത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്.കഴിഞ്ഞ ഒരു പരിണാമവും പരീക്ഷണങ്ങളിലൂടെ നിരീക്ഷിക്കാനാവില്ലല്ലോ.അവ ആവര്‍ത്തിക്കാനുമാവില്ല.

‘സൃഷ്ടിപ്രക്രിയ’ സൃഷ്ടിവാദത്തിന്റെ മൂലസങ്കല്‍പ്പമാണെങ്കിലും അതുമാത്രമാണ് സൃഷ്ടിവാദം എന്നു ധരിക്കുന്നതും അബദ്ധമാണ്. ‘പ്രകൃതിപരമായ പ്രക്രിയ‘കളെപ്പറ്റി പരിണാമവാദികള്‍ മോഡലുകള്‍  നിര്‍മ്മിക്കാറുള്ളപോലെ സൃഷ്ടിവാദ ശാസ്ത്രജ്ഞരും മോഡലുകള്‍ തയാറാക്കിയിട്ടുണ്ട് .ഇതു മനസ്സിലാക്കാനും അപ്പൂട്ടനു തടസ്സമായത് അശാസ്ത്രീയവും ആധുനിക അന്ധവിശ്വാസ പ്രേരിതവുമായ മുന്‍ധാരണകളാണ്.

നാലാമത്തെ പോയിന്റായി താങ്കള്‍ എഴുതിയതിങ്ങനെ:

സൃഷ്ടിവാദത്തിലെ ശാസ്ത്രീയത വിശദീകരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ പറയുന്നു.താങ്കള്‍ തന്നെ എടുത്തു പറഞ്ഞ ഒരു പുസ്തകം ഹെന്റി മോറിസിന്റെ സയന്റിഫിക് ക്രിയേഷനിസം എന്ന പുസ്തകമാണ്. അതൊരു യങ്ങ് എര്‍ത്ത്  ക്രിയേഷനിസ്റിിന്റെ പുസ്തകവും ആണ് .യങ്ങ് എര്‍ത്ത് തിയറിയൊക്കെ തെറ്റാണെന്ന് എപ്പോഴേ തെളിയിക്കപ്പെട്ടതാണ്,എന്നിട്ടും അത് താങ്കള്‍ ഇവിടെ പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ തന്നെ ശാസ്ത്രീയസൃഷ്ടിവാദത്തിലുള്ള പുസ്തങ്ങളെക്കുറിച്ച് അത്രയധികം ചിന്തിച്ചിട്ടില്ല എന്നല്ലേ അര്‍ത്ഥമാക്കുന്നത്?

ഡോ:ഹെന്റി മോറിസിന്റെ കൃതിവായിക്കാത്ത താങ്കളാണോ വായിച്ച  ഞാനാണോ ചിന്തിക്കാന്‍ സാധ്യത എന്ന ചോദ്യം തല്‍ക്കാലം നില്‍ക്കട്ടെ .അപ്പൂട്ടന്‍ എത്ര മാത്രം മുന്‍ധാരണാവിധേയനാണന്നല്ലേ ഈ വരികള്‍ തെളിയിക്കുന്നത്? താങ്കളുടെ സംശയങ്ങള്‍ (ഉന്നയിക്കപ്പെട്ട)ക്കുള്ള എറെക്കുറെ തൃപ്തികരമായ വിശദീകരണം മോറിസിന്റെ കൃതിയിലുണ്ടെന്നു പറഞ്ഞാല്‍ അതു വായിച്ച് ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ കാര്യകാരണ സഹിതം അതു ചൂണ്ടിക്കാട്ടുകയാണു മര്യാദ .അതാണ് ശാസ്ത്രീയ സമീപനം .ആ കൃതി ഒന്നു തൊട്ടുനോക്കുക പോലും ചെയ്യാതെ  വിലയിരുത്തുന്നത് എവിടുത്തെ ശാസ്ത്രീയ സമീപനമാണ് അപ്പൂട്ടാ? ഭൂമിയില്‍ ബൂലോകത്തെ നിരീശ്വരവാദികളില്‍ മാത്രമാണ് ഇതു കാണുന്നത്!

ഒന്നാമതായി, യങ് എര്‍ത്ത് തിയറിയല്ല മോറിസിന്റെ മുഖ്യ പ്രമേയം. ശാസ്ത്രീയ സൃഷ്ടിവാദത്തെ വിവിധ വിജ്ഞാന ശാഖകളുടെ പരിപ്രേക്ഷ്യത്തില്‍ പുനരാവിഷ്ക്കരിച്ച പ്രസിദ്ധമായൊരു കൃതിയാണത്. ഇരുനൂറ്റെഴുപതോളം പേജുകള്‍ നീണ്ടതും വിവിധ ശാസ്ത്രശാഖകളിലെ ആശയങ്ങള്‍ ചര്‍ച്ചചെയ്യുന്നതും കൃത്യമായ റഫറന്‍സുകളോടെ എഴുതപ്പെട്ടതുമായ ഒരു കൃതിയെ അതിലെ ഒരു പേജ് പോലും വായിക്കാതെ എത്ര ലാഘവത്തോടെയാണ് ഒറ്റവാചകത്തില്‍ അപ്പുട്ടന്‍ തള്ളിയത്! മതവിശ്വാസികളിലെ ഏറ്റവും താഴ്ന്നനിലയുള്ളവരില്‍ കാണാവുന്ന ഡോഗ് മാറ്റിസത്തേക്കാള്‍ ഒട്ടും നിലവാരം ഈ മനസ്ഥിതിക്കില്ല എന്നു വ്യക്തമാണ്.

(മറുപടി പോസ്റ്റ് തയ്യാറാക്കിയശേഷം റിലീസ് ചെയ്യാം എന്നു കരുതിയാണ് അപ്പൂട്ടന്റെ കമന്റുകള്‍ ഇടാതിരുന്നത്. അവ പ്രസിദ്ധീകരിച്ചിട്ടുണ്ടിപ്പോള്‍)

പാര്‍ട്ട് II

മോറിസിന്റെ കൃതിയെപ്പറ്റി പരാമര്‍ശിച്ച സ്ഥിതിക്ക് സാന്ദര്‍ഭികമായി ബൂലോകത്തെ ചില comments നെപ്പററി  കൂടി എഴുതട്ടെ. സത്യാന്വേഷി, ബ്രൈറ്റിന്റെ സമീപനവും വിശദീകരണവും ഡോക്യുമെന്റ് ചെയ്തിരുന്നല്ലോ. അതിന്റെ ഉള്ളടക്കത്തെപ്പറ്റി ഒരക്ഷരം പോലും എഴുതാതെ ജാക്ക് സൃഷ്ടിവാദത്തെപ്പറ്റി  ഏതാനും സംശയങ്ങള്‍ ഉന്നയിച്ചു. അതിങ്ങനെ:

“But reality is different. If we cannot replicate it, can we look at its other aspects like

1) Who created it ?
2) How long it took to create ?
3) What was the order of creation ?
4) How was this geographically distributed ?
5) Do we have all species which were once created now ? If not, what happened to them ?
6) Which of these two hypothesis can better explain material evidence from different fields ?
7) Which of the creation myths from different cultures need to be used ? What is the reason ?”

ഞാന്‍ നല്‍കിയ മറുപടിയിതായിരുന്നു:

“താങ്കളുടെ സൃഷ്ടിവാദ സംബന്ധമായ ഈ ചോദ്യങ്ങള്‍ നഴ് സറി നിലവാരത്തിലുള്ളതാണ്.ആദ്യം ഒരു സ്റ്റാന്റേര്‍ഡ് സൃഷ്ടിവാദ Text വായിക്കുക.ശേഷം അല്‍പ്പം നിലവാരമുള്ള സംശയങ്ങള്‍ ഉന്നയിക്കുക.ബ്ളോഗുകള്‍ നഴ് സറി വിദ്യഭ്യാസത്തിനുതകുന്നതല്ലല്ലോ.

താങ്കള്‍ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും ഡോ:ഹെന്റി മോറിസ് എഴുതിയ SCIENTIFIC CREATIONISM എന്ന കൃതി വിശദീകരണം നല്‍കുന്നു.1974 ലാണ് ആദ്യമായി ഇത് ഇറങ്ങിയത്.താങ്കള്‍ 1974 ന് മുമ്പുള്ള ധൈഷണിക ലോകത്താണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ജീവിക്കുന്നത് എന്ന് ഇതില്‍ നിന്നും തെളിഞ്ഞില്ലെ ?”
(December 21, 2010 6:19 PM)

സൃഷ്ടിവാദത്തെപ്പറ്റി പ്രാഥമിക വിവരങ്ങള്‍ പോലും ഇല്ലാത്ത ഒരാളേ ജാക്ക് നിരത്തിയ സംശയങ്ങള്‍ ഉന്നയിക്കൂ. കാരണം ഈ വിഷയവുമായി ഇറങ്ങിയ ആദ്യത്തെ സ്റ്റാന്റേഡ് ടെക്റ്റ് ആയ (1974) ‘സയന്റിഫില്‍ ക്രീയേഷനിസ’മെങ്കിലും വായിച്ചാല്‍ അല്പം കൂടി നിലവാരമുള്ള further questions ആയിരിക്കും മുന്നോട്ടുവെക്കുക. അതിനാല്‍ ചുരുങ്ങിയത് കാല്‍നൂറ്റാണ്ടുമുന്‍പ് സൃഷ്ടിവാദത്തെക്കുറിച്ച് ഇറങ്ങിയ മോറിസിന്റെ കൃതിയെങ്കിലും  ഇവര്‍ വായിച്ചിരുന്നെങ്കില്‍ ഇത്തരം നഴ് സറി ചോദ്യങ്ങള്‍ ഉന്നയിക്കില്ലായിരുന്നല്ലോ എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് ആ കൃതി നിര്‍ദ്ദേശിച്ചത്. അപ്പൂട്ടന്റെ പല ചോദ്യങ്ങളും സംശയങ്ങളും ഇതേ അവസ്ഥ അനുസ്മരിപ്പിക്കുന്നു എന്നതുകൊണ്ടു കൂടിയാണ് ഇക്കാര്യം ഇവിടെ പരാമര്‍ശിച്ചത്. ഉദാഹരണങ്ങള്‍ ഇതാ:

“1. സൃഷ്ടി നടക്കണമെങ്കില്‍ സ്രഷ്ടാവ് മനസ് വെയ്ക്കണം. ഉദാഹരണത്തിന് പുതിയൊരു ജീവിവര്‍ഗ്ഗം ഉണ്ടാകണമെങ്കില്‍ സ്രഷ്ടാവ് നേരത്തെ അതിന് തീരുമാനമെടുത്തിരിയ്ക്കണം.

2. സൃഷ്ടികള്‍ എപ്പോഴാണു സൃഷ്ടിയ്ക്കപ്പെടേണ്ടത് എന്നതു സ്രഷ്ടാവാണ് തീരുമാനിക്കുന്നത്. (ഒരു പ്രത്യേക സാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്നു തീരുമാനിയ്ക്കേണ്ടതില്ലല്ലോ) പ്രപഞ്ചം ആകെ മൊത്തം എടുത്താലും ഇഴജന്തുക്കള്‍ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.

3. സൃഷ്ടികള്‍ എങ്ങനെയാണ് ഉണ്ടായി വരേണ്ടത് എന്നത് സ്രഷ്ടാവാണു തീരുമാനിയ്ക്കുന്നത്. ചില വിശ്വാസങ്ങള്‍ പ്രകാരം ഉണ്ടാവട്ടെ എന്നു പറഞ്ഞപ്പോള്‍ ഉണ്ടായതാണ് മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തില്‍ മാത്രം അല്‍പം ഭേദഗതി ഉണ്ട്, മണ്ണു കുഴച്ചാണ് മനുഷ്യനെ ഉണ്ടാക്കിയത്.

4. ഓരോ വസ്തുവും എത്രകാലം നിലനില്‍ക്കും എന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. ഒരു പ്രത്യേക ജീവിവര്‍ഗം എത്രകാലം ഭൂമിയില്‍ (തലമുറകളായി) ജീവിയ്ക്കും എന്നത് സ്രഷ്ടാവ് തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ നാമാവശേഷമാകണം, എപ്പോള്‍ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിനു മാത്രം അറിയാവുന്ന രഹസ്യമാണ്. ഏതു ഗ്രഹം, ഏതു നക്ഷത്രം എന്നുവരെ നിലനില്‍ക്കണം എന്നതും സ്രഷ്ടാവ് തീരുമാനിയ്ക്കുന്നതാണ്.

ഇനി താങ്കള്‍ പറയേണ്ടതാണ്, എന്റെ ഭാഗം ഞാന്‍ വിശദീകരിച്ചു. ”
Saturday, January 8, 2011
( Tuesday, December 14, 2010 ലും ഇതേ ചോദ്യങ്ങള്‍ കാണാം )

“കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇതൊക്കെ മനുഷ്യന്‌ എങ്ങനെ അറിയാനാവും? സ്രഷ്ടാവ്‌ പറഞ്ഞുതന്നല്ലാതെ വേറൊരു സ്വന്തന്ത്രാന്വേഷണവും ഇവിടെ സാധ്യമല്ല. ഇനി, സൃഷ്ടിവാദത്തിനു മാത്രമായി, ശാസ്ത്രത്തിന്റെ സഹായമില്ലാതെ, എന്തെങ്കിലും ഒരു മെഥഡോളജി സാധ്യമാണോ? എന്റെ അറിവില്‍ ഒന്നുമില്ല, അറിവുള്ളവര്‍ പറഞ്ഞുതരൂ.”
(Tuesday, December 14 , 2010)

മോറിസിന്റെ കൃതി ഈ methodology യെപ്പററിയാണ്!

പക്ഷേ, അപ്പൂട്ടന്റേത് നിഷ്കളങ്കമായ സംശയങ്ങളാണ്. എന്തുകൊണ്ടോ സൃഷ്ടിവാദ പഠനങ്ങളൊന്നും അദ്ദേഹത്തിന്റെ വായനാപരിധിക്കകത്തു വന്നില്ല.  എന്നാല്‍ ജാക്കിന്റേത് എല്ലാം കലക്കിക്കുടിച്ച ഒരു വിദ്വാന്റെ ഗൌരവകരമായ ചോദ്യങ്ങള്‍ എന്ന നാട്യത്തോടെയാണ്. അതുകൊണ്ടുതന്നെ എന്റെ നിര്‍ദ്ദേശത്തോടുള്ള പ്രതികരണവും അത്തരത്തിലുള്ളതായിരുന്നു.

“This shows you aren’t even up to date even on creationism”

December 16, 2010 9:01 PM

മോറിസിന്റെ ക്യതി വായിച്ച് സ്യഷ്ടിവാദത്തെപ്പറ്റി പ്രാഥമികമായ കാര്യങ്ങളെങ്കിലും മനസ്സിലാക്കി അല്പം നിലവാരമുള്ള സംശയങ്ങളാവും ഉന്നയിക്കുക എന്ന പ്രതീക്ഷ അസ്ഥാനത്തായി. സൃഷ്ടിവാദത്തെപ്പറ്റി വളരെ അഡ്വാന്‍സ്ഡ് ആയ പഠനങ്ങള്‍ ഇപ്പോഴും ഇറങ്ങിക്കൊണ്ടേയിരിക്കുന്നുവെങ്കിലും പ്രാഥമിക കാര്യങ്ങളെങ്കിലും ഗ്രഹിക്കട്ടെ  എന്നുകരുതിയാണ് 1974 ലെ മോറിസിന്റെ ക്യതി നിര്‍ദ്ദേശിച്ചത്. പക്ഷേ അതുപോലും മനസ്സിലാക്കാതെയും ആ ക്യതിപോലും വായിക്കാതെയും ജാക്ക് പ്രതികരിച്ചതിങ്ങനെ :
[Jack Rabbit]: Shame on your Mr. Hussain. Don’t you know about the speciation of creationism to intelligent design in 1980s after it was banned in Edwards vs Aguillard case and later it was banned nation wide by US Supreme court ? You are still living in 1970s.
(December 22, 2010 12:35 AM)

സൃഷ്ടിവാദത്തെക്കുറിച്ച് ഏറ്റവും ഒടുവില്‍ ഇറങ്ങിയ പുസ്തകങ്ങള്‍ എനിക്കറിയാത്തതുകൊണ്ടല്ല മോറിസിന്റെ 1974 ലെ ക്യതി വായിക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന കാര്യം ജാക്കിനു മനസ്സിലായില്ല. 1974 ല്‍ സൃഷ്ടിവാദ ശാസ്ത്രജ്ഞര്‍ നല്‍കിയ വിശദീകരണം പോലും മനസ്സിലാക്കാതെ നഴ് സറി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് ഏറ്റവും പുതിയ പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതുകൊണ്ടു ഫലമുണ്ടോ? ഒന്നാം ക്ളാസിലെ കുട്ടിയുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ പത്താം ക്ളാസിലെ text book നിര്‍ദ്ദേശിക്കുന്നത് അര്‍ത്ഥശൂന്യമല്ലേ ?

ഇതൊക്കെ നില്‍ക്കട്ടെ. ഇവരുടെ സമീപനം തന്നെ അടിസ്ഥാനപരമായി അശാസ്ത്രീയവും അന്ധവിശ്വാസപരവുമാണ്. സ്യഷ്ടിവാദികളുടെ നിലവാരമുള്ള ഒരൊറ്റ ക്യതിയും നേരിട്ടു വായിച്ച് സ്യഷ്ടിവാദത്തെപ്പറ്റി പഠിക്കാനുള്ള ശ്രമം ഈ ബൂലോക ‘ശാസ്ത്രജ്ഞ’ന്‍മാരൊന്നും ഇതുവരെയും നടത്തിയിട്ടില്ല. (ഡാര്‍വിന്റെ ‘ഒറിജിന്‍ ഓഫ് സ്പീഷീസ്’ പോലും വായിക്കാതെ പരിണാമ വിദ്വാന്‍മാരായി രംഗത്തിറങ്ങുന്ന ഇവരില്‍ നിന്നും ശാസ്ത്രീയ സമീപനമോ സത്യസന്ധമായ നിലപാടോ പ്രതീക്ഷിക്കുന്നതു തെറ്റാണെന്നതു മറ്റൊരുകാര്യം). റൊണാള്‍ഡ് നമ്പേഴ്സ് എന്ന സ്യഷ്ടിവാദ വിമര്‍ശകന്റെ വാക്കുകളില്‍ നിന്നാണ് ഇവര്‍ സ്യഷ്ടിവാദം പഠിക്കുന്നത്. എന്തൊരു ഗവേഷണാത്മകത!! എന്നിട്ടോ തിരിഞ്ഞു നിന്ന് മറ്റുള്ളവരെ മണ്ടന്‍മാരും നുണയന്‍മാരുമായി മുദ്രകുത്തുകയും ചെയ്യുന്നു.!! ജാക്കിന്റെ പരിഹാസം നോക്കൂ:

“[Jack Rabbit]: Shame on your Mr. Hussain”

കാല്‍ നൂറ്റാണ്ട് മുമ്പു പ്രസിദ്ധീകൃതമായ ഒരു സൃഷ്ടിവാദ ഗ്രന്ഥത്തിലെ പ്രാഥമിക ധാരണകള്‍ പോലും ഗ്രഹിക്കാന്‍ ശ്രമിക്കാത്ത ഒരാള്‍ എന്നോട് ‘ലജ്ജിക്കാന്‍’ ആവശ്യപ്പെടുന്നത് ചെറിയ തമാശയൊന്നുമല്ല എന്നു വ്യക്തമാണ്!  സൃഷ്ടിവാദത്തിന്റെ പുതിയ രൂപമാണ് ഇന്റലിജന്റ് ഡിസൈന്‍ എന്ന വിവരക്കേടും കൂട്ടത്തില്‍ വിളമ്പിക്കൊണ്ടാണ് ഈ പരിഹാസം എന്നതു ശ്രദ്ധിക്കുക. സൃഷ്ടിവാദത്തെക്കുറിച്ച് ഇറങ്ങിയ ഏതാനും പുതിയ കൃതികളുടെ ലിസ്റ്റ് താഴെ കൊടുക്കാം. പക്ഷേ കാല്‍ നൂറ്റാണ്ട് മുമ്പിറിങ്ങിയ കൃതി പോലും വായിക്കാനോ കാര്യങ്ങള്‍ സത്യസന്ധമായി മനസ്സിലാക്കാനോ ഉള്ള നിഷ്പക്ഷ–സ്വാതന്ത്യ മനസ്ഥിതിയില്ലാത്ത പരിണാമന്ധ വിശ്വാസികള്‍ക്ക്  ഈ പുസ്തക ലിസ്റ്റു കൊണ്ട് എന്തു പ്രയോജനമാണുള്ളത്? ഏതായാലും മറ്റു വായനക്കാര്‍ക്ക് ഉപകാരപ്പെടുമല്ലോ.

(1) Creation’s Tiny Mystery, by Dr. Robert V. Gentry, 2004,  364 pages – “I used a microscope to search for radio halos in thin, translucent sections of granite-type rocks. One spring day in 1965 I was pondering over some special types of halos; there seemed to be conflicting requirements as to their origin.  … Was it possible that the Precambrian granites were not the end product of slowly cooling magma, but instead were the rocks God created when He spoke this planet into existence? Were the special halos evidence of an instantaneous creation?”
(2) In the Beginning, 7th Edition, by Dr.Walt Brown, 2004,  328 pages – Scientific information cannot be suppressed for long, so it is not surprising to see a growing awareness and excitement concerning these discoveries. If all this information were openly presented in science classrooms, better education would result. Regardless of your age or education, you can learn and help others learn this information about a subject that holds great interest for most people – the subject of origins.
(3) The Scientific Case for Creation, by Dr.Bert Thompson, 2004 , 280 pages. There are two fundamentally different, and diametrically opposed, explanations for the origin of the Universe.  One of these world views is the concept of evolution.  This view asserts that the origin and development of the Universe and all of its systems can be explained solely on the basis of time, chance, and continuing natural processes innate in the structure of matter and energy.  The second alternate and opposing world view is the concept of creation.  Everything in the Universe, and in fact, the Universe itself, has come into being through the design, purpose, and deliberate acts of a supernatural Creator.
(4) Biology and Creation :

Dr.Wayne Frair. 2002. Creation Research Society, 85 pages.

This book is the fourth in the CRS series of introductory readers. It contains a discussion of the origin of life, of cells, and of multicellular organisms. Comparisons are made between atheistic and theistic concepts including the Intelligent Design bridge. Laws of chemistry, physics and probability demand acceptance of the creation of all living organisms by a supernatural Creator.

(5) Biology : Revealing Design, Order, and Complexity

Dr.Jay L. Wile et.al.

The main focus of the textbook is to provide the student with a detailed discussion of the major topics in general biology, such as the chemistry of biological systems, cytology, molecular genetics, Mendelian genetics, taxonomy, anatomy, and physiology. Unlike the college texts that are available now, however, this text will glorify the Creator from cover to cover, stressing the design that you see throughout God’s creation.

In addition, specific topics of interest to creationists will be discussed. For example, while the traditional taxonomic schemes will be discussed in the text, current creationist taxonomic systems will be discussed as well. In addition, call out boxes will highlight the current research being done by creation biologists around the world.

പാര്‍ട്ട് III

ഡോ:മോറിസിന്റെ ‘സയന്റിഫിക്ക് ക്രീയേഷനിസം’ പരിചയപ്പെടുത്തിയപ്പോഴും ബൂലോകത്തെ ‘ശാസ്ത്രഅജ്ഞര്‍’ ചാടിവീണ് ചോദിക്കുന്നു: മോറിസിന്റെ യങ് എര്‍ത്ത് തിയറി താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? ഭൂമിക്ക് എത്ര പ്രായം കാണും എന്നതില്‍ എനിക്കു നിശ്ചയമൊന്നുമില്ല. പരമ്പരാഗത ശാസ്ത്രജ്ഞരുടെ കോടിക്കണക്കിനു വര്‍ഷങ്ങളില്‍ എനിക്കു വിശ്വാസമില്ല. യങ് എര്‍ത്ത് പഠനങ്ങള്‍ ഞാന്‍ താരതമ്യം ചെയ്തു പഠിച്ചിട്ടുമില്ല. എന്നാല്‍ പ്രഥമദൃഷ്ട്യാ സൃഷ്ടിവാദികളുടെ പരിണാമ കാലഗണനാ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്നു ബോധ്യമുണ്ട്.  അഥവാ ഒട്ടും തന്നെ കഴമ്പില്ലെങ്കില്‍ ‘ശാസ്ത്രഅജ്ഞര്‍’ക്ക് തെളിവു സഹിതം ചൂണ്ടിക്കാട്ടാമല്ലോ. അതു ചെയ്യാതെ യങ് എര്‍ത്ത് വാദിയാണോ എന്നു മാത്രം ചോദിച്ചു കൊണ്ടിരുന്നത് ധൈഷണിക ദാരിദ്ര്യത്തിന്റെ മാത്രം ലക്ഷണമല്ലേ? ഇതും കടന്ന് പ്രപഞ്ചത്തിന്റേയും ഭൂമിയുടേയും പ്രായം ഖുര്‍ആനില്‍  പറയാത്ത അല്ലാഹുവിനേക്കാള്‍ ഭേദം പ്രപഞ്ചത്തിനും ഭൂമിക്കും ആറായിരം വര്‍ഷങ്ങളെന്നു പറഞ്ഞ ബൈബിളിലെ ദൈവമല്ലേ എന്നു വരെ ചോദിക്കുന്നു കാളിദാസന്‍! അങ്ങനെയെങ്കില്‍ പ്രപഞ്ചസൃഷ്ടി നടന്നത് 4004 B.C  ഒക്ടോബര്‍ 23ന് ആണെന്നു കണ്ടെത്തിയ ജയിംസ് ഉഷര്‍ എന്ന ബിഷപ്പിനാണ് Bible ദൈവത്തേക്കാള്‍ വിവരം എന്നും പറയേണ്ടിവരില്ലേ കാളിദാസാ? ബൈബിളില്‍ നിന്നും ഗണിച്ചാല്‍ മൊത്തം വര്‍ഷങ്ങളല്ലേ കിട്ടുന്നത്? മാസവും ദിവസവും സമയവും കിട്ടിയത് ബിഷപ്പ് ഉഷറിനല്ലേ?!

ഇതൊന്നുമല്ല തമാശ. ഭൂമിക്ക് ആറായിരം വര്‍ഷങ്ങളേ പഴക്കമുള്ളൂ എന്നു വിശ്വസിക്കുന്ന മോറിസിന്റേയോ ഓസ്ററിന്റേയോ ഹംഫ്രീസിന്റേയോ ഒരൊറ്റ വാദത്തേയും ശാസ്ത്രീയമായി ഖണ്ഡിക്കാന്‍ ശ്രമിക്കാത്ത (ചിത്രഭാനു മാത്രമാണ് ഇതിന് ചെറിയൊരു ശ്രമം നടത്തി പിന്‍വാങ്ങിയത്)  ജാക്ക്, കെ.പി, കാളിദാസന്‍മാര്‍ക്ക് ഒരൊറ്റ കാര്യമേ അറിയേണ്ടതുള്ളൂ: ഭൂമിക്കെത്ര പഴക്കമുണ്ടന്നു ഞാന്‍ വ്യക്തമാക്കണം. എനിക്കറിയില്ല എന്നു പറഞ്ഞെങ്കിലും അതേ  ചോദ്യവും പോരാത്തതിനു ശകാരവും അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്നിട്ടും ഡോക്കിന്‍സിന്റെ ഒരു വാദത്തെയെങ്കിലും ന്യായീകരിക്കാനുള്ള ധൈഷണികമായ ചങ്കൂറ്റം ഇതുവരേയും അവര്‍ക്കുണ്ടായിട്ടില്ല! പാവം ഡോക്കിന്‍സ്, ഇവര്‍ക്കൊക്കെ വേണ്ടിയാണല്ലോ താന്‍ ‘ഗോഡ് ഡെലൂഷന്‍’ രചിച്ചത് എന്ന് ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവണം! ബൂലോകത്തെ ഒരു നിരീശ്വരവാദിക്കും ഡോക്കിന്‍സിനെ രക്ഷിക്കണമെന്നില്ല.  ഏവരും യങ് എര്‍ത്, മോറിസ്, ഹംഫ്രീസ് എന്ന് ഉരിവിട്ട് വട്ടം കറങ്ങുകയാണ്.  ‘ഡോക്കിന്‍സ് നിരൂപണം’ എന്ന ഈ ബ്ളോഗില്‍ കമന്റുന്ന കെ.പി. തന്നെ താങ്കളെന്താണ് ഡോക്കിന്‍സിലേക്കു തിരിയുന്നത് എന്നു വരെ ചോദിച്ചു കളഞ്ഞു!

3. പരീക്ഷണം സംബന്ധിച്ച അപ്പൂട്ടന്റെ ഒരു നിരീക്ഷണത്തിലേക്കു വരാം.
സൃഷ്ടിവാദത്തിലെ എല്ലാ വീക്ഷണങ്ങളും ടെസ്റ്റബ്ള്‍ ആണെന്ന് ആരും വാദിച്ചിട്ടില്ലല്ലോ
എന്ന എന്റെ പ്രസ്താവത്തോടുളള അപ്പൂട്ടന്റെ പ്രതികരണം ഇങ്ങനെയാണ്:

എല്ലാം ടെസ്റ്റബിള്‍ ആണെന്ന് തെളിയിയ്ക്കേണ്ട, കുറഞ്ഞപക്ഷം സൃഷ്ടിയെങ്കിലും? അതിനും സാധ്യത താങ്കള്‍ക്ക് തന്നെ കാണാന്‍ കഴിയുന്നില്ല.പക്ഷെ താങ്കളുടെ മുന്‍കമന്റുകള്‍ അങ്ങിനെയൊരു വാദം ഉണ്ടായിട്ടേയില്ല എന്ന പ്രതീതി അല്ല നല്‍കുന്നത് എന്നുകൂടി പറയട്ടെ.”

ഈ പ്രതീതി താങ്കളുടെ ഒരു തെറ്റിദ്ധാരണ മാത്രമാണ്.  സ്യഷ്ടികര്‍മ്മം പരീക്ഷണ വിധേയമാണെന്ന് വിദൂരമായി സൂചിപ്പിക്കുക പോലും ചെയ്യുന്ന ഒരു അവകാശവാദവും ഒരിടത്തും ഞാന്‍ നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. നടന്നുകഴിഞ്ഞ പരിണാമത്തെ പരീക്ഷണ ശാലയിലാക്കി വീണ്ടും കാണിക്കാന്‍ പരിണാമ വാദികള്‍ക്കും സാധ്യമല്ലല്ലോ. അങ്ങനെയൊരു പരിണാമം നടന്നുവെന്ന് അവരും സങ്കല്‍പ്പിക്കുക മാത്രമാണു ചെയ്യുന്നത്. അതൊരിക്കലും ആവര്‍ത്തനക്ഷമമല്ല. അതിനാല്‍ ആവര്‍ത്തിക്കാനാവാത്ത പരിണാമത്തില്‍ വിശ്വസിക്കുന്നത് ശാസ്ത്രീയമാണെങ്കില്‍ സൃഷ്ടിയില്‍ വിശ്വസിക്കുന്നതും ശാസ്ത്രീയം തന്നെയാണ്. സൃഷ്ടിവാദം ശാസ്ത്രീയമാകാന്‍ പരീക്ഷണശാലയില്‍ ദൈവത്തിന്റെ സൃഷ്ടിപ്രക്രിയ ആവര്‍ത്തിക്കണമെന്നില്ല!

4. ടെസ്റ്റബിലിറ്റി പരീക്ഷിക്കുമ്പോള്‍ Research Hypothesis (H(1)) എന്നും Null Hypothesis  (H(0))എന്നും ചാര്‍ട്ട് ചെയ്യാറുണ്ടെന്ന് എഴുതിയിരുന്നല്ലോ. “ Null Hypothesis- നോടൊപ്പം ഉപയോഗിക്കുന്ന പദം Alternate Hypothesis എന്നാണ് എന്റെ അറിവ്, Research Hypothesis അല്ല, തെറ്റാണെങ്കില്‍ അറിവുള്ളവര്‍ പറഞ്ഞുതരുമല്ലോ.” എന്നൊരു സാങ്കേതിക സംശയം അപ്പൂട്ടന്‍ പ്രകടിപ്പിക്കുകയുണ്ടായി.
Null Hypothesis നോടൊപ്പം രണ്ടു പദങ്ങളും ഉപയോഗിക്കാറുണ്ട്- Research Hypothesis അല്ലെങ്കില്‍ Alternate Hypothesis . അതിനാല്‍ എന്റെ പ്രയോഗത്തില്‍ യാതൊരു അപാകതയുമില്ല ( The University of North Carolina യുടെ http://www.uncp.edu/ നോക്കാം.)

“താങ്കള്‍ ഇവിടെ പ്രയോഗിക്കുന്ന ലോജിക്ക് തന്നെ തെറ്റാണ്” എന്നും അപ്പൂട്ടന്‍ എഴുതുന്നു. മേല്‍ സൂചിപ്പിച്ച പോലുള്ള ധാരണപ്പിശകാണ് ഇതും. ജീവജാതികള്‍ സുസ്ഥിരങ്ങളാണ് എന്നത് Null Hypothesis  ആയി എടുത്താലും ജീവജാതികള്‍ സുസ്ഥിരങ്ങളല്ല എന്നത് Null Hypothesis  ആയി എടുത്താലും തെളിയുന്നത് രണ്ടില്‍ ഒന്നുമാത്രമായിരിക്കും. കാരണം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ‘ഡിക് ഷ്ണറി ഓഫ് സൈക്കോളജി‘യുടെ രചയിതാവായ റെബെര്‍ എഴുതുന്നത് നോക്കു:
“In the standard hypothesis-testing approach to science one attempts to demonstrate the falsity of the null hypothesis, leaving one with the implication that the alternative, mutually exclusive, hypothesis is the acceptable one.”

(Reber, A. S,   Dictionary of psychology. New York: Penguin Books,1985,p.337)

അതിനാല്‍ ഡ്രോസോഫിലകളില്‍ നടന്നതും തുടര്‍ന്ന് ഇപ്പോഴും നടക്കുന്നതുമായ എല്ലാ പരീക്ഷണങ്ങളും ജീവജാതികള്‍ സുസ്ഥിരമാണ് എന്നുതന്നെയാണു തെളിയിക്കുന്നത്. “ജീവജാതികള്‍ പരിണമിക്കുന്നില്ല” എന്നത് അവ്യക്തമായ പ്രസ്താവനയാണെന്നതും മറ്റൊരു ധാരണപ്പിശകാണ്. ജീവജാതിയുടെ അനന്തര തലമുറകളില്‍ പുതിയ ഫീച്ചറുകള്‍ പ്രത്യക്ഷപ്പെടുന്നതു നിരീക്ഷണ യോഗ്യമാണ്. അങ്ങനെ കാണപ്പെടുന്നില്ലെങ്കില്‍ പരിണാമ വിധേയമല്ല എന്നാണു തെളിയുന്നത്.

“ചുരുക്കിപ്പറഞ്ഞാല്‍ , Research Methodology ഇക്കാര്യത്തില്‍ കാര്യമായി താങ്കളെ സഹായിക്കുന്നില്ല” എന്ന് അപ്പൂട്ടന്‍ എഴുതിയതിന്റെ സ്ഥിതിയും തഥൈവ. യഥാര്‍ത്ഥത്തില്‍ Research Methodology  കാര്യമായി എന്നെ സഹായിക്കുന്നു എന്നു മാത്രമല്ല എന്നെ മാത്രമേ സഹായിക്കുന്നുള്ളൂ എന്നതു കൂടി സത്യമാണ്. കാരണം ലാബ് കണ്ടീഷനില്‍ ജീവജാതി സുസ്ഥിരമല്ല എന്നു തെളിഞ്ഞാലും പ്രകൃതി സാഹചര്യത്തില്‍ സുസ്ഥിരമല്ല എന്നു തെളിയുന്നില്ല എന്നതു തന്നെ കാരണം. ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ വഴി ഉണ്ടാക്കിയെടുക്കാവുന്ന ജനിതക വ്യതിയാനങ്ങള്‍ പ്രകൃതി സാഹചര്യങ്ങളില്‍ സ്വയമേവ ഉണ്ടാകില്ലെന്നു മാത്രമല്ല ഉണ്ടായവ നഷ്ടമാവുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട് (ഇതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീടു നല്‍കാം) അതിനാല്‍ “കാര്യമായി താങ്കളെ സഹായിക്കുന്നില്ല” എന്ന അപ്പൂട്ടന്റെ അഭിപ്രായം ഇങ്ങനെ മാറ്റിയാലേ യാഥാര്‍ത്ഥ്യങ്ങളുമായി ഒത്തുപോവു- “കാര്യമായി മാത്രമല്ല; സഹായിക്കുന്നതും എന്നെ മാത്രമാണ്”. പരിണാമവാദികളെയല്ല എന്നര്‍ത്ഥം!

“നാം നിരീക്ഷിക്കുന്ന കാലയളവില്‍ നിലവിലുള്ള ജീവജാതികളില്‍ നിന്നും പുതുതായി ഒന്നും വന്നില്ലെങ്കില്‍ അത് സൃഷ്ടിക്കുള്ള തെളിവാകുമോ?” എന്ന സംശയവും അപ്പൂട്ടനുണ്ട്. നിരീക്ഷിക്കുന്ന കാലയളവില്‍ കാണുന്നതാണ് ശാസ്ത്രം. അതിനാല്‍ അതിനിടയില്‍ പുതുതായി ഒന്നും വന്നില്ലെങ്കില്‍ അതിനെ ശാസ്ത്രമെന്നു വിളിക്കില്ല. മറ്റു പല പേരുകളും നല്‍കാം. ചരിത്രം, ദര്‍ശനം എന്നിങ്ങനെയൊക്കെ… മാത്രമല്ല “ നിരീക്ഷിക്കുന്ന കാലയളവില്‍ “ ജീവജാതികള്‍ സുസ്ഥിരത പ്രകടിപ്പിക്കുന്നതിനാല്‍ സൃഷ്ടിവാദവീക്ഷണം ശാസ്ത്രമാവുകയും ചെയ്യും!

ടെസ്റ്റബിലിറ്റി എന്നത് “ നിരീക്ഷിക്കുന്ന കാല”യളവില്‍ മാത്രം സാധ്യമാവുന്ന ഒന്നാണ്. അതിനപ്പുറത്തേക്കും നിരീക്ഷണങ്ങള്‍ ആകാം. പക്ഷേ അവ ശാസ്ത്രീയ നിരീക്ഷണങ്ങളാവില്ല, ചരിത്രപരമോ ദാര്‍ശനികമോ ആയ നിരീക്ഷണങ്ങളുടെ മേഖലയിലേ വകയിരുത്താനാവൂ.
പരിണാമവാദത്തെ എങ്ങനെയും രക്ഷിക്കാനാവില്ല എന്നത് ബോധ്യമായതുകൊണ്ടാണോ എന്നറിയില്ല സൃഷ്ടിവാദത്തിന്റെ ഒരു മേന്‍മയും വകവെച്ചുതരാന്‍ ഒരുക്കമല്ലാത്ത മനസ്സാണ് അപ്പൂട്ടനില്‍ കാണുന്നത്. ഈ വരികള്‍ നോക്കു:

“സൃഷ്ടിവാദത്തിന്റെ ആധാരം സൃഷ്ടിയാണ്. ഒരു പ്രപഞ്ചാതീത ശക്തി സൃഷ്ടിച്ചതാണ് നാം ഇക്കാണുന്ന എല്ലാം. സുസ്ഥിരത എന്നത് അതിന്റെ ഒരു derived attribute മാത്രമാണ്. എന്നുവെച്ചാല്‍ ജീവികള്‍ സൃഷ്ടിക്കപ്പെട്ടതായതിനാല്‍ അവ സുസ്ഥിരമാണ് എന്നാണ് പറയേണ്ടത്. ഈ derived attribute വെച്ച് ആധാരത്തിലേയ്ക്ക് എത്താന്‍ കഴിയില്ല. വീട്ടില്‍ നിന്നും ഇറങ്ങി തെക്കോട്ട് നടന്നാല്‍ ബസ്സ്റ്റോപ്പിലെത്താം, പക്ഷെ ബസ്സ്റ്റോപ്പില്‍ എന്നെ കണ്ടു എന്നത് ഞാന്‍ വീട്ടില്‍ നിന്നാണ് ഇറങ്ങിയത് എന്നതിന് തെളിവല്ല. (ഒരു ചെറിയ ഉദാഹരണം പറഞ്ഞതാണ്, ഉദാഹരണത്തില്‍ ചര്‍ച്ച വേണമെന്നില്ല)” .

ഈ derived attribute വെച്ച് എന്തായാലും പരിണാമത്തിലെത്താനാവില്ലെന്ന് ഉറപ്പല്ലേ? പിന്നെയും എത്താന്‍ സാധ്യത സൃഷ്ടിവാദത്തിലേക്കാണ്. ടെസ്റ്റബിലിറ്റി അസാധ്യമാകുന്നിടത്ത് ഇത്തരം സംഭാവ്യതകള്‍ക്കാണ് പ്രസക്തി. ബസ്റ്റോപ്പില്‍ കണ്ടത്

വീട്ടില്‍ നിന്നിറങ്ങി എന്നതിനു തെളിവാകില്ലെങ്കിലും ‘വീട്ടിലുണ്ട്’ എന്നതിനെതിരായ തെളിവാകുമല്ലോ. വീട്ടിലുണ്ടെന്ന വീക്ഷണമാണ് പരിണാമം!

(തുടരും)