Skip to content

സുശീല്‍കുമാര്‍: വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക്..

November 28, 2010

യുക്തിയുക്തമായി അവതരിപ്പിച്ച വാദങ്ങളെ നേരിടാനാകാതെ വരുമ്പോള്‍ മറുപക്ഷക്കാര്‍ ഒഴികഴിവുകള്‍ നിരത്തുന്നു. ഞാന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്  ‘പ്രബുദ്ധ’രായ നിരീശ്വര ബ്ലോഗര്‍മാര്‍.
പ്രപഞ്ചത്തിലെ അത്യാശ്ചര്യകരമായ ആസൂത്രണം യാദൃഛികതയെയല്ല ആസൂത്രകനെയാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ “താങ്കള്‍ പറയുന്ന ദൈവം അല്ലാഹുവാണോ ചാത്തനാണോ അതോ അയ്യപ്പനാണോ” എന്നു തിരക്കുന്ന നിരീശ്വരവാദികളാണ് നമ്മുടെ നാട്ടിലുള്ളത്! ഇതേപ്പറ്റി “…….നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങളുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ “എന്നും ഞാന്‍ എഴുതിയിരുന്നു .ഇതില്‍നിന്ന് ‘നിരീശ്വരവാദികള്‍’എന്നത് അടര്‍ത്തിമാറ്റി ഉദ്ധരിച്ചശേഷം സുശീല്‍കുമാര്‍ എഴുതുന്നു: “ആ കാഴ്ച വളരെ ദയനീയം തന്നെയാണ്‌. അത് വിവരമുള്ളവര്‍ എത്രകാലമായി പറയാന്‍ തുടങ്ങിയിട്ട്? “
ഇതാണ് യുക്തിവാദികളുടെ ഖണ്ഡനത്തിന്റെ സാമ്പിള്‍!


ഈ ഖണ്ഡനം മതിയായില്ല എന്നു തോന്നിയതുകൊണ്ടാകാം ഉപസംഹാരം ഇങ്ങനെയായത് : “വഷളന്മാരു്, അല്ല പിന്നെ “!!


(1)”ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല.”എന്ന പ്രസ്താവനയെപ്പറ്റി ഇങ്ങനെയെഴുതുന്നു :”താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല.”
“‘മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ‘എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.”  എന്നതിനെപ്പറ്റി ഇങ്ങനെയും:
മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്ന പരാമര്‍ശം എന്നെ വ്യക്തിപരമായി പരിഹസിച്ചതാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ?
താങ്കള്‍ പറഞ്ഞതായി ഞാനും എഴുതിയില്ലല്ലോ. “പരിഹാസമാണെന്നു” സൂചിപ്പിച്ചു എന്നു മാത്രമല്ലേ ഞാനും എഴുതിയത്. വ്യക്തിപരമായി ആക്ഷേപിച്ചു എന്ന താങ്കളുടെ ആരോപണത്തിന് തെളിവായി ഒരുദാഹരണം പോലും നല്‍കിയിട്ടില്ല എന്ന എന്റെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇങ്ങനെയൊക്കെ എഴുതിയ സുശീല്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ എന്തെഴുതി എന്നു നോക്കൂ: “വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയയില്‍നിന്ന്‌  ജനിക്കുന്നതും വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ അദ്ദേഹം തന്റെ മറുപടിയില്‍ വിഷയത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത് “.
“വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ ” വിഷയത്തേക്കാള്‍ ഞാന്‍ പ്രാധാന്യം കൊടുത്തത് എന്നു താങ്കള്‍ തന്നെയല്ലേ എഴുതിയത്? എന്നിട്ടും താങ്കളെ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന് താങ്കള്‍ പരാതിപ്പെട്ടതായി എഴുതാതെ ഞാന്‍ ഇങ്ങനെ മാത്രമാണ് എഴുതിയത് : “ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല “……..”‘മുപ്പത്തിമുക്കോടി ദൈവങ്ങള്‍ ‘എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.” ഇതിലെവിടെയാണ് താങ്കള്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് എഴുതിയിട്ടുള്ളത്?


വ്യക്തിപരമായി ആക്ഷേപിച്ചു എന്നു താങ്കള്‍ തന്നെ എഴുതിയിട്ടും ഞാനത് ആരോപണമായി ഉന്നയിക്കാത്തതാണോ താങ്കളെ ഇത്രയ്ക്കു പ്രകോപിതനാക്കിയത്?


(2)”ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല.” എന്നു ഞാനെഴുതിയിരുന്നു. ഇത് അറിവുകേടായാണ് അദ്ദേഹം കാണുന്നത്. ഇങ്ങനെ അഭിപ്രായപ്പെട്ട ഒരളെയെങ്കിലും ചൂണ്ടിക്കാണിക്കൂ! അറിയപ്പെട്ട പതിനായിരം വര്‍ഷത്തെ ചരിത്രത്തില്‍ നിന്നായാലും വിരോധമില്ല. ഇനി എങ്ങനെയാണു് അതു പറയേണ്ടതെന്നു വ്യക്തമാക്കാം. ‘ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നൊരു സങ്കല്‍പ്പമെങ്കിലും ഉള്ളതായി സമ്മതിക്കണം’. ‘ഉണ്ട് എന്നു സമ്മതിക്കുന്ന’തും  ‘ഉണ്ട് എന്നൊരു സങ്കല്‍പ്പമെങ്കിലും ഉള്ളതായി സമ്മതിക്കു’ന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ എഴുതിയതിന് എന്നെ വിവരദോഷിയാക്കണോ? ഇങ്ങനെയൊരബദ്ധം പിണഞ്ഞതുകൊണ്ടല്ലേ താങ്കളെഴുതിയ ഒരൊറ്റ വാക്യം വിശദീകരിച്ചുകൊണ്ട് അപ്പൂട്ടന് എട്ടു ഖണ്ഡികകള്‍ എഴുതേണ്ടിവന്നത്! “ആ അര്‍ത്ഥത്തിലായിരിക്കണം സുശീല്‍ തന്റെ കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം എഴുതിയിരിക്കുക എന്ന് കരുതുന്നു”എന്നും അപ്പൂട്ടന് എഴുതേണ്ടിവന്നു! അപ്പൂട്ടനും ‘കരുതുക’യേ ചെയ്തിട്ടുള്ളൂ. താങ്കള്‍ സംവാദത്തിനിറങ്ങും മുന്‍പ് ലോജിക് മാത്രമല്ല, ശരിയായ മലയാള ഭാഷയും പഠിക്കേണ്ടിയിരിക്കുന്നു. (ഈ ഒറ്റ വാക്യം ശരിയാണെന്ന് വരുത്താന്‍ അപ്പൂട്ടന്റെ എട്ടു ഖണ്ഡികകള്‍ കൂടാതെ താങ്കള്‍ക്കും എഴുതേണ്ടിവന്നല്ലോ നാലു ഖണ്ഡികകള്‍!! മലയാളം ശരിയാംവണ്ണം അറിയാമായിരുന്നെങ്കില്‍ ഒറ്റവാക്യത്തില്‍ ഇത് എഴുതാമായിരുന്നില്ലേ?)


(3) “ഭൌതികലോകത്തിനപ്പുറം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവനാ “ണ് നിരീശ്വരവാദിയെന്ന ഡോക്കിന്‍സിന്റെ വാക്യത്തില്‍ believe എന്ന ഇംഗ്ലീഷ് വാക്കു തന്നെയാണുള്ളത്. വിശ്വാസം എന്നല്ലാതെ അതിന് മറ്റൊരര്‍ത്ഥവുമില്ല.  “ഭൌതികലോകത്തിനപ്പുറം ഒന്നുമില്ലെ “ന്ന് മൂര്‍ത്തമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ല എന്നതിനാല്‍ ഈ പ്രയോഗം ശരിയുമാണ്. എന്നാല്‍ ‘ വിശ്വാസം’ എന്ന വാക്ക് കുഷ്ഠരോഗം പോലുള്ള എന്തോ ഒന്നാണെന്നു ധരിച്ചുവശായ സുശീല്‍കുമാറിനെപ്പോലുള്ള കേരളത്തിലെ വിഡ്ഢികളായ നിരീശ്വരവാദികള്‍ മാത്രമേ ഒന്നിലും  ‘വിശ്വസിക്കുന്നില്ല’ എന്നു സമര്‍ത്ഥിക്കാന്‍ തത്രപ്പെടുകയുള്ളൂ. അതിനു വേണ്ടി എന്തു വിഡ്ഢിത്തം എഴുതാനും അതിനെ ന്യായീകരിക്കാന്‍ പിന്നെയും വിഡ്ഢിത്തങ്ങള്‍ എഴുതാനും ഈ കോംപ്ലക്സാണു മുഖ്യ കാരണം.


(4) പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്! ‘സ്നേഹസംവാദം‘ കാര്‍ എന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തുകയാണോ ചെയ്യുക അതോ സുശീല്‍കുമാര്‍ തടിതപ്പുകയാണോ ചെയ്യുക എന്നു കാത്തിരുന്നു കാണാം.
(‘നാസ്തിനായ ദൈവം’ എഴുതിയ പ്രൊഫ. രവിചന്ദ്രന്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തോടു ചോദിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ഏറെക്കുറെ കൃത്യമായി പറഞ്ഞേക്കും . സുശീല്‍കുമാര്‍ ദയവായി ചോദിക്കണം)


(5) “ഈ വാക്യത്തില്‍ ഗ്ലാസിലുള്ള ദ്രാവകം ചായയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല “.തീര്‍ത്തും ശരിയാണ്. “ചായയെപ്പോലെ തോന്നുന്നതാണ്  ” എന്നു പറഞ്ഞിട്ടുണ്ടല്ലോ? “നിരീശ്വരവാദികള്‍ക്കു പോലും ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണു പ്രപഞ്ചമെങ്കില്‍  വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ?”എന്നതായിരുന്നുവല്ലോ എന്റെ ചോദ്യം. നിരീശ്വരവാദികള്‍ക്കും തോന്നുന്നു എന്നതു സത്യമല്ലേ? ഇങ്ങനെ തോന്നിയിരുന്നില്ലെങ്കില്‍  “തോന്നുന്നതിന് ” കാരണം ബാലയുക്തിയാണെന്ന വാദം അവര്‍ ഉന്നയിക്കുമായിരുന്നോ? കാരണം മുന്നോട്ടു വയ്ക്കുന്നവര്‍ കാര്യത്തെ നിഷേധിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയല്ലേ? ഇതൊക്കെ നിങ്ങള്‍ക്ക് എന്നെങ്കിലും മനസ്സിലാകുമോ?


(6) ബാലമനസ്സ് ശൂന്യമായിരിക്കും എന്നതുകൊണ്ടാണല്ലോ കുട്ടികള്‍ക്ക് മതപാഠശാലകളും സ്കൂളുകളും സ്ഥാപിച്ചിട്ടുള്ളത്!
മതതത്ത്വജ്ഞാനിയായാണ് കുട്ടികള്‍ ജനിച്ചു വീഴുന്നതെങ്കില്‍ ഇതൊക്കെ സ്ഥാപിക്കാന്‍ മതവിശ്വാസികള്‍ അത്യധ്വാനം ചെയ്യുമായിരുന്നോ? എന്നാല്‍ മനുഷ്യന്‍ മതാഭിമുഖ്യമുള്ളവരും ജന്മനാ നിരീശ്വരവിരുദ്ധനുമാണെന്നതുകൊണ്ടാണ് ആധുനിക യുഗത്തില്‍പ്പോലും ബഹുഭൂരിപക്ഷം മനുഷ്യരും ദൈവവിശ്വാസികളായി തുടരുന്നത്. മനുഷ്യന്റെ Innate character നെയും Acquired characterനെയും വേര്‍തിരിച്ചു മനസ്സിലാക്കാനറിയാത്ത നിരീശ്വരവാദികള്‍ക്ക് ഇത്തരം സൂക്ഷ്മവ്യത്യാസങ്ങള്‍ മനസ്സിലാകണമെന്നില്ല.


മതാഭിമുഖ്യമുള്ളവരായി ജനിക്കുന്നുവെന്നു പറഞ്ഞാല്‍ ഓരോ മതതത്ത്വങ്ങളുമായി ജനിക്കുന്നു എന്നല്ലല്ലോ അര്‍ത്ഥം. മനുഷ്യന് ഭാഷാപഠിക്കാനുള്ള ശേഷി ജന്മസിദ്ധമാണ് എന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇതിനര്‍ത്ഥം മലയാളിയുടെ കുഞ്ഞ് മലയാളഭാഷാശേഷിയോടെയും കന്നടക്കാരന്റെ കുഞ്ഞ് കന്നടഭാഷയോടെയും ജനിക്കുന്നു എന്നല്ലല്ലോ. ഭാഷാഭിമുഖ്യത്തോടെ ജനിക്കുക എന്നതും ഓരോ ഭാഷ പഠിക്കുക എന്നതും രണ്ടാണ്. നിരീശ്വരവാദികള്‍ക്ക് ഇതൊന്നും മനസ്സിലാകാത്തതില്‍ ആശ്ചര്യമില്ല.


(7)ആധുനിക മനശ്ശാസ്ത്ര പഠനങ്ങള്‍ പ്രകാരം മതവിശ്വാസമല്ല നിരീശ്വരവാദമാണ് ‘പുഴുക്കുത്ത്’. മുസ്ലിമിന്റെ കുട്ടി മുസ്ലിമും ഹിന്ദുവിന്റെ കുട്ടി ഹിന്ദുവും ക്രിസ്ത്യാനിയുടെ കുട്ടി ക്രിസ്ത്യാനിയും മാത്രം ആകുകയേയുള്ളൂവെങ്കില്‍ മതംമാറ്റങ്ങള്‍ നടക്കുമായിരുന്നോ സുശീല്‍കുമാറേ? നിരീശ്വരവാദികള്‍ മതവിശ്വാസികളും മതവിശ്വാസികള്‍ നിരീശ്വരവാദികളും ആകുമായിരുന്നോ?(നിരീശ്വരവാദികളാകുന്നത് ചുരുക്കം പേരാണെങ്കിലും?)


(8)”ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും…”എന്നു ഞാനെഴുതിയിരുന്നു. “ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്” എന്നും എഴുതിയിരുന്നു. ഇത് വൈരുധ്യമാണെന്ന് സുശീല്‍കുമാര്‍. പക്ഷേ എങ്ങനെയാണ് ഇതു വൈരുധ്യമാകുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. സാമാന്യമായ വാദങ്ങള്‍ പോലും  ഗ്രഹിക്കാന്‍ പറ്റാത്ത സുശീല്‍കുമാറിനു് ഇത് ഗ്രഹിക്കാനാകാത്തത് സ്വാഭാവികം തന്നെ.


നിരീശ്വരവാദികള്‍ മതവിശ്വാസങ്ങള്‍ ഇല്ലാത്തവരാണ്. ബാലമനസ്സിലും മതവിശ്വാസങ്ങള്‍ ഇല്ല. ഇതില്‍ വൈരുധ്യമില്ലല്ലോ. ബാലയുക്തി കഴിഞ്ഞാണ് അവിശ്വാസങ്ങള്‍ ആര്‍ജിക്കുന്നത് എന്ന പ്രസ്താവനയാണ് സുശീല്‍കുമാറിനു വൈരുധ്യമായത്. അവിശ്വാസങ്ങള്‍ എന്നാല്‍ വിശ്വാസങ്ങള്‍ ഇല്ലായ്ക എന്നല്ല അര്‍ത്ഥം. അവിശ്വാസങ്ങള്‍ എന്ന ഒരുകൂട്ടം വിശ്വാസങ്ങള്‍ തന്നെ നിരീശ്വരവാദികള്‍ക്കുണ്ട്. പ്രപഞ്ചം അനാദിയാണ്, അന്ത്യമില്ലാത്തതാണ്,യാഥാര്‍ത്ഥ്യം ഭൌതികം മാത്രമാണ് തുടങ്ങി കുറെ അന്ധവിശ്വാസങ്ങള്‍ അവിശ്വാസികളായ നിരീശ്വരവാദികള്‍ക്കുണ്ട്. (കേരളത്തിലെ നിരീശ്വരവാദികള്‍ക്ക് ഭൌതികവാദത്തെപ്പറ്റി വിവരമില്ലാത്തതിനാല്‍ ഇത്തരം വിശ്വാസങ്ങളെപ്പറ്റി അറിയില്ലെന്നു മാത്രം. അവര്‍ക്ക് ആകെ അറിയാവുന്നത് ആരെങ്കിലും ഉണ്ട് എന്നു പറഞ്ഞാല്‍ ഇല്ല എന്നു പറയാനാണ്. തത്ത്വശാസ്ത്രപരമായ നിരീശ്വരവാദം അറിയാത്തതിന്റെ മുരടിപ്പ് അവരില്‍ കാണാനുമുണ്ട്). ഇത് ആര്‍ജിക്കുന്നത് പക്വത പ്രാപിക്കുന്നതോടെയാണ്. നിരീശ്വരവാദികളിലെ ഒരു വിശ്വാസവും ഇല്ലാത്തവരും ബാലമനസ്സും മന്ദബുദ്ധിമനസ്സും വളരെ സാദൃശ്യം പുലര്‍ത്തുന്നു എന്നാണ് നിരീശ്വരവാദിയായ ‘വിചാര’ക്കാരന്റെ വാദത്തെ ആസ്പദമാക്കി ഞാന്‍ സമര്‍ത്ഥിച്ചത്.


(9)ബാല്യം കഴിഞ്ഞ് പക്വത പ്രാപിക്കുമ്പോളാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ ആര്‍ജിക്കുന്നത് എന്നതിനെ സുശീല്‍കുമാര്‍ തിരസ്കരിക്കുന്നു. “ഹുസ്സൈന്‍ പറയുന്നത് വസ്തുതാപരമെങ്കില്‍ എന്തുകൊണ്ടാണ് ചെന്നായ വളര്‍ത്തിയ മനുഷ്യശിശു ചെന്നായയുടെ സ്വഭാവവും, കരടി വളര്‍ത്തിയ കുട്ടി കരടിയുടെ സ്വഭാവവും ആര്‍ജിക്കുന്നത്? “എന്ന ചോദ്യവും ഉന്നയിക്കുന്നു.(ഇതിന് മറുപടി 6,7നോക്കുക). അതായത് ഇതു ശരിയല്ലെന്നാണല്ലോ വാദം. ഇതേ വരികളെഴുതിയ സുശീല്‍ എഴുതിയ ഈ വരി നോക്കൂ:” മനുഷ്യന്‍ ഗ്രഹണശേഷി ആര്‍ജിക്കുന്ന ബുദ്ധിവികാസഘട്ടത്തില്‍ അടിച്ചേല്പ്പിക്കുന്നതുകൊണ്ട് മാത്രമാണ്‍ മതം മനുഷ്യനില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്”. ഈ ഘട്ടത്തെയല്ലേ പക്വതയാര്‍ജിക്കുന്ന ഘട്ടമെന്നു പറയുന്നത്? ഈ ഘട്ടത്തില്‍ മതവിശ്വാസം ആര്‍ജിക്കുന്നു എന്നുതന്നെയല്ലേ ഞാനും വാദിച്ചത്? ആരാണ് വൈരുധ്യത്തില്‍പ്പെടുന്നതെന്നു വായനക്കാര്‍ തീരുമാനിക്കട്ടെ. സ്കൂളുകളില്‍ പരിണാമവാദവും ഭൌതികവാദവും ശാസ്ത്രത്തിലെ നിരീശ്വരവാദവ്യാഖ്യാനങ്ങളും അടിച്ചേല്‍പ്പിക്കുന്നതിലും കൂടുതലായി ഒരു മതവും ആരും എവിടെയും അടിച്ചേല്‍പ്പിച്ചിട്ടില്ല എന്നതല്ലേ വസ്തുത?


1920കള്‍ മുതല്‍  1970കള്‍ വരെ സോവിയറ്റ് യൂണിയനില്‍ നിരീശ്വരവാദം ഒന്നാം ക്ലാസ് മുതല്‍ ഗവേഷണതലം വരെ അടിച്ചേല്‍പ്പിച്ചിട്ടും അവിടുത്തെ വ്യവസ്ഥ തകര്‍ന്നില്ലേ? അവര്‍ മതത്തിലേക്കു മടങ്ങിയില്ലേ?നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചാലും മനുഷ്യര്‍ക്കിടയില്‍ വേരുപിടിക്കില്ലെന്നും മതം നിരോധിച്ചാല്‍പ്പോലും ജനങ്ങള്‍ക്കിടയില്‍ വളരുമെന്നുമല്ലേ സോവിയറ്റ് യൂണിയന്റെ ഗതി(കേട്) തെളിയിച്ചത്? മനുഷ്യന്‍ ജന്മനാ മതാഭിമുഖ്യമുള്ളവനായി ജനിക്കുന്നുവെന്നല്ലേ ഇതില്‍നിന്നു മനസ്സിലാകുന്നത്?


(10)മൂര്‍ത്തം ,അമൂര്‍ത്തം എന്നീ വാക്കുകളുടെ അര്‍ത്ഥം രവിചന്ദ്രനും അദ്ദേഹത്തിന്റെ വിവരണത്തെ ന്യായീകരിക്കുന്ന സുശീല്‍കുമാറിനും മനസ്സിലായിട്ടില്ലെന്ന് ഞാന്‍ വിശദമായി സമര്‍ത്ഥിച്ചിരുന്നു. മനസ്സിലായെന്ന് സുശീല്‍കുമാര്‍ സമര്‍ത്ഥിച്ചിട്ടില്ലല്ലോ. ഇതേ വിവരക്കേടിനെ ആസ്പദമാക്കിയെഴുതിയ പഴയ വാക്യങ്ങള്‍ പുതിയ പോസ്റ്റില്‍ ഉദ്ധരിച്ചാല്‍ മറുപടിയാകുമോ? സുശീല്‍കുമാര്‍ എഴുതിയത് വീണ്ടും വിശകലനം ചെയ്താല്‍ കൂടുതല്‍ കൂടുതല്‍ വിഡ്ഢിത്തങ്ങള്‍ പുറത്തുവരും എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകില്ല. ഈ വരി നോക്കൂ: ” ഇത്തരമൊരു ‘ദൈവ’ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല


ഒന്നാമതായി ,ഡോക്കിന്‍സ് ദൈവാസ്തിത്വത്തിന് മൂര്‍ത്തമായ(concrete) തെളിവു ചോദിച്ചിട്ടേയില്ല.അഥവാ ചോദിച്ചതായി താങ്കള്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ ആ വാക്യങ്ങള്‍ ഹാജറാക്കാം.


രണ്ടാതായി, മൂര്‍ത്തമായതിനേ മൂര്‍ത്തമായ തെളിവുണ്ടാകൂ എന്ന എന്റെ അനേകം പേജുകള്‍ നീണ്ട വാദം താങ്കള്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.


(11)” ‘ദൈവത്തെ’ മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന് ഡോക്കിന്‍സ് പറഞ്ഞു”വെന്ന് താങ്കള്‍ എഴുതുന്നു. ഡോക്കിന്‍സ് എവിടെയും ഇങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഡോക്കിന്‍സിന്റെ വാക്യങ്ങള്‍ ഹാജറാക്കുക.


(12)”സി രവിചന്ദ്രന്‍ ഇക്കാര്യം സ്ഥാപിക്കാന്‍ ഉപയോഗിച്ചത് ഒരു പേജ് “എന്നും താങ്കളെഴുതി. എന്നാല്‍ “ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല”എന്ന് ഒറ്റവരിയില്‍ പ്രസ്താവിച്ചതല്ലാതെ രണ്ടുവരിപോലും ഈ പ്രസ്താവന സ്ഥാപിക്കാന്‍ സി രവിചന്ദ്രന്‍ എഴുതിയിട്ടില്ല.


(13)”ഇവിടെ അതിനെ ഘണ്ഡിക്കാന്‍ നാല്‍ പോസ്റ്റിട്ട ശേഷം ഹുസ്സൈന്‍ പറയുന്നു ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന്”എന്നും താങ്കളെഴുതി. ദൈവാസ്തിത്വം മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നതിനെ ഖണ്ഡിക്കാന്‍ ഒരു വരിപോലും എഴുതാത്ത എന്നെപ്പറ്റി നാലു പോസ്റ്റിട്ടു എന്നു സുശീല്‍കുമാര്‍ പറയണമെങ്കില്‍ ഒരൊറ്റക്കാരണമെ അതിനുണ്ടാകാന്‍ സാധ്യതയുള്ളൂ. എന്റെ വാദങ്ങള്‍ ഇപ്പോളും സുശീല്‍കുമാറിനു മനസ്സിലായിട്ടില്ല! ഇനിയെങ്കിലും എന്റെ പോസ്റ്റില്‍ എന്താണു നടന്നതെന്ന് മനസ്സിലാക്കുക. എന്തുകൊണ്ട് ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നാണ് ഒട്ടേറെ ഉദാഹരണങ്ങളിലൂടെ ഞാന്‍ സമര്‍ത്ഥിച്ചത്.


(14)”എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?” എന്നും സുശീല്‍കുമാര്‍ എഴുതിയിട്ടുണ്ട്. ഞാന്‍ ആദ്യമേ സമര്‍ത്ഥിച്ചതെന്താണെന്ന് ഗ്രഹിക്കാനാകാത്ത ഒരാള്‍ ഇങ്ങനെതന്നെയാണല്ലോ ചോദിക്കേണ്ടത്. The Monkey’s and the Capseller എന്ന നഴ്സറിക്കഥ കേട്ടിട്ടില്ലേ? “എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?”എന്ന ചോദ്യത്തിന് മറുപടിയായി സുശീലും ചോദിക്കുന്നു ‘എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?’എന്ന്! കാര്യം മനസ്സിലാക്കാതെ ഇങ്ങനെ ചോദിച്ചതിനാല്‍ കുരങ്ങന്മാര്‍ വെട്ടിലായതുപോലെയായില്ലേ?


(15) “മതവിശ്വാസികളില്‍ മന്ദബുദ്ധികളുമുണ്ടെന്ന് പറഞ്ഞത് ഹുസ്സൈന്‍ തന്നെ. എന്നാല്‍ നിരീശ്വരവാദികളില്‍ മന്ദബുദ്ധികള്‍ ഉണ്ടാകാന്‍ യാതൊരിടയുമില്ല. ” എന്ന് സുശീല്‍കുമാര്‍.തീര്‍ത്തും ശരിയാണ്. ബുദ്ധിയുള്ളവര്‍ക്കിടയിലേ  മന്ദബുദ്ധികളുണ്ടാവൂ. ബുദ്ധിശൂന്യര്‍ക്കിടയില്‍ എങ്ങനെ മന്ദബുദ്ധികളുണ്ടാവും?


(16)”മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?”എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി നോക്കൂ: “സമയം, കാലം, സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസ്സൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത ‘ദൈവ’മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്?” ഏറ്റവും നല്ല ഉത്തരത്തിനുള്ള സമ്മാനം ഇതിനു തന്നെ!
(17)ഭൌതിക(physics)വും ഭൌതികവാദ(materialism)വും രണ്ടാണെന്ന കാര്യം സുശീല്‍കുമാറിന് അറിയണമെന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ എന്നേ രക്ഷപ്പെട്ടേനെ!


(18)പ്രോഗ്രാമറില്ലാതെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിശദീകരിക്കാനാവും എന്ന ചോദ്യം മനസ്സിലാക്കിയ ശേഷം മറുപടി എഴുതിയാല്‍ മതി.


(19)പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് സുശീല്‍കുമാര്‍ മുന്‍പു സമ്മതിച്ചല്ലേ എന്ന എന്റെ വാദം താങ്കളും സമ്മതിച്ചുവെന്ന് മനസ്സിലാക്കാം.


(20)ബിഗ് ബാങ്ങിനു ശേഷമാണ് ഫിസിക്സ് നിയമങ്ങള്‍ ഉണ്ടായതെന്നിരിക്കെ ഫിസിക്സ് നിയമങ്ങള്‍ക്കനുസരിച്ചാണ് ബിഗ് ബാങ് ഉണ്ടായതെന്നു വാദിക്കുന്നത് വിഡ്ഢിത്തമാണ്. സ്റ്റീഫന്‍ ഹോക്കിങ് വിഡ്ഢിത്തം പറഞ്ഞാല്‍ അത് വിഡ്ഢിത്തമല്ലാതാവുമോ?


നിരീശ്വരവാദികളുടെ പ്രതിരോധം ശോഷിച്ചുവരുന്നതിന്റെ ലക്ഷണമാണ് പ്രമുഖ ബ്ലോഗര്‍ സി കെ ബാബു സംവാദത്തിനു തയ്യാറാകാതെ തടിതപ്പിയത്.സംവാദത്തിനിറങ്ങിയ ജാക്ക് റാബിറ്റ് ഇപ്പോള്‍ അതില്‍നിന്നും പിന്‍വാങ്ങിയതായി അറിയിക്കുന്നു.(സംവാദത്തിനില്ലെങ്കിലും ശല്യം ചെയ്യാതിരിക്കും എന്നാരും വിചാരിക്കരുത്. ഈ വിഷയത്തെപ്പറ്റി ഞാനുമായുള്ള സംവാദത്തില്‍നിന്നും പിന്‍വാറിയെങ്കിലും എന്റെ ‘വിഡ്ഢിത്ത’ങ്ങളെപ്പറ്റി ജാക്ക് റാബിറ്റ് സുബൈറുമായി ‘ശല്യാദം’ തുടങ്ങിയിട്ടുണ്ട്!!)അതിപ്പോഴും തുടരുന്ന സുശീല്‍കുമാര്‍ ഒടുവിലത്തെ പോസ്റ്റില്‍ എഴുതിയവാക്കുകള്‍ നോക്കൂ: ” വഷളന്മാര്‍,അല്ല പിന്നെ”. ഒടുവില്‍ “കദളിവാഴ…ക്കയ്യിലിരുന്നൊരു……… “എന്ന പാട്ടും പാടിയാണ് മറുപടി അവസാനിപ്പിക്കുന്നത്!Advertisements
No comments yet

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: